[Wikiml-l] [വിക്കിഗ്രന്ഥശാല] മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രധാനതാള്‍
Shiju Alex
shijualexonline at gmail.com
Mon Aug 25 06:28:31 UTC 2008
*Important*: ഇതു മലയാളം വിക്കിഗ്രന്ഥശാലയുമായി ബന്ധപ്പെട്ട മെയിലാണു.
മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രധാനതാള്‍ റീഡിസൈന്‍ ചെയ്യുന്നതിനെ കുറിച്ച്
കുറേ നാളായി പലരോടായി സംസാരിച്ചിട്ടുള്ളതാണു. ഒരു വിക്കിയിലേക്കു
കടക്കുന്നതിനുള്ള വാതിലായ പ്രധാനതാള്‍ എത്ര ശ്രദ്ധാപൂര്‍വ്വം കൈകാര്യം
ചെയ്യെണ്ട്താണെന്ന കാര്യം നമുക്ക് അറിയാവുന്നതും ആണാല്ലോ. ഗ്രന്ഥശാല എന്ന
വിക്കിയുടെ പ്രത്യേകതകള്‍ ഒക്കെ കണക്കിലെടുത്തു വിക്കിയിലെ ഉള്ളടക്കം പരമാവധി
പുറത്തു കാണിക്കാനുള്ള കിളിവാതിലുകളാണു പ്രധാനതാളിലെ ഓരോ കണ്ണിയും. പ്രധാനതാള്‍
ശ്രദ്ധാപൂര്‍വ്വം രൂപകല്പന ചെയ്തില്ലെങ്കില്‍ എത്ര മഹത്തായ കൃതികള്‍
ഗ്രന്ഥശാലയില്‍ ഉണ്ടായാലും അതൊന്നും ആരുടേയും ശ്രദ്ധയില്‍ പെടില്ല.
അതിനാല്‍ പൌരാണിക ഗ്രന്ഥങ്ങള്‍ ശെഖരിക്കുന്ന നമ്മുടെ ഗ്രന്ഥശാലാ വിക്കിക്കു
പുതിയ ഒരു ഡിസൈന്‍ സിദ്ധാര്‍ത്ഥന്‍ എന്ന മലയാളം ഗ്രന്ഥശാല ഉപയോക്താവ്
നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതു ഗ്രന്ഥശാല എന്ന വിക്കിയുടെ പ്രധാനതാള്‍
ഭംഗിയായി രൂപകല്പന ചെയ്യുന്നതിനുള്ള തുടക്കമാണു.
ഡിസൈന്‍ ചിത്രമായിട്ടാണു അപ്‌ലൊഡ് ചെയ്തിരിക്കുന്നതു. അതു ഇവിടെ കാണാം. താഴെ
തന്നിട്ടുള്ള
http://ml.wikisource.org/wiki/Image:Grandhasala_home.jpg
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആ ചിത്രത്തിന്റെ സംവാദം താളില്‍
രേഖപ്പെടുത്തുക. അതിലേക്കുള്ള കണ്ണി:
http://ml.wikisource.org/wiki/Image_talk:Grandhasala_home.jpg
വിക്കിഗ്രന്ഥശാല എന്ന വിക്കിയുടെ എല്ലാ പ്രത്യേകതകളും പുറത്തു കാണിക്കുന്ന
വിധത്തിലുള്ള ഡിസൈനിന്‍ വേണം
നമുക്കെത്തിച്ചേരാന്‍. വെറും അച്ചടിച്ച പുസ്തകങ്ങള്‍ മാത്രമല്ല താളിയോലകള്‍,
മറ്റു തരത്തിലുള്ള ഡോക്കുമെന്റുകള്‍ ഒക്കെ ഇവിടെ വന്നു ചേരേണ്ടതാണു.
മലയാളത്തിന്റെ ഓണലൈന്‍ റെഫറന്‍സ് ലൈബ്രറി ആവേണ്ട വിക്കിയാണതു.നിര്‍ദ്ദേശങ്ങള്‍
വയ്ക്കുമ്പോല്‍ ഇതൊക്കെ മനസില്‍ കാണുക.
ഈ വിക്കിയുടെ ഉദ്ദേശം തന്നെ വേറെയായതിനാല്‍ ദയവുചെയ്ത് ഗ്രന്ഥശാലയുടെ
പ്രധാനതാള്‍ വിക്കിപീഡിയയുടെ പ്രധാന താളുമായി താരതമ്യം ചെയ്യരുത്.സഹായത്തിനായി
മറ്റു ഭാഷകളിലുള്ള വിക്കിസോര്‍സുകള്‍ റെഫര്‍ ചെയ്യാവുന്നതാണു. മറ്റു
വിക്കിസോര്‍സുകളില്‍ ഒന്നുമില്ലാത്ത ഇന്നോവേറ്റീവ് ആയ ആശയങ്ങല്‍
പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രസ്തുത ചിത്രത്തിന്റെ സംവാദം താളില്‍
രേഖപ്പെടുത്തുകയോ അതിനു താല്പര്യമില്ലാത്തവര്‍ എനിക്കു മെയിലയക്കുകയോ ചെയ്യുക.
സസ്നേഹം
ഷിജു അലക്സ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080825/ce229635/attachment.htm
More information about the Wikiml-l
mailing list