[Wikiml-l] ലേഖനങ്ങളും ചിത്രങ്ങളും ഗുണമേന്മ നോക്കി തരം തിരിച്ചാലൊ?

Sreejith K. sreejithk2000 at gmail.com
Thu Sep 25 15:55:03 UTC 2008


അത് ശരി. വര്‍ണ്ണാന്ധത മലയാളം വിക്കിയില്‍ ഇല്ലല്ലേ. ഇനിയിപ്പൊ ഞാനായിട്ട്
തുടങ്ങാനാണ് വിധിയെങ്കില്‍ അങ്ങിനെ നടക്കട്ടെ :)

http://ml.wikipedia.org/wiki/Color_Blindness

2008/9/25 Shiju Alex <shijualexonline at gmail.com>

> നല്ല നിര്‍ദ്ദേശമാണിത്. പക്ഷെ ലേഖനങ്ങളുടെ നിലവാരം സൂചിപ്പിക്കാന്‍ നിറം
> ഉപയോഗിക്കുന്നതിനു പകരം വേറെ എന്തെങ്കിലും വഴികള്‍ കണ്ടെത്തണം. അതിനുള്ള കാരണം
> താഴെ പറയാം.
>
> പൊതുവെ എല്ലാവിധ ഓണ്‍ലൈന്‍ ഡോക്കുമെന്റേഷന്‍ സോഫ്റ്റ്‌വെയര്‍ ആപ്ലീക്കേഷന്‍
> എന്നിവയില്‍ നിന്നു നിറം തരം തിരിക്കാനുള്ള ഒരു മാര്‍ഗ്ഗം ആക്കുന്നതു
> ഉപേക്ഷിക്കണം എന്നു ‍ Accessibility Standards for Technical Standards
> Guidance <http://www.section508.gov/> എന്ന മാര്‍ഗ്ഗരേഖ ഉപദേശിക്കുന്നു.
> അമേരിക്കയില്‍ വിപണനം ചെയ്യുന്ന സൊഫ്റ്റ് വെയര്‍ പ്രൊഡറ്റ്സും മറ്റും
> Section508 എന്ന ഈ മാര്‍ഗ്ഗരേഖ അനുസരിച്ചിരിക്കണം എന്ന നിയമം തന്നെ ഉണ്ടെന്നു
> തോന്നുന്നു.
>
> അതിനുള്ള പ്രധാന കാരണം ലോക ജനസംഖ്യയിലെ 10% ആളുകള്‍ക്ക് വര്‍ണ്ണാന്ധത<http://en.wikipedia.org/wiki/Colorblind>ഉണ്ട് എന്നതാണു.   അമേരിക്കയില്‍ പുരുഷന്മാരില്‍ 10% ആളുകള്‍ വര്‍ണ്ണാന്ധത
> ഉള്ളവരാണെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഇന്ത്യയിലേയും കേരളത്തിലേയും അതെ പോലെ
> മലയാളികളുടെ ഇടയിലും ഉള്ള കണക്കൊന്നും എനിക്കറിയില്ല. പക്ഷെ പുരുഷന്മാരില്‍
> കുറഞ്ഞതു 10% പേര്‍ക്കെങ്കിലും ഇതുണ്ടാവനാണു സാദ്ധ്യത. അതിനാല്‍ തന്നെ
> ഓണ്‍ലൈനില്‍ നമ്മള്‍ നടത്തുന്ന പരിപാടികള്‍ ഒക്കെ ഈ 10%ത്തെക്കൂടി
> കണക്കിലെടുത്ത് ആയിരിക്കണം.
>
> Section508ലെ ഒരു ഉപവിഭാഗം മാത്രമാണു ഇതെങ്കിലും യൂസബിലിറ്റി
> പെര്‍സ്പെറ്റീവില്‍ നോക്കുമ്പോള്‍ ഈ നിയമത്തെ നിസാരമായി തള്ളികളയാനാവില്ല.
> കാരണം
>
> ഷിജു
>
> 2008/9/25 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid at gmail.com>
>
>> വിക്കിപീഡിയയിലെ ലേഖനങ്ങളും ചിത്രങ്ങളും അതിന്റെ ഗുണമേന്മ അനുസരിച്ച് തരം
>> തിരിച്ചാലൊ? ഇവിടെ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sadik_Khalid/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0>ഒരു ചെറിയ തുടക്കമിട്ടിട്ടുണ്ട്. പ്രസ്തുത താളിന്റെ ഏറ്റവും മുകളില്‍ വലത്തു
>> വശത്തായി കൊടുത്തിരിക്കുന്നതു പോലെ ലേഖനത്തിന്റെ/ചിത്രത്തിന്റെ ഗുണമേന്മ
>> തിരിച്ചറിയാനുള്ള ഒരു അടയാളം  താളുകള്‍/ചിത്രങ്ങള്‍ പരിശോധിച്ച്
>> ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്. അത് പോരെങ്കില്‍ തഴെ കൊടുത്തിരിക്കുന്ന
>> ഗ്രൂപില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. വേറെ വല്ല
>> നിര്‍ദ്ദേശവുമുണെങ്കില്‍ അതുമാവാം.
>>
>>
>> ലേഖനത്തില്‍ ഇന്ന ഇന്ന ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന മാര്‍ക്ക്
>> കൊടുക്കാമെന്നും ചിത്രത്തിന് ഇന്ന, ഇന്ന, കാര്യങ്ങള്‍ ഒകെയാണെങ്കില്‍ ഇത്ര
>> മാര്‍ക്ക് കൊടുക്കാ‍മെന്നും ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ഇതു പ്രകാരം
>> ചെയ്താല്‍ ഗുണനിലവാരം അനുസരിച്ച് ലേഖനവും ചിത്രങ്ങളും തരം തിരിക്കുന്നത്
>> എളുപ്പവുകയും. ഗുണനിലവാരം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് ഇതൊരു പിന്തുണയാവുകയും
>> ചെയ്യുമെന്ന് കരുതുന്നു.
>>
>> ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
>>
>>
>> --
>> സസ്‌നേഹം
>>
>> സാദിക്ക് ഖാലിദ്
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080925/b7ada331/attachment-0001.htm 


More information about the Wikiml-l mailing list