[Wikiml-l] നവാബ് രാജേന്ദ്രന്‍

Shiju Alex shijualexonline at gmail.com
Wed Sep 24 18:00:06 UTC 2008


ദയവു ചെയ്ത് ഒരു ലേഖനത്തെക്കുറിച്ചുള്ള സംവാദവും അതുമായി ബന്ധപ്പെട്ട മറ്റു
ചര്ച്ചകളും അതതു ലേഖനങ്ങളുടെ സംവാദം താളില്‍ മാത്രം നടത്തുക. വിക്കിപീഡിയക്കു
പുറത്തു എന്തൊക്കെ ചര്ച്ചകള്‍ നടത്തിയാലും പ്രസ്തുത ലേഖനത്തില്‍ നേരിട്ടു
തിരുത്തലുകള്‍ വരുത്താതെ/അല്ലെന്കില്‍ അതിന്റെ സംവാദം താളില്‍ അതിനെ‍ കുറിച്ച്
ചര്ച്ച ചെയ്യാതെ ആ ലേഖനം തിരുത്തപ്പെടാനോ നന്നാവാനോ പോകുന്നില്ല.

അതേ പോലെ മെയിലുകള്‍ അയക്ക്ലുമ്പോള്‍ തിരഞ്ഞെടുക്കുന്ന സബ്‌‌‌‌ജറ്റ് ലൈന്‍
പ്രത്യേകം ശ്രദ്ധിക്കുക. രാഗത്തിന്റെ നിര്‍വചനവും നവാബ് രാജേന്ദ്രനുമായി
ബന്ധമൊന്നും ഇല്ല എന്നു ഓര്ക്കുക.
സസ്നേഹം

ഷിജു

2008/9/24 Manoj Ravindran <manojravindran at gmail.com>

> ബിജു ജോസഫ് പറയുന്നത് ശരിയാണ്.
> ഞാന്‍ നവാബുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടുള്ള ആളാണ്, 1987ല്‍
> ഞങ്ങളുടെ കോളേജ് ഹോസ്റ്റലില്‍ അദ്ദേഹം ഇടയ്ക്കിടയ്ക്ക് അക്കാലത്ത്
> വരുമായിരുന്നു.
>
> നവാബ് പറയുന്നത് വിശ്വസിക്കുന്ന ആളെന്ന നിലയ്ക്ക്, ഇത് ശരിയായ ചരിത്രമാണെന്ന്
> എനിക്കും തോന്നുന്നില്ല. തര്‍ക്കവിഷയമായതുകൊണ്ട് നീക്കം ചെയ്യാന്‍
> പറ്റുമെങ്കില്‍ അതായിരിക്കും ശരി.
>
> -മനോജ് രവീന്ദ്രന്‍
>
> (http://chilayaathrakal.blogspot.com)
>
>
>
> 2008/9/24 ബിജു ജോസഫ് <bijujosephe at gmail.com>
>
>  നവാബ്‌ രാജേന്ദ്രന്‍
>> "തട്ടില്‍ കൊലക്കേസ്‌" എന്നറിയപെടുന്ന തട്ടില്‍ എസ്റ്റേറ്റ്‌ മാനേജര്‍
>> ജോണിന്റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകള്‍ ആദ്യമായി
>> കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌. പ്രമുഖ കോണ്‍ഗ്രസ്സ്‌ നേതാവ്‌
>> കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു
>> അത്‌.
>>
>> കരുണാകരന്‍ തന്റെ വിശ്വസ്തനായ പോലീസ്‌ ഓഫീസര്‍ ജയറാം പടിക്കലിനോട്‌ (ഡി.ഐ.ജി,
>> ക്രൈം ബ്രാഞ്ച്‌) ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നവാബിന്റെ
>> നീക്കങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ പടിക്കല്‍,
>> നവാബിന്‌ മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ്‌ എന്ന വിവരം
>> മറച്ചുവെച്ചു കൊണ്ട്‌, അദ്ദേഹം നവാബ്‌ രാജേന്ദ്രനെ മദ്യം നല്‍കി സല്‍ക്കരിച്ച്‌
>> നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞു. നവാബ്‌ ഈ വിവരം മറ്റു
>> രാഷ്ട്രീയ പ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നോ എന്നറിയാനായി പോലീസ്‌ ഇയാളെ പല
>> സ്ഥലങ്ങളിലും കൊണ്ടു പോയി
>>
>> ---------------------------------------------------------------------------
>> ഈ ഭാഗം വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.  ഇത് എങ്ങിനെയണ്
>> നീക്കം ചെയ്യുക എന്നു പറഞ്ഞു തരുമൊ
>>
>>
>> Biju Joseph
>>
>> 2008/9/24 Shiju Alex <shijualexonline at gmail.com>
>>
>>> വിക്കിപീഡിയയില്‍ രാഗം <http://ml.wikipedia.org/wiki/Ragam> എന്ന
>>> ലേഖനത്തിന്റെ താളില്‍ നടന്ന സം‌വാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ
>>> എങ്ങനെ നിര്‍‌വചിക്കാം എന്നതാണു ചോദ്യം.
>>>
>>> ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
>>>
>>> *ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും
>>> ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
>>>
>>> മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു
>>> കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്‍കുന്ന ശ്രുതികളാണു രാഗം - എ.കെ.
>>> രവീന്ദ്രനാഥ് *
>>>
>>> ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍‌വചനം ആര്‍ക്കെങ്കിലും അറിയുമോ?
>>> നിര്‍‌വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും
>>> വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
>>>
>>> ഷിജു
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080924/ea090198/attachment.htm 


More information about the Wikiml-l mailing list