സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച മലയാള നോവലായ മാർത്താണ്ഡവർമ്മ യൂണിക്കോഡ് ടെക്സ്റ്റായി വിക്കിഗ്രന്ഥശാലയിലെത്തി. ഉള്ളടക്കം ഇവിടെ വായിക്കാം https://ml.wikisource.org/wiki/Marthandavarma

ഏതാണ്ട് ഒന്നരവര്‍ഷമായി ഇതിന്റെ ടൈപ്പിങ്ങ് തുടങ്ങിവച്ചിട്ട്. ഒരുപാട് പേരുടെ പ്രയത്നമുണ്ടെങ്കിലും ഈ ടാസ്ക്ക് പൂര്‍ത്തിയാക്കാനായി ഉത്സാഹിച്ചത് ശ്രീലത എന്ന ഉപയോക്താവാണ്.

രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ(തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റൊറിക്കൽ റൊമാൻസ് (historical romanceചരിത്രാത്മക കാല്പനികസാഹിത്യം) ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിക്കിപീഡിയയില്‍ 

ഏതാണ്ട് നാനൂറിലധികം പേജുകളുള്ള ഈ നോവല്‍ വിക്കിഗ്രന്ഥശാലയിലെത്തിയതോടെ സിവിയുടെ ചരിത്രാഖ്യായികകൾ (CV's Historical Narratives) എന്നറിയപ്പെടുന്ന മൂന്ന് നോവലുകളുടേയും ഉള്ളടക്കം വിക്കിയിലെത്തിയിരിക്കുകയാണ്. മറ്റ് രണ്ട് നോവലുകള്‍ ധർമ്മരാജാ (1913), രാമരാജ ബഹദൂർ (1918)

പദ്ധതി പങ്കാളികൾ: Sriletha PillaiRajeesh K V, Sarija Sivakumar, Kunjila Mascillamani, Noushadali, Shajiarikkad, Mohanan Sreedharan, Manu S PanickerManoj Karingamadathil
ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇവ്ടെ ചേര്‍ക്കാനപേക്ഷ.

പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

Manoj.K/മനോജ്.കെ
www.manojkmohan.com