:-(  *ശരി.* 
എന്നാല്‍ ഇത്തരം  പ്രശ്നങ്ങളൊന്നുമില്ലാത്ത പഴയ വല്ല പുസ്തകങ്ങളും  കിട്ടുമോ എന്ന് നോക്കട്ടെ ;-)


On 7/18/10, Shiju Alex <shijualexonline@gmail.com> wrote:
പ്രശ്നമുണ്ടു്. പരിഭാഷയ്ക്കും പകര്‍പ്പവകാശമുണ്ടു്. ഗ്രന്ഥശാലയില്‍ ചേര്‍ക്കണമെങ്കില്‍ പരിഭാഷ ചെയ്ത ആള്‍ പ്രസ്തുത പരിഭാഷ സ്വതന്ത്രാനുമതിയില്‍ പ്രസിദ്ധീകരിക്കണം. പര്‍പ്പവകാശം കൊടുത്തിട്ടില്ല എന്നത് അതിനെക്കുറിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ അത് ഗ്രന്ഥശാലയില്‍ പറ്റില്ല എന്നാണു് എന്റെ അഭിപ്രായം

2010/7/18 Hrishi <hrishi.kb@gmail.com>

ഒരു സംശയം  :
 പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ ഒരു കൃതിയുടെ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച മലയാള പരിഭാഷ വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിന് നിയമപരമായ വല്ല പ്രശ്നവുമുണ്ടോ?.
(1923 ല്‍ ഖലീല്‍ ജിബ്രാന്‍ രചിച്ച ' Prophet' എന്ന കൃതിയുടെ മലയാള പരിഭാഷ 'പ്രവാചകന്‍' ( പരിഭാഷ : ജോജി , നിശാഗന്ധി പബ്ലിക്കേഷന്‍സ്) . പുസ്തകത്തില്‍ പകര്‍പ്പവകാശത്തെക്കുറിച്ചൊന്നും  പറയുന്നില്ല . )


On 7/18/10, Shiju Alex <shijualexonline@gmail.com> wrote:
ശ്രീനാരായണഗുരു രചിച്ച കൃതികള്‍ ഏതാണ്ടു് സമ്പൂര്‍ണ്ണമായി മലയാളത്തിന്റെ സൗജന്യ ഓണ്‍‌ലൈന്‍ ഗ്രന്ഥശാലയായ  മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ത്തിരിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള നിരവധി പേര്‍ നേരിട്ടും അല്ലാതെയും കഴിഞ്ഞ മൂന്ന് മാസം സമയം കൊണ്ടു് നടത്തിയ വിവിധ തരത്തിലുള്ള ഇടപെടലുകളാണു് ഈ പദ്ധതി ഇത്ര പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ ഇവിടെ നിന്നു് ഓരോന്നായി എടുത്ത് വായിക്കാം.




2010 ഏപ്രില്‍ 17-നു് കളമശ്ശേരിയില്‍ വച്ച് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തില്‍ വച്ചു്, വിവിധ മലയാളം വിക്കിസംരംഭങ്ങളെ പല പുതുമുഖങ്ങള്‍ക്കും പരിചയപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞു. അങ്ങനെ സ്വന്തന്ത്രപകര്‍പ്പവകാശമുള്ള ഗ്രന്ഥങ്ങള്‍ ശെഖരിക്കുന്ന വിക്കിഗ്രന്ഥശാലയെ പരിചയപ്പെടുത്തി കഴിഞ്ഞപ്പോള്‍ ആണു്, വിക്കി സംഗമത്തില്‍ വന്ന കൊച്ചി സ്വദേശിയായ ശ്രീകുമാര്‍ എന്നെ വന്നു് കണ്ടത്.

അദ്ദേഹത്തിനു് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികളുടെ സ്രോതസ്സ് ഫയല്‍ സംഘടിപ്പിച്ചു തരാന്‍ കഴിയും എന്നും പ്രസ്തുത കൃതികള്‍ മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. ശ്രീനാരായണഗുരുവിന്റെ കൃതികളുടെ പ്രാധാന്യവും ശ്രദ്ധേയതയും അറിയുന്നത് കൊണ്ടു് തന്നെ തീര്‍ച്ചയായും അത് മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ സാധിക്കും എന്ന് അദ്ദേഹത്തെ അറിയിച്ചു.

വിക്കിസംഗമത്തിനു് ശേഷം 3 ആഴ്ചയ്ക്കുള്ളില്‍ ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സ്രോതസ്സ് ഫയല്‍ അദ്ദേഹം അയച്ചു തന്നു. പക്ഷെ അത് ആസ്കിയിലുള്ള പേജ് മേക്കര്‍ ഫയല്‍ ആയിരുന്നു. ആസ്കിയിലുള്ള ഉള്ളടക്കം യൂണിക്കോഡിലാക്കുക എന്ന കടമ്പ നിലനില്‍ക്കുമ്പോള്‍ ഇത് ആദ്യം വിചാരിച്ച പോലെ പെട്ടെന്ന് വിക്കിഗ്രന്ഥശാലയില്‍ ആക്കാന്‍ കഴിയില്ല എന്ന് ഉറപ്പായി.

വിക്കിഗ്രന്ഥശാലയില്‍ ഇതിനു് മുന്‍പ് പല ഗ്രന്ഥങ്ങളും യൂണിക്കോഡിലാക്കാന്‍ സഹായിച്ച സന്തോഷ് തോട്ടിങ്ങല്‍ തന്നെ ഈ സ്രോതസ്സ് ഫയല്‍ യൂണിക്കോഡിലാക്കുന്ന പദ്ധതി എറ്റെടുത്തു. കൂടുതല്‍ ആളുകളെ ഇതേ പോലുള്ള സംരംഭങ്ങളില്‍ സഹകരിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം വിക്കിഗ്രന്ഥശാല ഉപയോക്താവും, നിലവില്‍ തൃശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്ക്നോളജിയില്‍ മെക്കാനികല്‍ എന്ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ മനോജ് കെയെ, സന്തോഷ് ഈ സംരംഭം ഏല്പിച്ചു. ആവശ്യമായ സാങ്കേതിക മേല്‍നൊട്ടം സന്തോഷ് തന്നെ നിര്‍‌വഹിച്ചു.
സ്രോതസ്സ് ഫയലില്‍ ഉപയോഗിച്ചിരിക്കുന്ന ആസ്കി ഫോണ്ടിന്റെ മാപ്പിങ്ങ് ഫയല്‍ തയ്യാറാക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. പക്ഷെ സ്രൊതസ്സ് ഫയലില്‍ ഉപയൊഗിച്ചിരുന്ന ആസ്കി ഫോണ്ടു് കിട്ടാനുള്ള വഴി അടഞ്ഞതിനാല്‍ അതിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഫോണ്ട് ഉപയൊഗിച്ച് മനൊജ് മാപ്പിങ്ങ് ഫയല്‍ ഉണ്ടാക്കി. അപൂര്‍വ്വം ചില അക്ഷരങ്ങള്‍ എന്നിട്ടും ശരിയായില്ല. പ്രശ്ലേഷം ആയിരുന്നു അതില്‍ ഒന്നെന്ന് പിന്നീട് മനസ്സിലായി. മാപ്പിങ്ങ് ഫയല്‍ തയ്യാറായതോടെ മനോജ് തന്നെ സ്രോതസ്സ് ഫയല്‍ മൊത്തമായി പയ്യന്‍സ് എന്ന യൂണീക്കോഡ് കണ്‍‌വര്‍ട്ടര്‍ ടൂള്‍ ഉപയോഗിച്ച് യൂണീക്കോഡിലേക്ക് മാറ്റി പ്രസ്തുത ഫയല്‍ എനിക്കയച്ചു തന്നു.
യൂണിക്കോഡിലുള്ള ഫയല്‍ കിട്ടിയതൊടെ ശ്രീനാരായണ ഗുരുവിന്റെ എല്ലാ കൃതികളും വിവിധ വിഭാഗമനുസരിച്ച് ലിസ്റ്റ് ചെയ്യുന്ന ഒരു താള്‍ വിക്കിഗ്രന്ഥശാലയില്‍ ഉണ്ടാക്കുക ആണു് ആദ്യം ചെയ്തത്. അത് ഇവിടെ കാണാം. അതു് തീര്‍ന്നതോടെ മനോജ് അയച്ച് തന്ന ഫയല്‍ ഉപയോഗിച്ച് കൃതികള്‍ ഓരോന്നായി മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാന്‍ തുടങ്ങി. താമസിയാതെ എന്നോടൊപ്പം മനോജും ചേര്‍ന്നു. അങ്ങനെ 2 ആഴ്ചയൊളം എടുത്ത് ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ മുഴുവന്‍ 2010 മെയ് 29ഓടെ മലയാളം വിക്കിഗ്രന്ഥശാലയില്‍ എത്തി. ഭൂരിപക്ഷവും മനോജ് തന്നെയാണു് ചെയ്തത്.

പക്ഷെ അതു് കൊണ്ടും ഈ പരിപാടി തീര്‍ന്നില്ല. വലിയ ഒരു ജോലി ബാക്കി കിടക്കുക ആയിരുന്നു. വിക്കിഗ്രന്ഥശാലയില്‍ ആക്കിയ ഉള്ളടക്കം മൊത്തം വിക്കിസിന്റാക്സില്‍ ആക്കി അത് വിക്കിരീതിയില്‍ ഫോര്‍‌മാറ്റ് ചെയ്താല്‍ മാത്രമേ വായനക്കാരന് അത് വായനായോഗ്യമാകൂ. അങ്ങനെ അതിനുള്ള പണി ആരംഭിച്ചു. ഓരോ കൃതിയായി എടുത്ത് ഫോര്‍മാറ്റ് ചെയ്ത് വിക്കിസിന്റാക്സുകള്‍ ചെര്‍ത്ത് വളരെ പതുക്കെ ആണു് ഈ പരിപാടി മുന്നെറിയത്. തച്ചന്റെ മകന്‍ എന്ന മലയാളം വിക്കിഗ്രന്ഥശാല കാര്യനിര്‍‌വാഹകന്‍ കൂടി ഈ സംരംഭത്തില്‍ ചേര്‍ന്നതോടെ ഈ പണിക്ക് അല്പം ചൂടു പിടിച്ചു.

പക്ഷെ അതിനിടയ്ക്ക് വന്നു ചേര്‍ന്ന ബാംഗ്ലൂരിലെ രണ്ടാം വിക്കിപഠനശിബിരം, വിക്കിമാനിയ 2010 എന്നിവ ഈ പദ്ധതിയെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനെ ബാധിച്ചു. എങ്കിലും തച്ചന്റെ മകന്‍ ഒറ്റയ്ക്ക് വളരെ പതുക്കെ കൃതികള്‍ ഓരോന്നായി എടുത്ത് ഫോര്‍മാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് പല വട്ടം ശ്രീകുമാര്‍ ശ്രീനാരായണഗുരുവിന്റെ കൃതികള്‍ വിക്കിഗ്രന്ഥശാലയില്‍ ആക്കുന്ന കാര്യം എന്തായി എന്ന് ചൊദിക്കുന്നുണ്ടായിരുന്നു. :) :) നടക്കുന്നുണ്ടു് എന്നല്ലാതെ എന്ന് ഇതു് പൂര്‍ത്തിയാക്കും എന്ന് അദ്ദേഹത്തിനു് ഉറപ്പ് കൊടുക്കാനെ പറ്റിയില്ല. അങ്ങനെ നിരവധി നാളത്തെ പ്രയത്നത്തിനു് ശേഷം ഫോര്‍മാറ്റിങ്ങ് ജോലികള്‍ ഒക്കെ തീര്‍ന്ന് 2010 ജൂലൈ 15ആം തീയതി ശ്രീനാരായണഗുരുവിന്റെ കൃതികള്‍ ഏതാണ്ടു് സമ്പൂര്‍ണ്ണമായി തന്നെ മലയാളം വിക്കിഗ്രന്ഥശാലയില്‍ എത്തി.

ഇപ്പോള്‍ ഗുരുവിന്റെ കൃതികള്‍ ശേഖരിച്ചിരിക്കുന്ന ഉള്ളടക്കത്താള്‍ ഉപയോഗിച്ച് എല്ലാ കൃതികളിലേക്കും എത്തപ്പെടാനും കൃതിവായിക്കാനും സാധിക്കും. അല്ലറ ചില്ലറ അക്ഷരത്തെറ്റുകള്‍ അവിടവിടെ ഉണ്ടാക്കാം. വിക്കിയായത് കൊണ്ട് നിങ്ങളിലാര്‍ക്കും അത് ഏത് നിമിഷവും തിരുത്താം. ചുമരായി, ഇനി ചിത്രമെഴുതാമല്ലോ :) :) ഏതെങ്കിലും കൃതി വിട്ടു പോയിട്ടുണ്ടെങ്കില്‍ അയച്ചു് തന്നാല്‍ അത് ചേര്‍ക്കാം.

കൃതികള്‍ തമ്മിലുള്ള നാവിഗേഷന്‍ എളുപ്പത്തിലാക്കാന്‍ ചില നാവിസേഷണല്‍ ടെമ്പ്ലേറ്റുകള്‍ നിര്‍മ്മിക്കണം എന്നുണ്ടു്. അത് പക്ഷെ പതുക്കെ ചെയ്യാവുന്നതേ ഉള്ളൂ.
താഴെ പറയുന്നവര്‍ നേരിട്ടും അല്ലാതെയും ഈ പദ്ധതിയുമായി സഹകരിച്ചു
  1. ശ്രീകുമാര്‍ (ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സ്രോതസ്സ് പ്രമാണം സംഘടിപ്പിച്ചു തരുന്നതില്‍ മുന്‍‌കൈ എടുത്തു)
  2. മനോജ് (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കുകയും ഈ കൃതികളില്‍ മിക്കവയും ഗ്രന്ഥശാലയില്‍ ചേര്‍ക്കുകയും ചെയ്തു)
  3. സന്തോഷ് തോട്ടിങ്ങല്‍ (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കാന്‍ ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ചെയ്തു)
  4. തച്ചന്റെ മകന്‍ (ഏതാണ്ടു് ഒറ്റയ്ക്ക് തന്നെ ഗ്രന്ഥശാലയില്‍ ചേര്‍ത്ത കൃതികള്‍ മിക്കവാറും ഫോര്‍മാറ്റ് ചെയ്യുകയും അതിനെ അടുക്കി പെറുക്കി ഇന്നുള്ള രൂപത്തില്‍ ആക്കുകയും ചെയ്തു)
ഇവരോട് എല്ലാവരൊടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. അമൂല്യമായ നിരവധി കൃതികള്‍ ഇനിയും വിക്കിഗ്രന്ഥശാലയില്‍ എത്തിക്കാന്‍ ഈ സംരംഭം പലരേയും സഹായിക്കും എന്ന് കരുതുന്നു. ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയില്‍ സമ്പൂര്‍ണ്ണമായോ ഭാഗികമായോ ചേര്‍ത്ത കൃതികള്‍ താഴെ പറയുന്നവ ആണു്.

മതഗ്രന്ഥങ്ങള്‍

മറ്റ് ഗ്രന്ഥങ്ങള്‍

കവിതകള്‍ (ഇതില്‍ ഒന്നും പൂര്‍ത്തിയായിട്ടില്ല. എല്ലാം ഭാഗികമാണു്)

വ്യാകരണം

(ഇതിന്റെ ഫോര്‍മാറ്റിങ്ങ് പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാക്കാന്‍ താങ്കള്‍ക്ക് സഹായിക്കാം.)

ഇതു് കൂടാതെ വേറെയും നിരവധി കൃതികള്‍ ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ത്തിട്ടുണ്ടു്. വിസ്താരഭയത്താല്‍ തല്‍ക്കാലം അതൊന്നും ഇവിടെ ചേര്‍ക്കുന്നില്ല. മലയാളത്തിന്റെ സ്വതന്ത്ര സൗജന്യ ഓണ്‍‌ലൈന്‍ ഗ്രന്ഥശാലയായ മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളിലേക്ക് എല്ലാ മലയാളികളേയും ക്ഷണിക്കുന്നു.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi