അതെ പോലെ സ്ഥാപകൻ എന്നതിനെക്കൾ ആദ്യത്തെ ഉപയൊക്താവ്/ആദ്യമായി തിരുത്തൽ വരുത്തിയ ആൾ എന്ന വിശെഷണം ആണ് കൂടുതൽ നല്ലത്



2012/12/19 Adv. T.K Sujith <tksujith@gmail.com>


സുഹൃത്തുക്കളേ,
നമ്മളിലാരോ അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരബദ്ധം ഇന്ന് വലിയൊരു തെറ്റായി മലയാള വൈജ്ഞാനിക മണ്ഡലത്തില്‍ പ്രചരിക്കുന്നുണ്ട്.

മലയാളം വിക്കിപീഡിയയുടെ ഉപജ്ഞാതാവായി നാം ചൂണ്ടിക്കാട്ടുന്നത് വിനോദ് മേനോന്‍ എന്നയാളെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിനോദ് പ്രഭാകരന്‍ എന്നാണ്. വിക്കി യൂസര്‍ നെയിം കാണുന്നത് Vinodmp എന്നാണ്. അദ്ദേഹം നടത്തിയിട്ടുള്ള തിരുത്തുകളെല്ലാം ആ പേരിലുള്ളതാണ്. യൂസര്‍ പേജില്‍ അദ്ദേഹം നല്‍കിയിട്ടുള്ള പേര് വിനോദ് എന്നുമാത്രവും.

ഇപ്പോള്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഇവിടെ കാണാം. അദ്ദേഹം ഒരു സുഹൃത്ത് വഴി തന്റെ പേര് തെറ്റായി പ്രചരിക്കുന്നതിനെക്കുറിച്ച് നമ്മളില്‍ ചിലരോട് സൂചിപ്പിക്കുകയുണ്ടായി.

നമ്മുടെ അബദ്ധം ഉടന്‍ തിരുത്തേണ്ടതുണ്ട്. ഇനി എല്ലാ ആശയവിനിമയങ്ങളിലും അദ്ദേഹത്തിന്റെ യൂസര്‍ നെയിം വിനോദ് എം.പി എന്ന് മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. ബന്ധപ്പെട്ട വിക്കിതാളുകളില്‍ ഉടന്‍ മാറ്റം വരുത്തുക.

സുജിത്ത്
 
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l