വിക്കിപീഡിയയെ യുനസ്കോയുടെ ലോക പൈതൃക - സാംസ്കാരികപട്ടികയിൽ പെടുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. വിക്കിപീഡിയ ജർമ്മനിയാണ് Wikipedia for World Heritage എന്ന് പേരിട്ടിരിക്കുന്ന ആശയവുമായി വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ ക്യാമ്പയിനിങ്ങിനായി ഒരു താൾ തുറന്നിട്ടുണ്ട്. ആയതിലേക്ക് എല്ലാ വിക്കിപ്രവർത്തകരുടെ ഒപ്പ് ശേഖരണവും അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രസ്തുത കർമ്മപരിപാടിയുടെ ലക്ഷ്യങ്ങൾ ഇവിടെയും അഭ്യർത്ഥനയുടെ പരിഭാഷകൾ ഇവിടെയും കാണാം. പരിപാടി ലക്ഷ്യം കണ്ടാൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ ഡിജിറ്റൽ വെബ്‌സൈറ്റാകും വിക്കിപീഡിയ.


Regards,


Akhil Krishnan S (അഖിലൻ)