[Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ
Anoop
anoop.ind at gmail.com
Sun Jul 18 07:24:49 UTC 2010
ഈ സംരഭത്തിനു പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ.
അനൂപ്
2010/7/18 Shiju Alex <shijualexonline at gmail.com>
> ശ്രീനാരായണഗുരു രചിച്ച കൃതികള്‍ ഏതാണ്ടു് സമ്പൂര്‍ണ്ണമായി മലയാളത്തിന്റെ
> സൗജന്യ ഓണ്‍ലൈന്‍ ഗ്രന്ഥശാലയായ മലയാളം വിക്കിഗ്രന്ഥശാലയില്‍<http://ml.wikisource.org/>ചേര്‍ത്തിരിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള
> നിരവധി പേര്‍ നേരിട്ടും അല്ലാതെയും കഴിഞ്ഞ മൂന്ന് മാസം സമയം കൊണ്ടു് നടത്തിയ
> വിവിധ തരത്തിലുള്ള ഇടപെടലുകളാണു് ഈ പദ്ധതി ഇത്ര പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍
> സഹായിച്ചത്.
>
> ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ *ഇവിടെ നിന്നു് ഓരോന്നായി എടുത്ത്
> വായിക്കാം <http://ml.wikisource.org/wiki/Sri_Narayana_Guru>*.
>
> <http://upload.wikimedia.org/wikipedia/commons/0/03/Narayana_Guru.jpg>
>
>
>
> 2010 ഏപ്രില്‍ 17-നു് കളമശ്ശേരിയില്‍ വച്ച് നടന്ന മൂന്നാമത് മലയാളം
> വിക്കിസംഗമത്തില്‍ <http://ml.wikipedia.org/wiki/Meetup-2010_April> വച്ചു്,
> വിവിധ മലയാളം വിക്കിസംരംഭങ്ങളെ പല പുതുമുഖങ്ങള്‍ക്കും പരിചയപ്പെടുത്തി
> കൊടുക്കാന്‍ കഴിഞ്ഞു. അങ്ങനെ സ്വന്തന്ത്രപകര്‍പ്പവകാശമുള്ള ഗ്രന്ഥങ്ങള്‍
> ശെഖരിക്കുന്ന വിക്കിഗ്രന്ഥശാലയെ <http://ml.wikisource.org> പരിചയപ്പെടുത്തി
> കഴിഞ്ഞപ്പോള്‍ ആണു്, വിക്കി സംഗമത്തില്‍ വന്ന *കൊച്ചി സ്വദേശിയായ ശ്രീകുമാര്‍
> * എന്നെ വന്നു് കണ്ടത്.
>
> അദ്ദേഹത്തിനു് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികളുടെ സ്രോതസ്സ് ഫയല്‍
> സംഘടിപ്പിച്ചു തരാന്‍ കഴിയും എന്നും പ്രസ്തുത കൃതികള്‍ മലയാളം
> വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു.
> ശ്രീനാരായണഗുരുവിന്റെ കൃതികളുടെ പ്രാധാന്യവും ശ്രദ്ധേയതയും അറിയുന്നത് കൊണ്ടു്
> തന്നെ തീര്‍ച്ചയായും അത് മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ സാധിക്കും
> എന്ന് അദ്ദേഹത്തെ അറിയിച്ചു.
>
> വിക്കിസംഗമത്തിനു് ശേഷം 3 ആഴ്ചയ്ക്കുള്ളില്‍ ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ
> കൃതികളുടെ സ്രോതസ്സ് ഫയല്‍ അദ്ദേഹം അയച്ചു തന്നു. പക്ഷെ അത് ആസ്കിയിലുള്ള പേജ്
> മേക്കര്‍ ഫയല്‍ ആയിരുന്നു. ആസ്കിയിലുള്ള ഉള്ളടക്കം യൂണിക്കോഡിലാക്കുക എന്ന
> കടമ്പ നിലനില്‍ക്കുമ്പോള്‍ ഇത് ആദ്യം വിചാരിച്ച പോലെ പെട്ടെന്ന്
> വിക്കിഗ്രന്ഥശാലയില്‍ ആക്കാന്‍ കഴിയില്ല എന്ന് ഉറപ്പായി.
>
> വിക്കിഗ്രന്ഥശാലയില്‍ ഇതിനു് മുന്‍പ് പല ഗ്രന്ഥങ്ങളും യൂണിക്കോഡിലാക്കാന്‍
> സഹായിച്ച സന്തോഷ് തോട്ടിങ്ങല്‍ <http://thottingal.in/blog/about/> തന്നെ ഈ
> സ്രോതസ്സ് ഫയല്‍ യൂണിക്കോഡിലാക്കുന്ന പദ്ധതി എറ്റെടുത്തു. കൂടുതല്‍ ആളുകളെ ഇതേ
> പോലുള്ള സംരംഭങ്ങളില്‍ സഹകരിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം വിക്കിഗ്രന്ഥശാല
> ഉപയോക്താവും, നിലവില്‍ തൃശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്
> ടെക്ക്നോളജിയില്‍ മെക്കാനികല്‍ എന്ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ മനോജ് കെയെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>,
> സന്തോഷ് ഈ സംരംഭം ഏല്പിച്ചു. ആവശ്യമായ സാങ്കേതിക മേല്‍നൊട്ടം സന്തോഷ് തന്നെ
> നിര്‍വഹിച്ചു.
> സ്രോതസ്സ് ഫയലില്‍ ഉപയോഗിച്ചിരിക്കുന്ന ആസ്കി ഫോണ്ടിന്റെ മാപ്പിങ്ങ് ഫയല്‍
> തയ്യാറാക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. പക്ഷെ സ്രൊതസ്സ് ഫയലില്‍
> ഉപയൊഗിച്ചിരുന്ന ആസ്കി ഫോണ്ടു് കിട്ടാനുള്ള വഴി അടഞ്ഞതിനാല്‍ അതിനോട് ഏറ്റവും
> അടുത്ത് നില്‍ക്കുന്ന ഫോണ്ട് ഉപയൊഗിച്ച് മനൊജ് മാപ്പിങ്ങ് ഫയല്‍ ഉണ്ടാക്കി.
> അപൂര്‍വ്വം ചില അക്ഷരങ്ങള്‍ എന്നിട്ടും ശരിയായില്ല. പ്രശ്ലേഷം ആയിരുന്നു അതില്‍
> ഒന്നെന്ന് പിന്നീട് മനസ്സിലായി. മാപ്പിങ്ങ് ഫയല്‍ തയ്യാറായതോടെ മനോജ് തന്നെ
> സ്രോതസ്സ് ഫയല്‍ മൊത്തമായി പയ്യന്‍സ് എന്ന യൂണീക്കോഡ് കണ്‍വര്‍ട്ടര്‍<http://www.mlwiki.in/mlwikicd/content/mlcomputing.html>ടൂള്‍ ഉപയോഗിച്ച് യൂണീക്കോഡിലേക്ക്
> മാറ്റി പ്രസ്തുത ഫയല്‍<http://manojkmohan.blogspot.com/2010/05/blog-post.html>എനിക്കയച്ചു തന്നു.
> യൂണിക്കോഡിലുള്ള ഫയല്‍ കിട്ടിയതൊടെ ശ്രീനാരായണ ഗുരുവിന്റെ എല്ലാ കൃതികളും
> വിവിധ വിഭാഗമനുസരിച്ച് ലിസ്റ്റ് ചെയ്യുന്ന ഒരു താള്‍<http://ml.wikisource.org/wiki/Sri_Narayana_Guru>വിക്കിഗ്രന്ഥശാലയില്‍ ഉണ്ടാക്കുക ആണു് ആദ്യം ചെയ്തത്. അത് ഇവിടെ കാണാം. അതു്
> തീര്‍ന്നതോടെ മനോജ് അയച്ച് തന്ന ഫയല്‍ ഉപയോഗിച്ച് കൃതികള്‍ ഓരോന്നായി മലയാളം
> വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാന്‍ തുടങ്ങി. താമസിയാതെ എന്നോടൊപ്പം മനോജും
> ചേര്‍ന്നു<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Manojk>.
> അങ്ങനെ 2 ആഴ്ചയൊളം എടുത്ത് ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ മുഴുവന്‍ 2010 മെയ്
> 29ഓടെ മലയാളം വിക്കിഗ്രന്ഥശാലയില്‍ എത്തി. ഭൂരിപക്ഷവും മനോജ് തന്നെയാണു്
> ചെയ്തത്.
>
> പക്ഷെ അതു് കൊണ്ടും ഈ പരിപാടി തീര്‍ന്നില്ല. വലിയ ഒരു ജോലി ബാക്കി കിടക്കുക
> ആയിരുന്നു. വിക്കിഗ്രന്ഥശാലയില്‍ ആക്കിയ ഉള്ളടക്കം മൊത്തം വിക്കിസിന്റാക്സില്‍
> ആക്കി അത് വിക്കിരീതിയില്‍ ഫോര്‍മാറ്റ് ചെയ്താല്‍ മാത്രമേ വായനക്കാരന് അത്
> വായനായോഗ്യമാകൂ. അങ്ങനെ അതിനുള്ള പണി ആരംഭിച്ചു. ഓരോ കൃതിയായി എടുത്ത്
> ഫോര്‍മാറ്റ് ചെയ്ത് വിക്കിസിന്റാക്സുകള്‍ ചെര്‍ത്ത് വളരെ പതുക്കെ ആണു് ഈ
> പരിപാടി മുന്നെറിയത്. തച്ചന്റെ മകന്‍ എന്ന മലയാളം വിക്കിഗ്രന്ഥശാല
> കാര്യനിര്‍വാഹകന്‍<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Thachan.makan>കൂടി ഈ സംരംഭത്തില്‍ ചേര്‍ന്നതോടെ ഈ പണിക്ക് അല്പം ചൂടു പിടിച്ചു.
>
> പക്ഷെ അതിനിടയ്ക്ക് വന്നു ചേര്‍ന്ന ബാംഗ്ലൂരിലെ രണ്ടാം വിക്കിപഠനശിബിരം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AC%E0%B4%BE%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_2>,
> വിക്കിമാനിയ 2010<http://lists.wikimedia.org/pipermail/wikiml-l/2010-June/001241.html>എന്നിവ ഈ പദ്ധതിയെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനെ ബാധിച്ചു. എങ്കിലും
> തച്ചന്റെ മകന്‍ ഒറ്റയ്ക്ക് വളരെ പതുക്കെ കൃതികള്‍ ഓരോന്നായി എടുത്ത്
> ഫോര്‍മാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് പല വട്ടം ശ്രീകുമാര്‍
> ശ്രീനാരായണഗുരുവിന്റെ കൃതികള്‍ വിക്കിഗ്രന്ഥശാലയില്‍ ആക്കുന്ന കാര്യം എന്തായി
> എന്ന് ചൊദിക്കുന്നുണ്ടായിരുന്നു. :) :) നടക്കുന്നുണ്ടു് എന്നല്ലാതെ എന്ന് ഇതു്
> പൂര്‍ത്തിയാക്കും എന്ന് അദ്ദേഹത്തിനു് ഉറപ്പ് കൊടുക്കാനെ പറ്റിയില്ല. അങ്ങനെ
> നിരവധി നാളത്തെ പ്രയത്നത്തിനു് ശേഷം ഫോര്‍മാറ്റിങ്ങ് ജോലികള്‍ ഒക്കെ തീര്‍ന്ന്
> 2010 ജൂലൈ 15ആം തീയതി ശ്രീനാരായണഗുരുവിന്റെ കൃതികള്‍ ഏതാണ്ടു് സമ്പൂര്‍ണ്ണമായി
> തന്നെ മലയാളം വിക്കിഗ്രന്ഥശാലയില്‍ എത്തി.
>
> ഇപ്പോള്‍ ഗുരുവിന്റെ കൃതികള്‍ ശേഖരിച്ചിരിക്കുന്ന ഉള്ളടക്കത്താള്‍ ഉപയോഗിച്ച്<http://ml.wikisource.org/wiki/Sri_Narayana_Guru>എല്ലാ കൃതികളിലേക്കും എത്തപ്പെടാനും കൃതിവായിക്കാനും സാധിക്കും. അല്ലറ ചില്ലറ
> അക്ഷരത്തെറ്റുകള്‍ അവിടവിടെ ഉണ്ടാക്കാം. വിക്കിയായത് കൊണ്ട് നിങ്ങളിലാര്‍ക്കും
> അത് ഏത് നിമിഷവും തിരുത്താം. ചുമരായി, ഇനി ചിത്രമെഴുതാമല്ലോ :) :) ഏതെങ്കിലും
> കൃതി വിട്ടു പോയിട്ടുണ്ടെങ്കില്‍ അയച്ചു് തന്നാല്‍ അത് ചേര്‍ക്കാം.
>
> കൃതികള്‍ തമ്മിലുള്ള നാവിഗേഷന്‍ എളുപ്പത്തിലാക്കാന്‍ ചില നാവിസേഷണല്‍
> ടെമ്പ്ലേറ്റുകള്‍ നിര്‍മ്മിക്കണം എന്നുണ്ടു്. അത് പക്ഷെ പതുക്കെ ചെയ്യാവുന്നതേ
> ഉള്ളൂ.
> താഴെ പറയുന്നവര്‍ നേരിട്ടും അല്ലാതെയും ഈ പദ്ധതിയുമായി സഹകരിച്ചു
>
> 1. *ശ്രീകുമാര്‍* (ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സ്രോതസ്സ് പ്രമാണം
> സംഘടിപ്പിച്ചു തരുന്നതില്‍ മുന്‍കൈ എടുത്തു)
> 2. *മനോജ്* (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കുകയും ഈ
> കൃതികളില്‍ മിക്കവയും ഗ്രന്ഥശാലയില്‍ ചേര്‍ക്കുകയും ചെയ്തു)
> 3. *സന്തോഷ് തോട്ടിങ്ങല്‍* (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം
> യൂണിക്കോഡിലാക്കാന്‍ ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ചെയ്തു)
> 4. *തച്ചന്റെ മകന്‍* (ഏതാണ്ടു് ഒറ്റയ്ക്ക് തന്നെ ഗ്രന്ഥശാലയില്‍ ചേര്‍ത്ത
> കൃതികള്‍ മിക്കവാറും ഫോര്‍മാറ്റ് ചെയ്യുകയും അതിനെ അടുക്കി പെറുക്കി ഇന്നുള്ള
> രൂപത്തില്‍ ആക്കുകയും ചെയ്തു)
>
> ഇവരോട് എല്ലാവരൊടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. അമൂല്യമായ നിരവധി കൃതികള്‍
> ഇനിയും വിക്കിഗ്രന്ഥശാലയില്‍ എത്തിക്കാന്‍ ഈ സംരംഭം പലരേയും സഹായിക്കും എന്ന്
> കരുതുന്നു. ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയില്‍ സമ്പൂര്‍ണ്ണമായോ ഭാഗികമായോ
> ചേര്‍ത്ത കൃതികള്‍ താഴെ പറയുന്നവ ആണു്.
> മതഗ്രന്ഥങ്ങള്‍
>
> - ശ്രീമദ് ഭഗവദ് ഗീത<http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A6%E0%B5%8D_%E0%B4%97%E0%B5%80%E0%B4%A4>
> - അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്<http://ml.wikisource.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%82_%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B5%8D>
> - ശ്രീമദ് ഭാഗവതം<http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%97%E0%B4%B5%E0%B4%A4%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE%E0%B4%83_%E0%B4%B8%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%83/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE%E0%B5%8B%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%83>
> - ഗീതഗോവിന്ദം<http://ml.wikisource.org/wiki/%E0%B4%97%E0%B5%80%E0%B4%A4%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%82>-
> *പൂര്‍ത്തിയായിട്ടില്ല*
>
>
> - സത്യവേദപുസ്തകം<http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82>
>
>
> - ഖുര്‍ആന്‍<http://ml.wikisource.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB/%E0%B4%85%E0%B5%BD_%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B9>
>
> മറ്റ് ഗ്രന്ഥങ്ങള്‍
>
> - സൗന്ദര്യലഹരി - ശങ്കരാചാര്യര്‍ കൃതി<http://ml.wikisource.org/wiki/%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF>
>
> കവിതകള്‍ (ഇതില്‍ ഒന്നും പൂര്‍ത്തിയായിട്ടില്ല. എല്ലാം ഭാഗികമാണു്)
>
> - ചെറുശ്ശേരി കൃതികള്‍<http://ml.wikisource.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%97%E0%B4%BE%E0%B4%A5>
> - ആശാന്‍ കൃതികള്‍
> <http://ml.wikisource.org/wiki/%E0%B4%B5%E0%B5%80%E0%B4%A3%E0%B4%AA%E0%B5%82%E0%B4%B5%E0%B5%8D%E2%80%8C>
> - ചങ്ങമ്പുഴ കൃതികള്‍<http://ml.wikisource.org/wiki/%E0%B4%B0%E0%B4%AE%E0%B4%A3%E0%B5%BB>
> - ഉള്ളൂര്‍ കൃതികള്‍<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82>
> - കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍<http://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC>
>
> വ്യാകരണം
>
> - കേരളപാണിനീയം
> <http://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82>
>
> (ഇതിന്റെ ഫോര്‍മാറ്റിങ്ങ് പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാക്കാന്‍
> താങ്കള്‍ക്ക് സഹായിക്കാം.)
>
> ഇതു് കൂടാതെ വേറെയും നിരവധി കൃതികള്‍ ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയില്‍
> ചേര്‍ത്തിട്ടുണ്ടു്. വിസ്താരഭയത്താല്‍ തല്‍ക്കാലം അതൊന്നും ഇവിടെ
> ചേര്‍ക്കുന്നില്ല. മലയാളത്തിന്റെ സ്വതന്ത്ര സൗജന്യ ഓണ്‍ലൈന്‍ ഗ്രന്ഥശാലയായ
> മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളിലേക്ക് എല്ലാ മലയാളികളേയും
> ക്ഷണിക്കുന്നു.
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop P
www.anoopp.in
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100718/e0ba46c9/attachment-0001.htm
More information about the Wikiml-l
mailing list