മലയാളം വിക്കിപീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്ന പഞ്ചാബ് തിരുത്തല്‍
യജ്ഞത്തിന്റെ തീയതി
ആഗസ്റ്റ് 6 വരെ നീട്ടിയിരിക്കുന്നു.
പരമാവധിപേര്‍ പങ്കെടുക്കുമല്ലോ...
വിക്കിപഞ്ചാബ് തിരുത്തല്‍ യജ്ഞത്തെക്കുറിച്ച് വന്ന കുറിപ്പ് *ഇവിടെ
<http://www.deshabhimani.com/special/wikipedia-punjab-edit-a-thon/578431>*
വായിക്കാം.
ആറാം തീയതിക്കകം മലയാളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുവാന്‍
പരിശ്രമിക്കുമല്ലോ..
സ്നേഹപൂര്‍വ്വം
സുജിത്ത്
2016, ജൂലൈ 23 8:33 PM ന്, Adv. T.K Sujith <tksujith(a)gmail.com> എഴുതി:
പ്രയരേ,
ഇന്ത്യയിലെ വിക്കീമീഡിയരുടെ ദേശീയ സമ്മേളനമായ വിക്കിമീഡിയ ഇന്ത്യാ
കോണ്‍ഫറന്‍സ് പഞ്ചാബിലെ ചണ്ഡീഗഡില്‍ ആഗസ്റ്റ് 5 മുതല്‍ 7 വരെ നടക്കുന്ന വിവരം
അറിഞ്ഞിരിക്കുമല്ലോ. ഇതിന്റെ ഭാഗമമായി ഇന്ത്യയിലെ വിവിധ ഭാഷാവിക്കിപീഡിയകളില്‍
പഞ്ചാബ് സംബന്ധിയായ ലേഖനങ്ങൾ സൃഷ്ടിക്കാനും മെച്ചപ്പെടുത്തുവാനും വേണ്ടി വിക്കീകോൺഫറൻസ്
2016 <https://meta.wikimedia.org/wiki/WikiConference_India_2016>
സംഘടിപ്പിക്കുന്ന ഒരു ബഹുഭാഷാ തിരുത്തൽ പരിപാടിയാണ് *പഞ്ചാബ് തിരുത്തൽ യജ്ഞം
2016*
<https://meta.wikimedia.org/wiki/WikiConference_India_2016/Punjab_Edit-a-thon>.
*ജൂലൈ 1 2016 മുതൽ ജൂലൈ 31 2016* വരെയാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ കാലാവധി.
മലയാളം വിക്കിപീഡിയയിൽ പഞ്ചാബിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും
ആധികാരികതയും വർദ്ധിപ്പിക്കുവാന്‍ ഈ അവസരം നാം വിനിയോഗിക്കുകയാണ്. ഏറ്റവും
കൂടുതല്‍ വലിപ്പമുള്ള ലേഖനങ്ങള്‍ മലയാളത്തില്‍ സൃഷ്ടിച്ച് ഇന്ത്യയിലെ
ഭാഷകളില്‍ ഒന്നാം സ്ഥാനത്ത് എത്തുവാനാണ് നാം ശ്രമിക്കുന്നത്.
താങ്കള്‍ ദയവായി ഈ പദ്ധതിയില്‍ അണിചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഇംഗ്ലീഷില്‍ ഇതുവരെ പഞ്ചാബ് സംബന്ധമായി 348 താളുകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. അത്
ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ സൃഷ്ടിച്ച താളുകള്‍ *ഈ
കണ്ണിയില്‍ അമര്‍ത്തി
<https://en.wikipedia.org/wiki/Wikipedia:WikiProject_India/Events/Punjab_Edit-a-thon#Articles_created_as_part_of_this_event>
*കാണാം.
താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഇംഗ്ലീഷിലെ ആ ലേഖനം മലയാളം വിക്കിയില്‍
ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ അത് മലയാളം വിക്കിയില്‍ എഴുതി ചേര്‍ക്കുക.
താങ്കളുടേതായി കുറഞ്ഞത് അഞ്ച് ലേഖനങ്ങളെങ്കിലും ഉണ്ടാകുമെന്ന് കരുതട്ടെ...
ഈ യജ്ഞത്തില്‍ പങ്കുചേരുന്നതിന് മലയാളം വിക്കിപീഡിയയിലെ *ഈ പദ്ധതി താളില്‍
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AC%E0%B5%8D_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82_2016>*
താങ്കള്‍ പേര് ചേര്‍ക്കുകയും ചെയ്യുമല്ലോ...
ജൂലൈ 31 വരെ ഏതാനും ദിവസമാണ് ഇനി നമുക്ക് മുന്നിലുള്ളത്. വേഗം തന്നെ ഈ
പദ്ധതിയില്‍ താങ്കള്‍ പങ്കുചേരുമല്ലോ...
സസ്നേഹം
അഡ്വ. ടി.കെ. സുജിത്
*(വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവരുടെ മെയിലിംഗ്
ലിസ്റ്റുകളിലേക്ക് ഈ മെയില്‍ കൈമാറുവാന്‍ താല്പര്യപ്പെടുന്നു)*
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841