സുഹൃത്തുക്കളേ,
വിക്കിഡാറ്റ <https://w.wiki/$gi> ജനകീയമാക്കുന്നതിന്റെ ഭാഗമായും കൂടുതൽ
വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ വിക്കിമീഡിയ
ഫൗണ്ടേഷന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷമായി നമ്മൾ വിക്കിഡാറ്റയിൽ മലയാളം
ലേബൽ-എ-തോൺ
<https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels>
നടത്തിവരുകയാണ്. ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം വിക്കിഡാറ്റയുടെ ഒൻപതാം
ജന്മദിനത്തിന് മുന്നോടിയായി വിക്കിഡാറ്റയിൽ 10 ലക്ഷം മലയാളം ലേബലുകൾ
ചേർക്കുകയും കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താന് ശ്രമിക്കുകയും ചെയ്യുക
എന്നതായിരുന്നു. പരിപാടി ആരംഭിക്കുബോൾ 5 ലക്ഷത്തിൽ താഴെയായിരുന്നു മലയാളം
ലേബളുകൾ ഏവരുടേയും സംഭാവനകളാൽ നിലവിൽ 24 ലക്ഷത്തിന് മുകളിലാണ്.
കൂടുതൽ ലേബലുകളുടെ ചേർക്കുന്ന 10 ഉപയോക്താകൾക്ക്
ആമസോൺ/ഫ്ലിപ്കാർട് വൗച്ചറുകൾ
മറ്റും സമ്മാനമായി ലഭിക്കുന്നതായിരിക്കും. കൂടാതെ 1000 ലേബലുകളുടെ കൂടുതൽ
ചേർക്കുന്നവർക്കും/മെച്ചപ്പെടുത്തുന്നവർക്കും സർട്ടിഫിക്കറ്റും വിക്കിഡാറ്റ
സ്റ്റിക്കറുകളും ഗാഡ്ജറ്റുകളും ലഭിക്കുന്നതായിരിക്കും.
അടുത്ത മാസം ഒക്ടോബർ 29-ന് വിക്കിഡാറ്റയുടെ ഒൻപതാം
<https://www.wikidata.org/wiki/Wikidata:Ninth_Birthday>ജന്മദിനം
<https://www.wikidata.org/wiki/Wikidata:Ninth_Birthday> ആഘോഷിക്കുകയാണ്.
എല്ലാ വർഷവും വിക്കിഡാറ്റയുടെ ജന്മദിനത്തിനായി ആളുകൾ വിക്കിഡാറ്റ
കമ്മ്യൂണിറ്റിക്കായി ചില സമ്മാനങ്ങൾ തയ്യാറാക്കാറുണ്ട്. ഈ ജന്മദിനത്തിന്
നമ്മക്കും വിക്കിഡാറ്റക്ക് ഒരു സമ്മാനം നൽകാൻ കൂടാം. ഒരു മാസം കൂടി
നീണ്ടുനിൽക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കാൻ ഏവരുടേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ലേബൽ-എ-തോൺ യജ്ഞത്തിന്റെ ആസൂത്രണ താൾ
<https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels>
സന്ദർശിക്കുയും, പരിപാടിയുടെ ഭാഗമാകാൻ ഇവിടെ പേര് ചേർക്കുകയും
<https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels/Participants>
ചെയ്യാം.
കൂടാതെ ഒക്ടോബർ 29-31 തീയതികളിൽ *വിക്കിഡാറ്റകോൺ 2021
<https://www.wikidata.org/wiki/Wikidata:WikidataCon_2021> *എന്ന പേരിൽ
ഓൺലൈനിൽ വിക്കിഡാറ്റ സമ്മേളനം നടക്കുന്നുണ്ട്. ഒക്ടോബർ 10 വരെ,
താങ്കൾക്ക് ഇഷ്ടമുള്ള
ഒന്നോ അതിലധികമോ വിക്കിഡാറ്റ പ്രോജക്റ്റുകൾ വിക്കിഡാറ്റകോൺ കമ്മ്യൂണിറ്റി
അവാർഡുകൾക്കായി
<https://www.wikidata.org/wiki/Wikidata:WikidataCon_2021/Contribute/Community_awards>
നാമനിർദ്ദേശം ചെയ്യാനും കഴിയും. വിക്കിഡാറ്റ കോൺഫറൻസിൽ താങ്കൾക്ക്
മീറ്റ്അപ്പ്, വർക്ക്ഷോപ്പ്, അവതരണങ്ങൾ മറ്റും അവതരിപ്പിക്കാൻ
ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ
<https://www.wikidata.org/wiki/Wikidata:WikidataCon_2021/Program/Day_2_and_3_-_Community_tracks#Propose_a_session>കൂടുതൽ
വിവരങ്ങൾ
<https://www.wikidata.org/wiki/Wikidata:WikidataCon_2021/Program/Day_2_and_3_-_Community_tracks#Propose_a_session>
കാണാൻ സാധിക്കും. വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി സംവദിക്കാനും
വിക്കിഡാറ്റയെക്കുറിച്ച്
അറിയാൻ താല്പര്യമുള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാം. ഈ സമ്മേളനത്തിൽ
പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ <https://pretix.eu/WDCon21/WDCon21/>
മുൻകൂട്ടി റെജിസ്റ്റർ ചെയ്യുക.
നന്ദി!
എന്ന്,
ജിനോയ്
User:Gnoeee
Email: jinoytommanjaly(a)gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*