[Wikiml-l] മലയാളം വിക്കിപീഡിയ മൊബൈൽ യുഗത്തിലേക്ക്
V K Adarsh
adarshpillai at gmail.com
Wed Mar 3 14:31:21 UTC 2010
നിലവില്‍ എതൊക്കെ മൊബീലില്‍ നന്നായി വായിക്കാനാകും എന്ന് പരിശോധിച്ച് നോക്കി
ഒരോരുത്തരായി ഇവിടെ അറിയിക്കുമോ?
2010/3/3 Shiju Alex <shijualexonline at gmail.com>
> സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org)
> കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും
> ലഭ്യമാക്കിയിരിക്കുന്നു. *മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ
> ലഭ്യമാണു്. http://ml.m.wikipedia.org/*.
>
> പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി
> ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ മലയാളം
> ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം വിക്കിപീഡിയ
> കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ ഒക്കെ
> തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ
> ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്‌വെയർ ഡെവലപ്പുറുമാരും,
> സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു്
> കരുതട്ടെ.
>
> മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ
> മലയാളം വിക്കിയൻ *പ്രവീൺ പ്രകാശ് (
> http://ml.wikipedia.org/wiki/User:Praveenp)* പ്രത്യേക അഭിനന്ദനം
> അർഹിക്കുന്നു.
>
> ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ
> യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്.
> ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള
> പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
>
> മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (
> http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (
> http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ പദ്ധതിയുണ്ടു്.
> അതിനായുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു.
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
sincerely yours
V K Adarsh
__
Off: Lecturer | Younus college of Engg & Technology | Kollam-10 | Kerala |
India
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100303/81cbb49b/attachment-0001.htm
More information about the Wikiml-l
mailing list