[Wikiml-l] വിക്കിമാനിയ 2010

P Das arayilpdas at gmail.com
Sat Jun 12 11:14:23 UTC 2010


വളരെ നല്ല വാർത്ത; അഭിനന്ദനങ്ങൾ!
അറയിൽ പി ദാസ്.
On Sat, 2010-06-12 at 16:12 +0530, സുനിൽ wrote:
> വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപയോക്താക്കളുടെ
> വാർഷിക ആഗോളസംഗമമാണ് വിക്കിമാനിയ. 2005 മുതലാണ് വിക്കിമാനിയ
> നടത്താനാരംഭിച്ചത്. ആറാമത്തെ വിക്കിമാനിയ (വിക്കിമാനിയ 2010) ഈ വർഷം ജൂലൈ
> 9 മുതൽ 11 വരെ പോളണ്ടിലെ ഡാൻസ്കിൽ വച്ചാണ് നടക്കുന്നത്. വിക്കിമീഡിയ
> സംരംഭങ്ങളിലെ പ്രവർത്തകർക്ക് പരസ്പരം പരിചയെപ്പെടാനും, അറിവുകൾ
> പങ്കുവക്കാനും, നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും വിക്കിമാനിയ
> ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.
> 
> ഈ വർഷം വിക്കിമാനിയയിൽ അവതരിപ്പിക്കുന്ന ചർച്ചകൾക്കും,
> പഠനവേദികൾക്കുമായുള്ള നാമനിർദ്ദേശങ്ങൾക്കായും, വിക്കിമാനിയയിൽ
> പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനു വേണ്ടിയുമുള്ള അപേക്ഷകൾ മുൻപ്
> ക്ഷണിച്ചിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. മലയാളം വിക്കി സംരംഭങ്ങളിലെ
> സജീവപ്രവർത്തകനായ ഷിജു അലക്സ്, മലയാളം വിക്കിസംരംഭങ്ങളിലെയും  സ്വതന്ത്ര
> സോഫ്റ്റ്‌വെയർ രംഗത്തെയും പ്രമുഖ പ്രവർത്തകനായ സന്തോഷ് തോട്ടിങ്ങൽ
> എന്നിവർ വിക്കിമാനിയയിലേക്ക് നിർദ്ദേശിച്ച വിഷയങ്ങൾ വിക്കിമാനിയയിൽ
> അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഞാൻ സസന്തോഷം ഏവരേയും
> അറിയിക്കുന്നു. ഇരുവർക്കും വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള
> സ്കോളർഷിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ
> സിസോപ്പായ ടിനു ചെറിയാനാണ് ഇന്ത്യയിൽ നിന്നും വിക്കിമാനിയയിൽ
> പങ്കെടുക്കുന്ന മറ്റൊരു മലയാളി. ഇതിനു പുറമേ തമിഴിൽ നിന്നു് 2 പേരും
> തെലുങ്കിൽ നിന്നു് ഒരാളും ആണു് വിക്കിമാനിയയിലേക്ക്ക് ഇന്ത്യയിൽ നിന്നു്
> തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു്
> 
> 
> വിക്കിമാനിയയിലേക്കുള്ള ഷിജു നിർദ്ദേശിച്ച വിഷയങ്ങൾ ഇവയാണ്:
>       * Indian Language Wikipedias - A Comparison study & Malayalam
>         wiki projects - Current status and future strategy
>       * Offline & alternate versions of WikiMedia Wiki content
> 
> 
> സന്തോഷ് തോട്ടിങ്ങൽ നിർദ്ദേശിച്ച വിഷയം  Wiki2cd: A tool for creating
> offline wiki repository for CD/DVD എന്നതാണ്
> 
> ഈ വിഷയങ്ങളെല്ലാം വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.
> ഇന്ത്യൻ ഭാഷ വിക്കിപീഡിയകളെക്കുറിച്ചുള്ള ഷിജുവിന്റെ പ്രെസന്റേഷനു പുറമേ,
> ഓഫ്ലൈൻ വിക്കിയെക്കുറിച്ചുള്ള ഷിജുവിന്റേയും സന്തോഷിന്റേയും
> നിർദ്ദേശങ്ങളോടൊപ്പം മറ്റു രണ്ടുപേരുടെ നിർദ്ദേശങ്ങളും കൂട്ടി ചേർത്ത്
> മൂന്നു മണിക്കൂർ നീളുന്ന ഒറ്റ ശില്‍പ്പശാലയുമാണ് വിക്കിമാനിയയിൽ
> ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത്തവണത്തെ വിക്കിമാനിയയിൽ ഇത്രയും വിപുലമായ
> ശില്‍പ്പശാല ആകെ രണ്ടെണ്ണമെ ഉള്ളൂ. അതിൽ ഒരെണ്ണത്തിന് മലയാളം വിക്കി
> പ്രവർത്തകരാണ് നേതൃത്വം നൽകുന്നത് എന്ന കാര്യത്തിൽ നമുക്ക്
> അഭിമാനിക്കാം. 
> 
> ആഗോളതലത്തിൽ നടക്കുന്ന വിക്കിമീഡിയ പ്രവർത്തകരുടെ സംഗമത്തിൽ നമ്മുടെ
> ഭാഷയുടേയും വിക്കിസംരംഭങ്ങളുടേയും പ്രാധാന്യം ഉയർത്തിപ്പിടിക്കാനും,
> മലയാളം കമ്പ്യൂട്ടിങ് നേരിടുന്ന പ്രശ്നങ്ങൾ വിദഗ്ദ്ധർക്കു
> മുൻപിലെത്തിക്കാനും ഇവർക്കാകട്ടെ എന്ന് ആശിക്കുന്നതിനൊപ്പം ഇവർക്ക് ഒരു
> നല്ല വിക്കിമാനിയ അനുഭവം ആശംസിക്കുകയും ചെയ്യുന്നു.
> 
> സുനിൽ
> 
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l





More information about the Wikiml-l mailing list