സുഹൃത്തുക്കളേ,
വിക്കിമീഡിയ സംരംഭങ്ങൾ പരിപാലിക്കുന്ന സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടെഷൻ. വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവി എന്തായിരിക്കണം എന്നതിനെക്കുറിച്ച് അനേകം ചർച്ചകൾ പലയിടങ്ങളിലായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 2017 മുതൽ 2030 വരെയുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഈ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. വിക്കിമീഡിയ സംരംഭങ്ങളിലെ സന്നദ്ധസേവകരുടെയും വായനക്കാരുടെയും ആവശ്യങ്ങൾക്കും, താല്പര്യങ്ങൾക്കുമനുസരിച്ചുള്ള ഭാവി തീരുമാനങ്ങളാകും വിക്കിമീഡിയ ഫൗണ്ടേഷൻ എടുക്കേണ്ടതെന്നതിനാൽ, നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനായി മലയാളം വിക്കിപീഡിയയിൽ ഒരു താൾ തുടങ്ങിയിട്ടുണ്ട് : https://ml.wikipedia.org/wiki/WP:STRATEGY17
ഈ താളിൽ നടക്കുന്ന ചർച്ചയുടെ ഇംഗ്ലിഷ് സാരാംശം വിക്കിമീഡിയ ഫൗണ്ടേഷനു കൈമാറാമെന്ന് ഞാൻ വാഗ്ദാനം നൽകിയിട്ടുണ്ട്. എല്ലാവരും മുകളിലെ കണ്ണി പിന്തുടർന്ന് വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവസാന തിയ്യതി ഏപ്രിൽ 15 ആണ്. മെയ് രണ്ടാം വാരത്തോടുകൂടി റിപ്പോർട്ട് തയ്യാറാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
സസ്നേഹം നത