[Wikiml-l] വിക്കിസംഗമം സംഘാടക സമിതി
Shiju Alex
shijualexonline at gmail.com
Sat Mar 27 18:44:33 UTC 2010
2010 ഏപ്രിൽ 17നു് എറണാകുളത്ത് വെച്ച് നടക്കുന്ന മലയാളം വിക്കിപ്രവർത്തകരുടെ
സംഗമത്തിന്റെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:Meetup/2010>നടത്തിപ്പിനായി
സംഘാടകസമിതി രൂപീകരിക്കാൻ ഉദ്ദെശിക്കുന്നു. സംഗമത്തിലെ
പരിപാടികളുടെ മെൽ നൊട്ടം വഹിക്കുക, വിവിധ പരിപാടികൾ നടത്തുക അല്ലെങ്കിൽ നടത്താൻ
അനുയോജ്യരായവരെ കണ്ടെത്തുക, തുടങ്ങി വിക്കി സംഗമം വിജയിപ്പിക്കാൻ ആവശ്യമായ
എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തു് നടത്തുക എന്നതാനു് ഈ സംഘാടക സമിതിയുടെ ജോലി.
ഈ സംഘാടകസമിതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന മലയാളം വിക്കിസ്നേഹികൾ എനിക്ക് *
shijualexonline at gmail.com* എന്ന വിലാസത്തിലേക്ക് ഒരു സ്വകാര്യമെയിൽ അയക്കാൻ
താല്പര്യപ്പെടുന്നു.
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള പ്രാഥമികമായ അറിവെങ്കിലും
ഉണ്ടായിരിക്കുക എന്നതാണു് ഈ സംഘാടകസമിതിയിൽ അംഗമാകാൻ ഉള്ള യൊഗ്യത. മാത്രമല്ല
അവർ വിക്കി സംഗമത്തിൽ പങ്കെടുക്കുന്നവരും ആയിരിക്കണം
ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100328/ebbf160c/attachment-0001.htm
More information about the Wikiml-l
mailing list