[Wikiml-l] ജ്യോതിസ്സിനു് സ്റ്റ്യൂവാർ‌ഡ്ഷിപ്പ് - നമുക്ക് അഭിമാനിക്കാം

Shaji Anupama shasjunks at hotmail.com
Tue Mar 9 15:18:40 UTC 2010


Congratulations Jyothis - Shaji
 


Date: Tue, 9 Mar 2010 04:17:19 +0100
From: shijualexonline at gmail.com
To: wikiml-l at lists.wikimedia.org
Subject: [Wikiml-l] ജ്യോതിസ്സിനു് സ്റ്റ്യൂവാർ‌ഡ്ഷിപ്പ് - നമുക്ക് അഭിമാനിക്കാം

പ്രിയ മലയാളം വിക്കി പ്രവർത്തകരെ,

നമുക്കേവർക്കും സന്തോഷവും അഭിമാനവും തരുന്ന വാർത്തയേകി കൊണ്ടു് മലയാളം വിക്കിപീഡിയനായ ശ്രീ. ജ്യോതിസ്സ് (http://ml.wikipedia.org/wiki/User:Jyothis), മിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കികളുടെ ഒരു പ്രധാന പരിപാലന സംഘമായ സ്റ്റ്യൂവാർഡ് ആയി ഉയർത്തപ്പെട്ടിരിക്കുന്നു. http://meta.wikimedia.org/wiki/Stewards/elections_2010

സ്റ്റ്യൂവാർഡിന്റെ നിർവചനം താഴെ.

Stewards are users with complete access to the wiki interface on all Wikimedia wikis, including the ability to change any and all user rights and groups. They are tasked with technical implementation of community consensus, and dealing with emergencies (for example, cross-wiki vandalism). Stewards aim to make no decisions as stewards, but are empowered to act as a member of any permissions group on any project with no active member of that permissions group. For example: wikis without administrators may call upon stewards to fulfill that role; stewards will act as a bureaucrat as needed on wikis without bureaucrats.

ഫെബ്രുവരി 7 മുതൽ 28 വരെ നടന്ന ആഗോള തിരഞ്ഞെടുപ്പിൽ,  97.5% പിന്തുണ നേടിയാണു് ജ്യോതിസ്സ് സ്റ്റ്യൂവാർഡായി തിരഞ്ഞെടുക്കപ്പെട്ടതു്. പിന്തുണയുടെ ശതമാനത്തിന്റെ കാര്യത്തിൽ ഈ പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്റ്റൂവാർഡുകളിൽ രണ്ടാം സ്ഥാനമാണു് ജ്യോതിസ്സിനു്. (http://toolserver.org/~stewardbots/elections.php)

ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഭാരതീയൻ എന്നതിനു് പുറമേ, ആദ്യത്തെ ഇൻ‌ഡിക്ക് ഭാഷാ വിക്കിയൻ കൂടെയാണു് അദ്ദേഹം എന്നതു് ഈ സ്ഥാനത്തിന്റെ പ്രാധാന്യം ഉയർത്തുന്നു. എല്ലാ ഇൻ‌ഡിക്ക് ഭാഷാ വിക്കികൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെ ഇതു്.

മീഡിയാ വിക്കി സംബന്ധമായ നമ്മുടെ ബഗ്ഗുകളും, വിക്കികൾക്ക് വേണ്ട വിവിധ സാങ്കേതിക കാര്യങ്ങളും ഒക്കെ കൈകാര്യം ചെയ്യാനും, നമ്മുടെ ആവശ്യങ്ങൾ വിവിധ വേദികളിൽ അവതരിപ്പിക്കാൻ നമ്മുടെ ഇടയിൽ നിന്നു് തന്നെ ഒരാളായി എന്നതാണു് മലയാളം വിക്കികൾക്കു് ഇതു് കൊണ്ടുള്ള നേട്ടം.

ജ്യോതിസ്സിനു് എല്ലാ വിധ ആശംസകളും നേരുന്നു.   

ഷിജു
 		 	   		  
_________________________________________________________________
Your E-mail and More On-the-Go. Get Windows Live Hotmail Free.
http://clk.atdmt.com/GBL/go/201469229/direct/01/
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100309/dfa17755/attachment-0001.htm 


More information about the Wikiml-l mailing list