ഈ പുസ്തകം അച്ചടിക്കാൻ എറണാകുളത്തെ അച്ചടി ശാലകൾ
കയറിയിറങ്ങിയപ്പോൾ ഉണ്ടായ
അനുഭവം വിശെഷമാണു്.
- പി.ഡി.എഫ് പുസ്ത്കങ്ങൾ കുറഞ്ഞ സമയത്തിനുള്ളീൽ അച്ചടിക്കാനുള്ള ശെഷി
കേരളത്തിലെ അച്ചടി ശാലകൾക്ക് ഇല്ല.
- പി.ഡി.എഫ് പുസ്ത്കത്തേക്കാൾ അവർക്കൊക്കെ ആവശ്യം പേജ് മേക്കർ ഫയലുകൾ ആണു്
- മലയാളം തനതു് ലിപിയിലുള്ള ഡോക്കുമെന്റുകൾ കാണുമ്പോൾ എറണാകുളത്തെ അച്ചടി
ശാലക്കാർ അൽഭുതപ്പെടുന്നു. LaTex എന്നു് കേൾക്കുമ്പോൾ അമ്പരുക്കുന്നു.
- മലയാളം തനതു് ലിപിയിൽ യൂണിക്കൊഡിൽ ദിവസങ്ങളോളും പണിയെടുത്ത്
തയ്യാറാക്കിയ ഡോക്കുമെന്റ്, *പേജ് മേക്കറിൽ പുതിയ ലിപി ഉപയോഗിച്ച് ആസ്കി
ഫോണ്ടിൽ *തയ്യാറാക്കി പ്രിന്റ് ചെയ്ത് സഹായിക്കാം എന്ന വിചിത്രമായ
നിർദ്ദേശവും കിട്ടി.
ചുരുക്കി പറഞ്ഞാൽ ഏറ്റവും അവസാനം യാതൊരു നിവർത്തിയും ഇല്ലാഞ്ഞ്, വിക്കി
സംഗമത്തിനായി, *സാധാരണ ലെസർ പ്രിന്ററിൽ പ്രിന്റെടുത്ത് സ്റ്റാപ്പിൾ
ചെയ്യേണ്ടി വന്നു*.
ഷിജു
2010/4/28 Shiju Alex <shijualexonline(a)gmail.com>
2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വച്ചു് നടന്ന മൂന്നാമതു് മലയാളം വിക്കി
സംഗമത്തോടു്
<http://ml.wikipedia.org/wiki/Meetup-2010_April>അനുബന്ധിച്ചു് മലയാളം വിക്കി
സംരംഭങ്ങളെ കുറിച്ചു് ഒരു പുസ്തകം ഇറക്കണം എന്ന
ആലോചന ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും മലയാളം വിക്കിപീഡിയയുടെ
സി.ഡി.<http://ml.wikipedia.org/wiki/WP:Version_1.0>ഇറക്കുന്ന പദ്ധതിയുടെ
പിന്നിലായതിനാൽ അതു് നടക്കില്ല എന്നു് താമസിയാതെ
മനസ്സിലായി.
എങ്കിൽ, മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചു് സാധാരണ ഉയർന്നു് വരാറുള്ള
ചൊദ്യങ്ങൾ തിരഞ്ഞെടുത്ത് *പതിവു് ചോദ്യങ്ങൾ* എന്ന ചെറിയ പുസ്തകം ഇറക്കാം
എന്ന ആലൊചന ഈ സമയത്താണുണ്ടായതു്. അതിന്റെ പ്രിന്റിങ്ങിനുള്ള ചിലവു് സ്പോൺസർ
ചെയ്യാം എന്നു് ഐടി@സ്കൂൾ <http://www.itschool.gov.in/> ഡയറക്ടർ ശ്രീ.
അൻവർ
സാദത്ത്<http://www.education.kerala.gov.in/itschool/contactitschool.htm>സമ്മതിക്കുകയും
ചെയ്തപ്പോൾ ധൈര്യമായി മുന്നോട്ട് പോകാൻ ഞങ്ങൾ
തീരുമാനിക്കുകയായിരുന്നു. *അങ്ങനെയാണു് വിക്കി, വിക്കിപീഡിയ, മലയാളം
വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ* എന്ന ചെറു പുസ്തകം പിറവിയെടുക്കുന്നതു്.
പ്രസ്തുത പുസ്ത്കത്തിന്റെ പിഡി.എഫ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
പുസ്ത്കത്തിന്റെ പി.ഡി.എഫ് ഡൗൺലൊഡ് ചെയ്യാനുള്ള ലിങ്ക്
http://www.mlwiki.in/mlwikicd/content/wiki-malayalamwiki_faq.pdf
<http://www.mlwiki.in/mlwikicd/content/wiki-malayalamwiki_faq.pdf>
നിരവധി പേർ ഈ പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ടു്.
- ഈ പുസ്തകത്തിനു് വേണ്ട ചോദ്യങ്ങൾ കണ്ടെത്താനും അതിനുള്ള ഉത്തരങ്ങൾ
തയ്യാറാക്കാനും സഹായിച്ചതു് പ്രവീൺ
പി<http://ml.wikipedia.org/wiki/User:Praveenp>np>,
വിശ്വപ്രഭ <http://ml.wikipedia.org/wiki/User:Viswaprabha>,
സിദ്ധാർത്ഥൻ <http://ml.wikipedia.org/wiki/User:Sidharthan>,
സുഗീഷ്<http://ml.wikipedia.org/wiki/User:Sugeesh>sh>,
സിമി നസ്രേത്ത് <http://ml.wikipedia.org/wiki/User:Simynazareth>, രമേശ്
എൻ.ജി <http://ml.wikipedia.org/wiki/User:Rameshng>.,
റസിമാൻ<http://ml.wikipedia.org/wiki/User:Razimantv>എന്നിവവരായിരുന്നുരുന്നു.
- ഈ പുസ്തകം ഇന്നു് കാണുന്ന രൂപത്തിൽ ഭംഗിയായി ടൈപ്പു് സെറ്റ് ചെയ്തതു്
കെവിൻ <http://ml.wikipedia.org/wiki/User:Kevinsooryan> ആണു്.
- ഈ പുസ്തകത്തിനു് വേണ്ടീ മലയാളം വിക്കിപീഡിയയുടെ ഉയർന്ന റെസലൂഷനിലുള്ള
ലോഗോ തയ്യാറാക്കിയതു്
സുഗീഷ്<http://ml.wikipedia.org/wiki/User:Sugeesh>ആണു്t;ആണു്.
- പുസ്തകത്തിന്റെ ഉല്പാദനചിലവു് സ്പോൺസർ ചെയ്തതു്
ഐ.ടി.@സ്കൂൾ<http://www.itschool.gov.in/>ആണു്.
അങ്ങനെ നിരവധി പേരുടെ പ്രയത്നത്താൽ *വിക്കി, വിക്കിപീഡിയ, മലയാളം
വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ* എന്ന ചെറു പുസ്തകം യാഥാർത്ഥ്യമായി. ഇവരോടു്
ഓരോരുത്തരോടും മലയാളം വിക്കിപ്രവർത്തക സമൂഹത്തിനുള്ള പ്രത്യേക നന്ദി
അറിയിക്കുന്നു.
*വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ* ഇവയെക്കുറിച്ചുള്ള പതിവു്
ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
*വിക്കിപീഡിയയിൽ എഴുതിയാൽ എത്ര രൂപ കിട്ടും?* *എനിക്കു് ഇംഗ്ലീഷ്
അറിയാമല്ലോ; ഞാനെന്തിനു് പിന്നെ മലയാളം വിക്കിപീഡിയയിൽ എഴുതണം?* തുടങ്ങിയ
ചോദ്യങ്ങളുമായി നിങ്ങളെ ഉത്തരം മുട്ടിക്കുന്നവർക്ക് ഈ പുസ്തത്തിന്റെ പി.ഡി.എഫോ,
അച്ചടി കോപ്പിയോ കൊടുക്കുക. പ്രത്യെകിച്ച് കേരളത്തിലുള്ള പത്രപ്രവർത്തകർക്കു്.
വിക്കി സംഗമത്തിന്റെ ദിവസം എന്റെ അടുത്ത് മാത്രം കുറഞ്ഞതു് 4 മലയാളം
പത്രപ്രവർത്തകർ എങ്കിലും *ഇതു് വരെ വിക്കിയിലെഴുതി എത്ര രൂപ സമ്പാദിച്ചു
എന്ന ചോദ്യം ചോദിച്ചു*. :)
സംശയങ്ങളൊക്കെ മാറി സ്വതന്ത്ര മനസ്സോടെ മലയാളം വിക്കിസംരംഭങ്ങളിൽ
പ്രവർത്തിക്കാൻ ഈ പ്രമാണം സഹായിക്കും എന്നു് വിശ്വസിക്കട്ടെ.
ഈ പുസ്തകം മലയാളം വിക്കിപീഡിയ സി.ഡിയിലും
<http://www.mlwiki.in/mlwikicd/>ഉൾപ്പെടുത്തിയിട്ടുണ്ടു്.
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: