നമസ്കാരം,
കേരള നിയമസഭയുമായി ബന്ധപ്പെട്ട ലേഖനങ്ങളെ വിക്കിയിൽ എത്തിക്കുകയും അവയെ മികച്ച
രീതിയിൽ പരിപാലിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ *കേരള നിയമസഭ* എന്ന പേരിൽ
ഒരു വിക്കി പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി മലയാളം വിക്കിപീഡിയ, കോമൺസ്,
വിക്കി ഡാറ്റ, വിക്കി ചൊല്ലുകൾ എന്നീ സംരഭങ്ങളിൽ പ്രസ്തുത ലേഖനവുമായി
ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൃത്യതയോടെ ചേർക്കുന്നതിനെ ഏകോപിപ്പിക്കുന്നു.
പദ്ധതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾക്ക് ഈ
http://ml.wikipedia.org/wiki/WP:WikiProject_KLA ലിങ്കിൽ ലഭ്യമാണ്. ഏവരുടേയും
സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി!
കിരൺ (KG)