[Wikiml-l] Conflict of Interest

Jacob Jose jacob.jose at gmail.com
Wed Jan 14 20:23:33 UTC 2009


എന്റെ അഭിപ്രായത്തില്‍ Conflict of Interest എന്നത് മലയാളത്തില്‍
(കേരളത്തില്‍ത്തന്നെ) പൊതുവേ അത്ര "കു"പ്രയോഗത്തിലില്ലാത്ത ഒരു
സന്മാ‍ര്‍ഗ്ഗവിഷയമാണ്. ആ നിലയ്ക്ക് അര്‍ത്ഥംവച്ച് നോക്കിയാല്‍ത്തന്നെ തനതു പദം
കിട്ടാന്‍ സാധ്യതയുണ്ടോ എന്നു സംശയമാണ്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട
പദങ്ങളില്‍ വച്ച് "താത്പര്യസംഘര്‍ഷം" ആണ് കൂ‍ടുതല്‍ മെച്ചപ്പെട്ടതായി
തോന്നുന്നത്.

"ചെയര്‍മാന്‍ ബന്ധുക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി" എന്നത്
"ചെയര്‍മാ‍ന്‍ തന്‍‌താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു"എന്നോ "ചെയര്‍മാ‍ന്‍
സ്വന്തം താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു" എന്നോ "ചെയര്‍മാ‍ന്‍
സ്വാര്‍ത്ഥതാത്പര്യപ്രകാരം പ്രവര്‍ത്തിച്ചു" എന്നോ മറ്റോ
പറയും..  "തീരുമാനം Conflict of Interest
ഘടകമുണ്ടായിരു‍ന്നതുമൂലം അധാര്‍മ്മികമായി കരുതപ്പെട്ടു" എന്നതിനു തുല്ല്യമായ
ഒരു ഭാഷാപ്രയോഗം ഉണ്ടോ?


2009/1/14 MAHESH MANGALAT <maheshmangalat at gmail.com>

> താല്പര്യസംഘര്‍ഷം മലയാളത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലില്ലാത്തതും വിക്കിയുടെ
> സംഭാവനയായി വരുന്നതുമായ വാക്കാണു്. കേട്ടാല്‍ ചിരിക്കാന്‍ തോന്നുന്ന
> പദപ്രയോഗങ്ങള്‍ അതിനാല്‍ വിക്കിക്കു് ഗുണം ചെയ്യില്ല. ഉള്ളടക്കത്തിനു്
> ചേരുന്നതും വിവക്ഷിതം വ്യക്തമാവുന്നതുമായ ഏതെങ്കിലും വാക്കു് ഉപയോഗിക്കുക.
> കെവിന്റെ നിര്‍ദ്ദേശം സ്വീകരിക്കാവുന്നതാണു്. മഹേഷ്
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090114/afb78938/attachment-0001.htm 


More information about the Wikiml-l mailing list