വിക്കി മീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കി
പ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ മാസത്തിൽ കേരളത്തിൽ വെച്ച് നടത്തുവാൻ
ആലോചിക്കുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തു് നിന്നുമുള്ള ആളുകൾക്ക്
എത്തിച്ചേരാനുള്ള സൗകര്യം നോക്കി എറണാകുളം/തൃശൂർ ജില്ലയിലാണു് സംഗമം നടത്താൻ
ഉദ്ദേശിക്കുന്നതു്.
2010 ഏപ്രിൽ 10/ 2010 ഏപ്രിൽ 17 എന്നീ രണ്ടു് തീയതികളാണു് ഇപ്പോൾ
പരിഗനനയിലുള്ളതു്. ഏപ്രിൽ 17നു് വിഷു കഴിഞ്ഞ് വരുന്ന ശനി എന്ന പ്രത്യേകതയും
ഉണ്ടു്.
പങ്കെടുക്കാൻ താല്പര്യമുള്ള വിക്കി പ്രവർത്തകർ ഇവിടെ (
http://ml.wikipedia.org/wiki/Meetup-2010_April) ഒപ്പു് വെക്കുമല്ലോ.
ഫെബ്രുവരി 14ആം തീയതിയോടെ തീയതിയുടെ കാര്യത്തിൽ തീരുമാനം ആയാൽ നല്ലതു്.
ഷിജു