[Wikiml-l] വിക്കി ലേഖന ദിനം

Habeeb | ഹബീബ് lic.habeeb at gmail.com
Sun Jul 25 18:31:47 UTC 2010


മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് എണ്ണത്തിൽ ഒരു ജമ്പ് കിട്ടുമെന്ന
പ്രതീക്ഷയോടെ,
മലയാളം വിക്കി സമൂഹത്തിനു മുൻപിൽ ഒരു ആശയം മുൻപോട്ടു വയ്ക്കുന്നു... (ഒരു
ഭ്രാന്തൻ സ്വപ്നം എന്നും പറയാം)


ഒരു ദിവസം നമുക്ക് വിക്കി ലേഖന ദിനമായി ആഘോഷിച്ചുകൂടേ.....?

ഉദാഹരണത്തിന് :-

അടുത്ത ഞായറാഴ്ച, അതായത് ആഗസ്റ്റ് ഒന്നാം തീയതി “വിക്കി ലേഖന ദിനം”
അന്നേ ദിവസം എല്ലാ വിക്കിപ്രവർത്തകരും, മലയാളം വിക്കിപീഡികയിൽ പറ്റുന്നത്ര
പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുന്നു.

ഉപയോക്താക്കളിൽ ഇരുന്നൂറ്റമ്പതു പേരെങ്കിലും പങ്കെടുക്കുകയും,
ശരാശരി നാല് പുതിയ ലേഖനങ്ങൾ വീതം സൃഷ്ടിക്കുകയും ചെയ്താൽ ഒരൊറ്റ ദിവസം കൊണ്ട്
നമുക്ക് ആയിരം ലേഖനങ്ങൾ വരില്ലേ.....
(എന്തു നല്ല നടക്കാത്ത സ്വപ്നം..... അല്ലേ[?])

ഇതൊരു മത്സരമല്ല, ആർക്കും ഒന്നാം സമ്മാനമില്ല.
എന്നാൽ ആയിരം ലേഖനങ്ങൾ വന്നാൽ പങ്കെടുത്ത എല്ലാവർക്കും ഓരോ ലേഖനദിന താരകം
ലഭിക്കും...

എല്ലാവരും ഒന്ന് ആഞ്ഞു പിടിച്ചാൽ ഇത് പോസ്സിബിൾ ആണ് എന്ന് വിശ്വസിക്കുന്നു....


ശുഭപ്രതീക്ഷയോടെ,

ഹബീബ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100726/f44dd6ec/attachment.htm 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/gif
Size: 97 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100726/f44dd6ec/attachment.gif 


More information about the Wikiml-l mailing list