[Wikiml-l] മലയാളംവിക്കി പഠനശിബിരം - 2 – ബാംഗ്ലൂർ

Shiju Alex shijualexonline at gmail.com
Wed Jun 2 04:51:48 UTC 2010


മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കാനും മലയാളം
വിക്കിസംരംഭങ്ങളെക്കുറിച്ചറിയാനും താല്പര്യമുള്ള ബാംഗ്ലൂർ മലയാളികൾക്കായി *2010ജൂൺ
6-നു് വൈകുന്നേരം 4 മുതൽ 6.30* വരെ മലയാളംവിക്കി പഠനശിബിരം നടത്തുന്നു.
ഡൊമലൂരിലുള്ള “The Centre for Internet and Society-യിൽ വെച്ചാണു് പരിപാടി
നടക്കുന്നത്
പരിപാടിയുടെ വിശദാംശങ്ങൾ

*പരിപാടി:* മലയാളം വിക്കി പഠനശിബിരം
*തീയതി:* 2010 ജൂൺ 6, ഞായറാഴ്ച
*സമയം: *വൈകുന്നേരം 4.00 മണി മുതൽ 6:30 വരെ
*ആർക്കൊക്കെ പങ്കെടുക്കാം**?* മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും
പങ്കെടുക്കാം.

*കാര്യപരിപാടികൾ***

   - വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തൽ
   - മലയാളം വിക്കിയുടെ സഹോദര സം‌രംഭങ്ങളെ പരിചയപ്പെടുത്തൽ
   - വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ
   - വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ
   - വിക്കി എഡിറ്റിങ്ങ് പരിചയപ്പെടുത്തൽ, വിക്കിയിലെ ലേഖനംമെഴുത്തു്, മലയാളം
   ടൈപ്പിങ്ങ്, മുതലായവ
   - പുതുമുഖങ്ങളെ മലയാളം വിക്കിസംരംഭങ്ങളിലേക്ക് സ്വാഗതം ചെയ്യൽ

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ
വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സം‌ബന്ധിച്ചുള്ള
ചോദ്യങ്ങൾക്കു് മറുപടി തരാൻ മലയാളം വിക്കി പ്രവർത്തകർ ശ്രമിക്കും.

*പരിപാടി നടക്കുന്ന സ്ഥലം:*  The Centre for Internet and Society
No. 194, 2nd 'C' Cross, Domlur 2nd Stage, Opposite Domlur Club
Bangalore , Karnataka, India. PIN-560 071

*എത്തിച്ചേരാൻ ***

എം.ജി റോഡ് ഭാഗത്ത് നിന്നു് വരുമ്പോൾ, ഡൊമലൂർ വാട്ടർ ടാങ്ക് സിഗ്നലിനു മുൻപായി
ഇടത്തോട്ട് തിരിഞ്ഞു് ഡൊമലുർ ബി.ഡി.എ കോമ്പ്ലക്സിന്റെ മുൻപിൽ നിന്നും
വലത്തോട്ട് തിരിയുക. മുന്നോട്ട് പോയി, ഒരു ചെറിയ പാലം കഴിഞ്ഞതിനു് ശേഷം
ഇടത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ
വലതുഭാഗത്ത് കാണുന്ന വെള്ള ചായം പൂശിയ കെട്ടിടത്തിലാണു് The Centre for
Internet and Society പ്രവർത്തിക്കുന്നതു് .

*രജിസ്റ്ററേഷൻ:***

രജിസ്റ്റർ ചെയ്യാൻ mlwikimeetup at gmail.com എന്ന വിലാസത്തിലേക്കു് മെയിലയക്കുക


ആശംസകളൊടെ

ബാംഗ്ലൂരിലെ മലയാളം വിക്കിപ്രവർത്തകർക്ക് വേണ്ടി

ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100602/bca05456/attachment.htm 


More information about the Wikiml-l mailing list