[Wikiml-l] പാലക്കാട് വിക്കി പഠനശിബിരം റിപ്പോർട്ട്

Anoop anoop.ind at gmail.com
Mon Jul 26 16:46:58 UTC 2010


പഠനശിബിരം കഴിഞ്ഞതിനു ശേഷം ഈ പരിപാടിയെക്കുറിച്ച് പാലക്കാടുള്ള പത്ര
ദൃശ്യമാദ്ധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലേ?

അനൂപ്

2010/7/26 സുനിൽ <vssun9 at gmail.com>

> സുഹൃത്തുക്കളേ,
>
> വിക്കി ഉപയോക്തൃസംഗമങ്ങളുടേയും പഠനശിബിരങ്ങളുടേയും ചരിത്രത്തിൽ ഏറ്റവുമധികം
> ആളുകൾ പങ്കെടുത്ത്, കേരളത്തിൽ ആദ്യമായി നടത്തപ്പെട്ട പാലക്കാട് പഠനശിബിരം
> മികച്ച ജനപങ്കളിത്തം കൊണ്ട് വൻ വിജയമായി. 2010 ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതൽ
> 1 മണി വരെ പാലക്കാട് വിക്റ്റോറിയ കോളേജിലാണ് ഈ പഠനശിബിരം നടന്നത്. മലയാളം
> വിക്കിപദ്ധതികൾക്കായുള്ള മൂന്നാമത്തെ പഠനശിബിരമായിരുന്നു ഇതെങ്കിലും കേരളത്തിൽ
> നടക്കുന്ന ആദ്യത്തെ പഠനശിബിരമായിരുന്നു ഇത്. ഇതിനുമുൻപ് നടന്ന രണ്ടു
> പഠനശിബിരങ്ങളും ബാംഗ്ലൂരിലായിരുന്നു.
>
> കേരളത്തിൽ ആദ്യമായി നടത്തിയ ഈ പഠനശിബിരത്തിൽ 150-ഓളം പേരെ പങ്കെടുപ്പിക്കാൻ
> സാധിച്ചതിൽ, മലയാളം വിക്കിപീഡീയ പ്രവർത്തകരായ എ. ഹബീബും, അഭിഷേക് ജേക്കബും
> അഭിനന്ദനമർഹിക്കുന്നു. പരിപാടികളുടെ റിപ്പോർട്ട് താഴെ കൊടുത്തിരിക്കുന്നു.
> വിശദവിവരങ്ങൾക്കും ചിത്രങ്ങൾക്കും വിക്കിപീഡിയയിലെ താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_1>സന്ദർശിക്കുക.
>
> സുനിൽ
>
>
> *റിപ്പോർട്ട്*
> ഉദ്ഘാടനം
>
>    - ഉദ്ഘാടകൻ: വിക്ടോറിയ കോളേജ് പ്രിൻസിപ്പലായ ഡോ. കെ. മാധവൻ
>    - അധ്യക്ഷ(ൻ): വിക്ടോറിയ കോളേജ് മലയാളം വിഭാഗം മേധാവി, ഡോ. കെ.കെ. സുലേഖ
>
> രാവിലെ 10.30-ന് ഈശ്വരപ്രാർത്ഥനയോടെ പഠനശിബിരം ആരംഭിച്ചു. കടന്നുവന്ന ഏവരേയും
> വിക്കിപീഡിയൻ എ. ഹബീബ് സ്വാഗതം ചെയ്തു. വിക്ടോറിയ കോളേജ് പ്രിൻസിപ്പലായ ഡോ. കെ.
> മാധവൻ നമ്പ്യാർ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ലാഭേച്ഛ കൂടാതെ വിക്കിസംരംഭങ്ങളുടെ
> ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരുകൂട്ടം മലയാളഭാഷാസ്നേഹികളുടെ
> പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. വിക്ടോറിയ കോളേജ് മലയാളം
> വിഭാഗം മേധാവി, ഡോ. കെ.കെ. സുലേഖ അദ്ധ്യക്ഷപ്രസംഗം നടത്തി. വിജ്ഞാനം
> പങ്കുവയ്ക്കാനാഗ്രഹിക്കുന്ന കൂടുതൽ പേർ ഈ രംഗത്തേക്ക് കടന്നു വരേണ്ടതിന്റെ
> ആവശ്യകത അവർ ചൂണ്ടിക്കാട്ടി.
> വിക്കിപീഡിയ - പരിചയപ്പെടുത്തൽ
>
> വിക്കിപീഡിയയേയും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF>
> സഹോദരസംരഭങ്ങളേയും<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%82%E0%B4%AD%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE>പരിചയപ്പെടുത്തിക്കൊണ്ട് ഷിജു
> അലക്സ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex>നടത്തിയ ക്ലാസായിരുന്നു അതിനുശേഷം. വിക്കിപീഡിയയേക്കുറിച്ചുള്ള വ്യക്തമായൊരു
> ചിത്രം നൽകിയശേഷം വിക്കിപീഡിയയുടെ, പ്രത്യേകിച്ച് മലയാളം വിക്കിപീഡിയയുടെ<http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF>ചരിത്രവും ചുരുക്കമായി വിവരിച്ചു. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ
> വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം അവതരിപ്പിച്ചു.
> വിക്കിഗ്രന്ഥശാല <http://ml.wikisource.org/wiki/>, വിക്കിനിഘണ്ടു<http://ml.wiktionary.org/wiki/>,
> വിക്കിപാഠശാല <http://ml.wikibooks.org/wiki/>, വിക്കിചൊല്ലുകൾ<http://ml.wikiquote.org/wiki/>എന്നിവയെ പരിചയപ്പെടുത്തി. ഒരു വിക്കിപീഡിയ താളിന്റെ ഏറ്റവും പ്രധാനപ്പെട്ട
> ടാബുകളായ ലേഖനം, സംവാദം, നാൾവഴി എന്നിവയേപ്പടി അദ്ദേഹം വിശദീകരിച്ചു.
> വിക്കിപീഡിയയിൽ തെറ്റായ വിവരങ്ങൾ ചേർക്കുന്നത് തടയുന്നതെങ്ങനെ, അക്കൌണ്ട്
> സൃഷ്ടിക്കുന്നതിന്റെ ആവശ്യകതയെന്ത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ശ്രോതാക്കൾ
> ഉന്നയിച്ചു.
> ലേഖനം എഴുതുന്നതും തിരുത്തുന്നതും
>
> വിക്കിതിരുത്തുന്നതെങ്ങനെയെന്നുള്ള ക്ലാസ് എ. ഹബീബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lic.habeeb>കൈകാര്യം ചെയ്തു. ചിറ്റൂർ
> തത്തമംഗലം മുനിസിപ്പാലിറ്റി<http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC_%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82_%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF>എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ടാണ് ലേഖന നിർമാണത്തേക്കുറിച്ചും അതിന്റെ
> ഘടനയേക്കുറിച്ചും അദ്ദേഹം വിവരിച്ചത്. കടുപ്പിച്ചെഴുത്ത്, ചരിച്ചെഴുത്ത്,
> തലക്കെട്ട് തുടങ്ങിയ പ്രാഥമിക ഫോർമാറ്റിങ്ങ് രീതികളേക്കുറിച്ചും ആന്തരിക, ബാഹ്യ
> കണ്ണികൾ, അവലംബം, ബുള്ളറ്റുകളും ക്രമനമ്പറും എന്നിവ ചേർക്കുന്ന വിധവും ഉദാഹരണ
> സഹിതം വ്യക്തമാക്കി. ഇതിനിടയിൽ ഷാൻ എന്ന അജ്ഞാത ഉപയോക്താവ് പ്രസ്തുത ലേഖനം
> തിരുത്തുകയും, ലേഖനത്തിൽ ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ചിത്രം
> ചേർക്കുകയും ചെയ്തത് സദസ്യരിൽ കൌതുകമുണർത്തി. കൂടാതെ, വിജ്ഞാനവ്യാപനതൽ‌പരരുടെ
> കൂട്ടായ്മയ്ക്ക് വഴിയൊരുക്കുന്ന ശക്തമായ മാധ്യമം എന്ന നിലയിൽ വിക്കിപീഡിയയുടെ
> കരുത്ത് ബോധ്യപ്പെടുത്താൻ ഈ സംഭവം സഹായിച്ചു. തുടർന്ന്, ചിത്രങ്ങൾ
> വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയും അത് ലേഖനങ്ങളിൽ
> ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉദാഹരണസഹിതം ഹബീബ് വിവരിച്ചു.
> ചോദ്യോത്തരവേള, സംശയങ്ങൾ
>
> വിക്കിപ്രവർത്തനത്തിന് ഫോണ്ടുകളുടേയും ബാഹ്യ ടൂളുകളുടേയും ആവശ്യകത,
> വിക്കിസംരംഭങ്ങളുടെ സാമ്പത്തികകാര്യം, വിക്കിപീഡിയ ലേഖനങ്ങളിൽ ഉപയോഗിക്കുന്ന
> ശൈലികൾ തുടങ്ങിയ വിഷയങ്ങളിൽ സ്രോതാക്കൾക്കുണ്ടായ സംശയങ്ങൾക്ക് വിക്കിപ്രവർത്തകർ
> മറുപടി നൽകി. ഒപ്പം, വിക്കിയെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ അടങ്ങിയ പുസ്തകം,
> വിക്കി തിരുത്തൽ സഹായി എന്നിവ സദസ്യർക്കിടയിൽ വിതരണം ചെയ്തു.
> നന്ദിപ്രകാശനം
>
> അഭിഷേക് ഉമ്മൻ ജേക്കബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Abhishek_Jacob>നന്ദിപ്രകാശനം നടത്തി. ഉച്ചക്ക് 1.30-ഓടെ പഠനശിബിരം അവസാനിച്ചു.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
With Regards,
Anoop P
www.anoopp.in
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100726/be4eba99/attachment-0001.htm 


More information about the Wikiml-l mailing list