ടോണീ,
ഓരോ പദ്ധതികളിലും തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അതാത് വിക്കിയിൽ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള യോഗ്യത (തിരുത്തലുകൾ, അംഗത്വത്തിന്റെ പഴക്കം) നിർബന്ധമാണ്. പക്ഷേ ഇത് ഓരോ സംരംഭങ്ങൾക്കും വേറേയാണെന്നും മാത്രം. നിലവിൽ വിക്കിപീഡിയയിൽ വോട്ട് ചെയ്യാൻ വേണ്ട യോഗ്യതകൾ ഇവയാണ്.
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. - മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.
സസ്നേഹം, അഖിൽ
2012, ജൂണ്‍ 24 10:19 pm നു, tony antony tonynantony@gmail.com എഴുതി:
കണ്ണന് മാഷേ പുതിയ കാര്യനിര്വ്വഹര്ക്കു വേണ്ടി വോട്ടു ചെയ്യാന്‍ വിക്കിപീഡിയയില്‍ തിരുത്തലുകള്‍ നടത്തുന്നവര്‍ക്കു മാത്രമേ പറ്റൂ ?വിക്കി ചൊല്ലുകളില്‍ തിരുത്തല്‍ നടത്തുന്നവരെ പരിഗണിക്കില്ലേ.....