[Wikiml-l] മലയാളം വിക്കിപീഡിയ-സ്ഥിതിവിവരക്കണക്കുകള്‍ ‍- ഡിസംബര്‍ 2008

Anoop anoop.ind at gmail.com
Fri Jan 2 17:40:36 UTC 2009


മലയാളം വിക്കിപീഡിയയില്‍ ഡിസംബര്‍ മാസം എഡിറ്റുകള്‍ കുറയാന്‍ കാരണം
ആണവചില്ലുകളാണെന്ന് പറയുന്നതില്‍ വലിയ കാര്യമില്ല. ഒക്ടോബറും,നവംബറിലും
എഡിറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവു വരാന്‍ കാരണം വിക്കിപീഡിയയിലെ വര്‍ഗ്ഗം
പദ്ധതി കാരണമാണ്. പുതിയ കാറ്റഗറികള്‍ കൂട്ടിച്ചേര്‍ക്കാനും, ഉള്ളവ
തിരുത്തിയെഴുതാനുമായി ധാരാളം എഡിറ്റുകള്‍ ഇക്കാലയളവില്‍ ഉണ്ടായി. ആ ഒരു
താല്പര്യം ഡിസംബര്‍ മാസമാകുമ്പോഴേക്കും കുറഞ്ഞു വന്നതാണ് എഡിറ്റുകള്‍
കുറയുവാനുള്ള ഒരു പ്രധാന കാരണം.

കൂട്ടത്തില്‍ പറയട്ടെ മലയാളം വിക്കിപീഡിയയില്‍ ഡിസംബര്‍ മാസം
കൂട്ടിച്ചേര്‍ക്കപ്പെട്ട 213 ലേഖനങ്ങളില്‍ 125-ല്‍ കൂടുതലും പ്രൊമൊട്ട്
പേജുകള്‍ എന്നു തോന്നാവുന്ന രീതിയിലുള്ള സിനിമാതാരങ്ങളുടെ പ്രൊഫൈല്‍ ആണ്.
അനൂപ്

2009/1/2 V K Adarsh <adarshpillai at gmail.com>

> sebin gave this reply to an email grp
> മലയാളം വിക്കിപ്പീഡിയയിലെ എഡിറ്റുകളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം
> യൂണിക്കോഡ് 5.1 സ്റ്റാന്‍ഡേര്‍ഡിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട
> ആണവച്ചില്ലുകളാണു്. ഏതെങ്കിലും പദം സേര്‍ച്ച് ചെയ്താണു് പലരും വിക്കി
> ലേഖനങ്ങളിലെത്തുന്നതു്. യൂണിക്കോഡ് ബായ്ക്ക് വേഡ് കമ്പാറ്റിബിളിറ്റിയെ
> കുറിച്ചു് വലിയ ഗോഗ്വായൊക്കെ അടിക്കുമെങ്കിലും പുതിയ ആണവച്ചില്ലും പഴയ
> മട്ടിലുള്ള 'വ്യജ്ഞനം + വിരാമം + zwnj' എന്ന സീരിസും തമ്മില്‍ യൂണിവേഴ്സല്‍
> ഈക്വിവാലന്‍സ് നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഭാഷാവിദഗ്ദ്ധര്‍ മലയാളം
> കമ്പ്യൂട്ടിങ്ങില്‍ ശ്രദ്ധിക്കാതിരിക്കുകയും ഗൂഗിളിന്റെ തിരച്ചില്‍
> സോഫ്റ്റ്വെയറിനു് ഒപ്പിച്ചു് ഭാഷയുടെ കാലുമുറിക്കുകയും ചെയ്തതാണു് വിനയായതു്.
> ഇതോടെ ആണവച്ചില്ലുത്പാദിപ്പിക്കുന്ന പുതിയ വരമൊഴി ഉപയോഗിച്ചു് പദം സേര്‍ച്ച്
> ചെയ്താല്‍ പഴയ വരമൊഴിയോ ഇന്‍സ്ക്രിപ്റ്റോ ഉപയോഗിച്ചു് എഴുതിയ ലേഖനങ്ങള്‍
> തിരച്ചിലില്‍ കണ്ടെടുക്കാനാവില്ല. തിരിച്ചും. ഇതോടെ മലയാളം വിക്കിയിലെത്തുന്ന
> യൂസേഴ്സിന്റെ എണ്ണം കുറഞ്ഞു. വിക്കി ലേഖനങ്ങള്‍ വായിക്കാന്‍ എത്തുന്നവരാണു്
> ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താറുണ്ടായിരുന്നതു്. അതു്
> കുറഞ്ഞുകിട്ടി.
> please reply
>
> 2009/1/2 Shiju Alex <shijualexonline at gmail.com>
>
>> മലയാളം വിക്കിപീഡിയയുടെ 2008 ഡിസംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളുടെ
>> പട്ടിക ആണ് ഇത്. (സ്ഥിതിവിവരക്കണക്ക്, പട്ടിക ഇതൊക്കെ കേള്‍‌ക്കുന്നത്
>> പേടിയായിട്ടുണ്ട് ഇപ്പോ :)).  *ഇതെ രീതിയില്‍ 2008 വര്‍ഷത്തില്‍ മലയാളം
>> വിക്കിപീഡിയയുടെ മൊത്തം പ്രവര്‍‌ത്തനം ആര്‍‌ക്കെങ്കിലും വിശകലനം ചെയ്യാമോ*.
>>
>> ഇനി മുതല്‍ എല്ലാ വിക്കിസംരംഭങ്ങളുടെ റിപ്പോര്‍‌ട്ടും മാസാമാസം ഇറക്കണം. *വിക്കിഗ്രന്ഥശാലയുടെ
>> കഴിഞ്ഞ ഒരു വര്‍ഷത്തെ  വിശകലനം ഞാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇടാം*. അടുത്ത
>> മാസം തൊട്ട്, മാസാമാസം ഉള്ള റിപ്പോര്‍‌ട്ടും വിക്കിഗ്രന്ഥശാലയ്ക്ക് വേണ്ടി
>> തയ്യാറാക്കാം. അതെ പോലെ ഓരോ സംരംഭവും ഓരോരുത്തര്‍ ശ്രദ്ധിക്കണമെന്ന്അഭ്യര്‍‌ത്ഥിക്കുന്നു. എല്ലാവരുടേയും ശ്രദ്ധ ഇപ്പോള്‍ വിക്കിപീഡിയയിലേക്ക്
>> മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ആ സ്ഥിതി മാറണം.
>>
>> *2008 ഡിസംബര്‍* മാസം വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു
>> മാസമായിരുന്നു. *സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ കോണ്‍‌ഫറന്‍സിലൂടെ* പലരുടെയും
>> ശ്രദ്ധ നേടിയെടുക്കാന്‍ നമുക്കായി. *സര്‍‌വ്വവിജ്ഞാനകോശത്തിലെ* ഉള്ളടക്കം
>> വിക്കിപീഡിയയിലേക്ക് കൊണ്ടു വരുന്നതിനെ പറ്റി ഉണ്ടായിരുന്ന അവ്യക്തത നീങ്ങി.
>> നിര്‍‌ഭാഗ്യകരമെന്നു പറയട്ടെ ഡിസംബര്‍ മാസം തന്നെ ഒരു ആവശ്യമില്ലാതെ ചിലര്‍
>> വിക്കിപീഡിയയെ വിവാദങ്ങളിലേക്കും വലിച്ചിഴച്ചു. പക്ഷെ ആ സംഭവം മൂലം
>> വിക്കിനയങ്ങളെ കുറിച്ചുള്ള സാമാന്യ അവബോധവും, വിക്കിയില്‍ എന്തൊക്കെ ആവാം,
>> എന്തൊക്കെ പാടില്ല എന്നതിനെ പറ്റിയുള്ള സാമാന്യ വിവരവും കുറഞ്ഞ പക്ഷം
>> ഓണ്‍‌ലൈന്‍ മലയാളി സമൂഹത്തിനെങ്കിലും ഉണ്ടായി എന്നു കരുതാം.
>>
>> *2008 ഡിസംബര്‍* മാസം  അവസാനിച്ചപ്പോള്‍ മലയാളം വിക്കിപീഡിയയിലെ സ്ഥിതി
>> വിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ
>> ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതി വിവരക്കണക്കുകളുടെ പട്ടികയില്‍
>> നിന്നുള്ള വിവരങ്ങളും, അതല്ലാതെ കണ്ടെത്തിയ വിവരങ്ങളും ആണ് ഇതില്‍ .
>>
>>
>>    - 2008 ഡിസംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ *213* ലേഖനങ്ങള്‍ പുതുതായി
>>    കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2008 ഡിസംബര്‍‍ 31-നു മലയാളം വിക്കിപീഡിയയില്‍
>>    * 8522* ലേഖനങ്ങള്‍ ഉണ്ട്.
>>    - പേജ് ഡെപ്ത് 138ല്‍ തന്നെ തൂടരുന്നു. പേജ് ഡെപ്‌‌ത്തില്‍ നമ്മള്‍ ലോക
>>    വിക്കിപീഡിയകളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ഇംഗ്ലീഷും (413)
>>    ഹീബ്രുവും (176) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ .
>>    - ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം:* *2,91,500  ഡിസം‌ബര്‍‍ മാസം മലയാളം
>>    വിക്കിപീഡിയയില്‍  കഷ്ടിച്ച്  *10,500* എഡിറ്റുകള്‍ ആണ് നടന്നത്. നവംബര്‍
>>    മാസം 16,000 ഒക്‍ടോബര്‍ മാസം 21,000, സെപ്റ്റംബര്‍ മാസം 12,000, എന്നിങ്ങനെ
>>    ആയിരുന്നു എഡിറ്റുകളുടെ എണ്ണം. എഡിറ്റുകളുടെ എണ്ണത്തില്‍വന്ന ഈ വലിയ വ്യത്യാസം
>>    എന്തു കൊണ്ടാണ് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
>>    - ഇതു വരെ വിക്കിയില്‍ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *8314*.
>>    ഡിസംബര്‍ മാസത്തില്‍ ഏതാണ്ട് 425ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.
>>    - ഇതുവരെ വിക്കിയില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5483*.
>>    നവംബര്‍ മാസത്തില്‍ ഏതാണ്ട് 100 ഓളം ചിത്രങ്ങളാണു ഡിസം‌ബര്‍ മാസത്തില്‍
>>    വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്.
>>
>> *ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.
>>
>> *2008 ഡിസംബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:  കഴിഞ്ഞ 3
>> മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 6 മാസത്തെ
>> വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 9 മാസത്തെ
>> വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 12 മാസത്തെ
>> വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 18 മാസത്തെ
>> വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ യഥാര്‍ത്ഥം  8468 8587 8606
>> 8524 8636 8522
>>
>> *നവീകരിച്ച forecast*
>>    കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 6 മാസത്തെ
>> വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക്
>> പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ
>> 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍  ജനുവരി 2009 8760 8832 8891
>> 8812 8880  ഫെബ്രുവരി 2009 9031 9084 9184 9125 9138  മാര്‍ച്ച് 2009 9280
>> 9338 9459 9437 9397  ഏപ്രില്‍ 2009 9544 9616 9749 9740 9677  മേയ് 2009
>> 9798 9899 10029 10026 9961  ജൂണ്‍ 2009 10059 10164 10316 10299 10248  ജൂലൈ
>> 2009 10315 10427 10622 10586 10539  ഓഗസ്റ്റ് 2009 10574 10702 10926 10867
>> 10843  സെപ്റ്റംബര്‍ 2009 10832 10976 11215 11154 11144  ഒക്ടോബര്‍ 2009
>> 11090 11245 11495 11456 11436  നവംബര്‍ 2009 11348 11513 11788 11757 11716  ഡിസംബര്‍
>> 2009 11606 11785 12083 12047 11989
>> ഈ പട്ടിക പ്രകാരം മലയാളം 2009 മെയ് അവസാനം അല്ലെങ്കില്‍ 2009 ജൂണ്‍
>> തുടക്കത്തോടെ മലയാളം വിക്കിപീഡിയ 10,000 ലേഖനമെന്ന കടമ്പ കടക്കുമെന്നാണ്
>> കാണുന്നത്. *
>>
>>
>> ഷിജു
>> *
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> sincerely yours
>
> V K Adarsh
> __________________________________
> Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
> Technology,Kollam-10
> & web admin of http://urjasamrakshanam.org
>
> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
> Mob: 093879 07485  blog: www.blogbhoomi.blogspot.com
> ********************************************
> Environment friendly Request:
> "Please consider your environmental responsibility and don't print this
> e-mail unless you really need to"
>
> Save Paper; Save Trees
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
With Regards,
Anoop
anoop.ind at gmail.com
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090102/9f8df547/attachment-0001.htm 


More information about the Wikiml-l mailing list