[Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും

Anilkumar KV anilankv at gmail.com
Tue Jul 27 11:59:51 UTC 2010


സന്തുലിതം എന്നതു്  അപേക്ഷികമാണല്ലോ ? പാലക്കാട് പഠനശിബിരം വിജയമെന്നോ,
വന്‍വിജയമെന്നോ ആണു് മിക്കവരും പറഞ്ഞിരിക്കുന്നതു്. കേവലമായി
പൂര്‍ത്തിയായെന്നൊ, അല്ലെങ്കില്‍ അത്ര നന്നായില്ലെന്നോ, പരാജയപ്പെട്ടൊന്നോ ആരും
പറഞ്ഞതായി കണ്ടില്ല. അപ്പോള്‍ സന്തുലിതാവസ്ഥ വിജയത്തിനോ, വന്‍വിജയത്തിനോ
ഇടയിലെവിടേയെങ്കിലും ആയിരിക്കണ്ടേ ?

ഏതു പരിപാടി നടത്തുമ്പോളും, അതിന്റെ ഫലപ്രാപ്തിയെ കുറിച്ചു് സംഘാടകര്‍ ഒരു
ധാരണയുണ്ടാക്കാറുണ്ടു്. ആ ധാരണയെ മറികടക്കുന്ന ഫലപ്രാപ്തിയുണ്ടായാല്‍ പരിപാടി
വിജയമെന്നോ, വന്‍വിജയമെന്നോ പറയാവുന്നതാണു്. പാലക്കാട് പഠനശിബിരത്തെ കുറിച്ചു്
കേട്ട കാര്യങ്ങള്‍ വെച്ചു് നോക്കുമ്പോള്‍ സംഘാടകരുടെ ധാരണ മറികടക്കുന്ന
ഫലപ്രാപ്തി അതിനുണ്ടായിട്ടുണ്ടു്. അതിനാല്‍ പാലക്കാട് പഠനശിബിരം ഒരു
വിജയമാണെന്നു് തന്നെയാണു് താളില്‍ കുറിച്ചിടേണ്ടതു്. അതിനോടൊപ്പം പങ്കെടുത്ത
ആള്‍ക്കാരുടെ എണ്ണം. അതില്‍ തന്നെ പുതുതായി വന്നവര്‍ എന്നിങ്ങനെ
തരംതിരിച്ചെഴുതിയാല്‍, പരിപാടിടുടെ കൃത്യമായ വിവരവും ലഭിക്കുമല്ലോ.

- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100727/0a0390a6/attachment.htm 


More information about the Wikiml-l mailing list