[Wikiml-l] ഒരു സംശയം (വിക്കിഗ്രന്ഥശാല)

Hrishi hrishi.kb at gmail.com
Sun Jul 18 14:15:46 UTC 2010


ഒരു സംശയം  :
 പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ ഒരു കൃതിയുടെ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച
മലയാള പരിഭാഷ വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിന് നിയമപരമായ വല്ല
പ്രശ്നവുമുണ്ടോ?.
(1923 ല്‍ ഖലീല്‍ ജിബ്രാന്‍ രചിച്ച ' Prophet' എന്ന കൃതിയുടെ മലയാള പരിഭാഷ
'പ്രവാചകന്‍' ( പരിഭാഷ : ജോജി , നിശാഗന്ധി പബ്ലിക്കേഷന്‍സ്) . പുസ്തകത്തില്‍
പകര്‍പ്പവകാശത്തെക്കുറിച്ചൊന്നും  പറയുന്നില്ല . )


On 7/18/10, Shiju Alex <shijualexonline at gmail.com> wrote:
>
> ശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി മലയാളത്തിന്റെ സൗജന്യ
> ഓൺ‌ലൈൻ ഗ്രന്ഥശാലയായ  മലയാളം വിക്കിഗ്രന്ഥശാലയിൽ <http://ml.wikisource.org/>ചേർത്തിരിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള നിരവധി
> പേർ നേരിട്ടും അല്ലാതെയും കഴിഞ്ഞ മൂന്ന് മാസം സമയം കൊണ്ടു് നടത്തിയ വിവിധ
> തരത്തിലുള്ള ഇടപെടലുകളാണു് ഈ പദ്ധതി ഇത്ര പെട്ടെന്ന് പൂർത്തീകരിക്കാൻ
> സഹായിച്ചത്.
>
> ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ *ഇവിടെ നിന്നു് ഓരോന്നായി എടുത്ത്
> വായിക്കാം <http://ml.wikisource.org/wiki/Sri_Narayana_Guru>*.
>
> <http://upload.wikimedia.org/wikipedia/commons/0/03/Narayana_Guru.jpg>
>
>
>
> 2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വച്ച് നടന്ന മൂന്നാമത് മലയാളം
> വിക്കിസംഗമത്തിൽ <http://ml.wikipedia.org/wiki/Meetup-2010_April> വച്ചു്,
> വിവിധ മലയാളം വിക്കിസംരംഭങ്ങളെ പല പുതുമുഖങ്ങൾക്കും പരിചയപ്പെടുത്തി കൊടുക്കാൻ
> കഴിഞ്ഞു. അങ്ങനെ സ്വന്തന്ത്രപകർപ്പവകാശമുള്ള ഗ്രന്ഥങ്ങൾ ശെഖരിക്കുന്ന
> വിക്കിഗ്രന്ഥശാലയെ <http://ml.wikisource.org> പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ
> ആണു്, വിക്കി സംഗമത്തിൽ വന്ന *കൊച്ചി സ്വദേശിയായ ശ്രീകുമാർ* എന്നെ വന്നു്
> കണ്ടത്.
>
> അദ്ദേഹത്തിനു് ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികളുടെ സ്രോതസ്സ് ഫയൽ
> സംഘടിപ്പിച്ചു തരാൻ കഴിയും എന്നും പ്രസ്തുത കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ
> ചേർക്കാൻ സാധിക്കുമോ എന്നും ചോദിച്ചു. ശ്രീനാരായണഗുരുവിന്റെ കൃതികളുടെ
> പ്രാധാന്യവും ശ്രദ്ധേയതയും അറിയുന്നത് കൊണ്ടു് തന്നെ തീർച്ചയായും അത് മലയാളം
> വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ സാധിക്കും എന്ന് അദ്ദേഹത്തെ അറിയിച്ചു.
>
> വിക്കിസംഗമത്തിനു് ശേഷം 3 ആഴ്ചയ്ക്കുള്ളിൽ ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണ
> കൃതികളുടെ സ്രോതസ്സ് ഫയൽ അദ്ദേഹം അയച്ചു തന്നു. പക്ഷെ അത് ആസ്കിയിലുള്ള പേജ്
> മേക്കർ ഫയൽ ആയിരുന്നു. ആസ്കിയിലുള്ള ഉള്ളടക്കം യൂണിക്കോഡിലാക്കുക എന്ന കടമ്പ
> നിലനിൽക്കുമ്പോൾ ഇത് ആദ്യം വിചാരിച്ച പോലെ പെട്ടെന്ന് വിക്കിഗ്രന്ഥശാലയിൽ
> ആക്കാൻ കഴിയില്ല എന്ന് ഉറപ്പായി.
>
> വിക്കിഗ്രന്ഥശാലയിൽ ഇതിനു് മുൻപ് പല ഗ്രന്ഥങ്ങളും യൂണിക്കോഡിലാക്കാൻ സഹായിച്ച സന്തോഷ്
> തോട്ടിങ്ങൽ <http://thottingal.in/blog/about/> തന്നെ ഈ സ്രോതസ്സ് ഫയൽ
> യൂണിക്കോഡിലാക്കുന്ന പദ്ധതി എറ്റെടുത്തു. കൂടുതൽ ആളുകളെ ഇതേ പോലുള്ള
> സംരംഭങ്ങളിൽ സഹകരിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം വിക്കിഗ്രന്ഥശാല
> ഉപയോക്താവും, നിലവിൽ തൃശൂരിലെ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ്‌ ടെക്ക്നോളജിയിൽ
> മെക്കാനികൽ എന്ജിനീയറിങ്ങ് വിദ്യാർത്ഥിയായ മനോജ് കെയെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>,
> സന്തോഷ് ഈ സംരംഭം ഏല്പിച്ചു. ആവശ്യമായ സാങ്കേതിക മേൽനൊട്ടം സന്തോഷ് തന്നെ
> നിർ‌വഹിച്ചു.
> സ്രോതസ്സ് ഫയലിൽ ഉപയോഗിച്ചിരിക്കുന്ന ആസ്കി ഫോണ്ടിന്റെ മാപ്പിങ്ങ് ഫയൽ
> തയ്യാറാക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. പക്ഷെ സ്രൊതസ്സ് ഫയലിൽ
> ഉപയൊഗിച്ചിരുന്ന ആസ്കി ഫോണ്ടു് കിട്ടാനുള്ള വഴി അടഞ്ഞതിനാൽ അതിനോട് ഏറ്റവും
> അടുത്ത് നിൽക്കുന്ന ഫോണ്ട് ഉപയൊഗിച്ച് മനൊജ് മാപ്പിങ്ങ് ഫയൽ ഉണ്ടാക്കി.
> അപൂർവ്വം ചില അക്ഷരങ്ങൾ എന്നിട്ടും ശരിയായില്ല. പ്രശ്ലേഷം ആയിരുന്നു അതിൽ
> ഒന്നെന്ന് പിന്നീട് മനസ്സിലായി. മാപ്പിങ്ങ് ഫയൽ തയ്യാറായതോടെ മനോജ് തന്നെ
> സ്രോതസ്സ് ഫയൽ മൊത്തമായി പയ്യൻസ് എന്ന യൂണീക്കോഡ് കൺ‌വർട്ടർ<http://www.mlwiki.in/mlwikicd/content/mlcomputing.html>ടൂൾ ഉപയോഗിച്ച് യൂണീക്കോഡിലേക്ക്
> മാറ്റി പ്രസ്തുത ഫയൽ<http://manojkmohan.blogspot.com/2010/05/blog-post.html>എനിക്കയച്ചു തന്നു.
> യൂണിക്കോഡിലുള്ള ഫയൽ കിട്ടിയതൊടെ ശ്രീനാരായണ ഗുരുവിന്റെ എല്ലാ കൃതികളും വിവിധ
> വിഭാഗമനുസരിച്ച് ലിസ്റ്റ് ചെയ്യുന്ന ഒരു താൾ<http://ml.wikisource.org/wiki/Sri_Narayana_Guru>വിക്കിഗ്രന്ഥശാലയിൽ ഉണ്ടാക്കുക ആണു് ആദ്യം ചെയ്തത്. അത് ഇവിടെ കാണാം. അതു്
> തീർന്നതോടെ മനോജ് അയച്ച് തന്ന ഫയൽ ഉപയോഗിച്ച് കൃതികൾ ഓരോന്നായി മലയാളം
> വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാൻ തുടങ്ങി. താമസിയാതെ എന്നോടൊപ്പം മനോജും
> ചേർന്നു<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Manojk>.
> അങ്ങനെ 2 ആഴ്ചയൊളം എടുത്ത് ശ്രീനാരായണ ഗുരുവിന്റെ കൃതികൾ മുഴുവൻ 2010 മെയ്
> 29ഓടെ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തി. ഭൂരിപക്ഷവും മനോജ് തന്നെയാണു് ചെയ്തത്.
>
> പക്ഷെ അതു് കൊണ്ടും ഈ പരിപാടി തീർന്നില്ല. വലിയ ഒരു ജോലി ബാക്കി കിടക്കുക
> ആയിരുന്നു. വിക്കിഗ്രന്ഥശാലയിൽ ആക്കിയ ഉള്ളടക്കം മൊത്തം വിക്കിസിന്റാക്സിൽ
> ആക്കി അത് വിക്കിരീതിയിൽ ഫോർ‌മാറ്റ് ചെയ്താൽ മാത്രമേ വായനക്കാരന് അത്
> വായനായോഗ്യമാകൂ. അങ്ങനെ അതിനുള്ള പണി ആരംഭിച്ചു. ഓരോ കൃതിയായി എടുത്ത്
> ഫോർമാറ്റ് ചെയ്ത് വിക്കിസിന്റാക്സുകൾ ചെർത്ത് വളരെ പതുക്കെ ആണു് ഈ പരിപാടി
> മുന്നെറിയത്. തച്ചന്റെ മകൻ എന്ന മലയാളം വിക്കിഗ്രന്ഥശാല കാര്യനിർ‌വാഹകൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Thachan.makan>കൂടി ഈ സംരംഭത്തിൽ ചേർന്നതോടെ ഈ പണിക്ക് അല്പം ചൂടു പിടിച്ചു.
>
> പക്ഷെ അതിനിടയ്ക്ക് വന്നു ചേർന്ന ബാംഗ്ലൂരിലെ രണ്ടാം വിക്കിപഠനശിബിരം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AC%E0%B4%BE%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_2>,
> വിക്കിമാനിയ 2010<http://lists.wikimedia.org/pipermail/wikiml-l/2010-June/001241.html>എന്നിവ ഈ പദ്ധതിയെ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനെ ബാധിച്ചു. എങ്കിലും
> തച്ചന്റെ മകൻ ഒറ്റയ്ക്ക് വളരെ പതുക്കെ കൃതികൾ ഓരോന്നായി എടുത്ത് ഫോർമാറ്റ്
> ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് പല വട്ടം ശ്രീകുമാർ ശ്രീനാരായണഗുരുവിന്റെ
> കൃതികൾ വിക്കിഗ്രന്ഥശാലയിൽ ആക്കുന്ന കാര്യം എന്തായി എന്ന്
> ചൊദിക്കുന്നുണ്ടായിരുന്നു. :) :) നടക്കുന്നുണ്ടു് എന്നല്ലാതെ എന്ന് ഇതു്
> പൂർത്തിയാക്കും എന്ന് അദ്ദേഹത്തിനു് ഉറപ്പ് കൊടുക്കാനെ പറ്റിയില്ല. അങ്ങനെ
> നിരവധി നാളത്തെ പ്രയത്നത്തിനു് ശേഷം ഫോർമാറ്റിങ്ങ് ജോലികൾ ഒക്കെ തീർന്ന് 2010
> ജൂലൈ 15ആം തീയതി ശ്രീനാരായണഗുരുവിന്റെ കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി തന്നെ
> മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തി.
>
> ഇപ്പോൾ ഗുരുവിന്റെ കൃതികൾ ശേഖരിച്ചിരിക്കുന്ന ഉള്ളടക്കത്താൾ ഉപയോഗിച്ച്<http://ml.wikisource.org/wiki/Sri_Narayana_Guru>എല്ലാ കൃതികളിലേക്കും എത്തപ്പെടാനും കൃതിവായിക്കാനും സാധിക്കും. അല്ലറ ചില്ലറ
> അക്ഷരത്തെറ്റുകൾ അവിടവിടെ ഉണ്ടാക്കാം. വിക്കിയായത് കൊണ്ട് നിങ്ങളിലാർക്കും അത്
> ഏത് നിമിഷവും തിരുത്താം. ചുമരായി, ഇനി ചിത്രമെഴുതാമല്ലോ :) :) ഏതെങ്കിലും കൃതി
> വിട്ടു പോയിട്ടുണ്ടെങ്കിൽ അയച്ചു് തന്നാൽ അത് ചേർക്കാം.
>
> കൃതികൾ തമ്മിലുള്ള നാവിഗേഷൻ എളുപ്പത്തിലാക്കാൻ ചില നാവിസേഷണൽ ടെമ്പ്ലേറ്റുകൾ
> നിർമ്മിക്കണം എന്നുണ്ടു്. അത് പക്ഷെ പതുക്കെ ചെയ്യാവുന്നതേ ഉള്ളൂ.
> താഴെ പറയുന്നവർ നേരിട്ടും അല്ലാതെയും ഈ പദ്ധതിയുമായി സഹകരിച്ചു
>
>    1. *ശ്രീകുമാർ* (ഗുരുവിന്റെ സമ്പൂർണ്ണ കൃതികളുടെ സ്രോതസ്സ് പ്രമാണം
>    സംഘടിപ്പിച്ചു തരുന്നതിൽ മുൻ‌കൈ എടുത്തു)
>    2. *മനോജ്* (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കുകയും ഈ
>    കൃതികളിൽ മിക്കവയും ഗ്രന്ഥശാലയിൽ ചേർക്കുകയും ചെയ്തു)
>    3. *സന്തോഷ് തോട്ടിങ്ങൽ* (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം
>    യൂണിക്കോഡിലാക്കാൻ ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്തു)
>    4. *തച്ചന്റെ മകൻ* (ഏതാണ്ടു് ഒറ്റയ്ക്ക് തന്നെ ഗ്രന്ഥശാലയിൽ ചേർത്ത കൃതികൾ
>    മിക്കവാറും ഫോർമാറ്റ് ചെയ്യുകയും അതിനെ അടുക്കി പെറുക്കി ഇന്നുള്ള രൂപത്തിൽ
>    ആക്കുകയും ചെയ്തു)
>
> ഇവരോട് എല്ലാവരൊടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. അമൂല്യമായ നിരവധി കൃതികൾ
> ഇനിയും വിക്കിഗ്രന്ഥശാലയിൽ എത്തിക്കാൻ ഈ സംരംഭം പലരേയും സഹായിക്കും എന്ന്
> കരുതുന്നു. ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ സമ്പൂർണ്ണമായോ ഭാഗികമായോ ചേർത്ത
> കൃതികൾ താഴെ പറയുന്നവ ആണു്.
> മതഗ്രന്ഥങ്ങൾ
>
>    - ശ്രീമദ് ഭഗവദ് ഗീത<http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A6%E0%B5%8D_%E0%B4%97%E0%B5%80%E0%B4%A4>
>    - അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്‎<http://ml.wikisource.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%82_%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B5%8D>
>    - ശ്രീമദ് ഭാഗവതം<http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%97%E0%B4%B5%E0%B4%A4%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE%E0%B4%83_%E0%B4%B8%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%83/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE%E0%B5%8B%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%83>
>    - ഗീതഗോവിന്ദം<http://ml.wikisource.org/wiki/%E0%B4%97%E0%B5%80%E0%B4%A4%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%82>-
>    *പൂർത്തിയായിട്ടില്ല*
>
>
>    - സത്യവേദപുസ്തകം<http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82>
>
>
>    - ഖുർആൻ<http://ml.wikisource.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB/%E0%B4%85%E0%B5%BD_%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B9>
>
> മറ്റ് ഗ്രന്ഥങ്ങൾ
>
>    - സൗന്ദര്യലഹരി - ശങ്കരാചാര്യർ കൃതി<http://ml.wikisource.org/wiki/%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF>
>
> കവിതകൾ (ഇതിൽ ഒന്നും പൂർത്തിയായിട്ടില്ല. എല്ലാം ഭാഗികമാണു്)
>
>    - ചെറുശ്ശേരി കൃതികൾ<http://ml.wikisource.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%97%E0%B4%BE%E0%B4%A5>
>    - ആശാൻ കൃതികൾ
>    <http://ml.wikisource.org/wiki/%E0%B4%B5%E0%B5%80%E0%B4%A3%E0%B4%AA%E0%B5%82%E0%B4%B5%E0%B5%8D%E2%80%8C>
>    - ചങ്ങമ്പുഴ കൃതികൾ<http://ml.wikisource.org/wiki/%E0%B4%B0%E0%B4%AE%E0%B4%A3%E0%B5%BB>
>    - ഉള്ളൂർ കൃതികൾ<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82>
>    - കുഞ്ചൻ നമ്പ്യാർ കൃതികൾ<http://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC>
>
> വ്യാകരണം
>
>    - കേരളപാണിനീയം
>    <http://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82>
>
> (ഇതിന്റെ ഫോർമാറ്റിങ്ങ് പൂർത്തിയായിട്ടില്ല. പൂർത്തിയാക്കാൻ താങ്കൾക്ക്
> സഹായിക്കാം.)
>
> ഇതു് കൂടാതെ വേറെയും നിരവധി കൃതികൾ ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ
> ചേർത്തിട്ടുണ്ടു്. വിസ്താരഭയത്താൽ തൽക്കാലം അതൊന്നും ഇവിടെ ചേർക്കുന്നില്ല.
> മലയാളത്തിന്റെ സ്വതന്ത്ര സൗജന്യ ഓൺ‌ലൈൻ ഗ്രന്ഥശാലയായ മലയാളം
> വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലേക്ക് എല്ലാ മലയാളികളേയും ക്ഷണിക്കുന്നു.
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100718/f00706da/attachment-0001.htm 


More information about the Wikiml-l mailing list