[Wikiml-l] മലയാളം വിശ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം വിക്കിപീഡിയക്ക്

Anoop anoop.ind at gmail.com
Sun Nov 16 11:22:06 UTC 2008


ഇന്നു ഇന്റര്‍‌നെറ്റില്‍ കുറെ ഗൂഗിളിയപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത കണ്ടത്.
മലയാളം സര്‍‌വ്വ വിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയക്കു
നല്‍കാന്‍ സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടത്രേ! മലയാളം
വിക്കിപീഡിയയിലെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ഒരു അറിയിപ്പ്
കിട്ടിയിട്ടുണ്ടോ? ബ്യൂറോക്രാറ്റുകള്‍ക്കെങ്കിലും... മൈക്ക് കാണുമ്പോളുള്ള
'ബേബിയുടെ' ഗീര്‍‌വാണം മാത്രമായി ഇതിനെ കരുതാം അല്ലേ?

ഒരു സംശയം കൂടെ ഉള്ളത് ഏതാണീ മലയാളം സര്‍‌വ്വ വിജ്ഞാനകോശം എന്നതാണ്? അവരുടെ
ഓണ്‍ലൈന്‍ എഡീഷനോ അല്ല പുസ്തകരൂപമോ? ഏതായാലും പകര്‍‌പ്പവകാശപ്രശ്നങ്ങളും
ഉണ്ടാകുമല്ലോ?....

കൊച്ചി: മനുഷ്യസമൂഹത്തിന്റെ വിജ്‌ഞാനം സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അതിനെ
കുത്തകവല്‍ക്കരിക്കാന്‍ അവസരം നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി
പറഞ്ഞു. .............
സംസ്‌ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്‌ ഒരു
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ സോഫ്‌റ്റ്വെയര്‍ സ്‌ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ട്‌. മലയാളം വിശ്വവിജ്‌ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം
വിക്കിപീഡിയയ്‌ക്കു നല്‍കാന്‍ സാംസ്‌കാരിക വകുപ്പു
തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി ബേബി അറിയിച്ചു.
.................

മുഴുവന്‍ വാര്‍ത്ത ഇവിടെ :
http://mangalam.com/index.php?page=detail&nid=94297

-- 
With Regards,
Anoop
anoop.ind at gmail.com
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20081116/01cfe3cb/attachment.htm 


More information about the Wikiml-l mailing list