2012/10/31 praveenp <me.praveen@gmail.com>
ലിമിറ്റഡ് പോസ്റ്റാണെന്ന് തോന്നുന്നു.


പബ്ലിക്ക് പോസ്റ്റാണല്ലോ.. ഏതായാലും  കോപ്പി പേസ്റ്റ് ചെയ്യാം  


 

Anivar Aravind

29 Oct 2012 (edited)  -  Public
മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ് .

ലിപി പരിഷ്കരണത്തിന്റെ അടുത്ത വെടി പൊട്ടാറായിരിക്കുന്നു .
തുഗ്ലക്കിയന്‍ പരിഷ്കാരങ്ങള്‍ക്കായുള്ള അനൌണ്‍സ്മെന്റുകള്‍ പലഭാഗത്തുനിന്നും വന്നുതുടങ്ങിയിട്ടുണ്ട്

1. ഒന്നാം വെടി : ഒക്ടോബര്‍ 2 ലെ വാര്‍ത്ത
ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.
http://www.mathrubhumi.com/story.php?id=306659

എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ് ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമിതിയാണ് സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.
-----------
2. രണ്ടാം വെടി ഒക്ടോബര്‍ 13
http://www.mathrubhumi.com/online/malayalam/news/story/1880410/2012-10-13/kerala
വാര്‍ത്തയില്‍ നിന്നു്:

"നവംബര്‍ ഒന്നിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മലയാളത്തനിമ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് ഭാഷാ കമ്പ്യൂട്ടിങ് സെമിനാര്‍ നടക്കും. "

3. മൂന്നാം വെടി : ഒക്ടോബര്‍ 22 .
http://www.mathrubhumi.com/malappuram/news/1898726-local_news-malappuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html
തിരൂര്‍: ലിപി പരിഷ്‌കരിച്ച് മലയാളത്തെ കമ്പ്യൂട്ടര്‍ ഭാഷയാക്കി മാറ്റുമെന്ന് ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല സ്‌പെഷല്‍ ഓഫീസറുമായ കെ. ജയകുമാര്‍ പറഞ്ഞു.

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-----

ഹുസൈന്‍ മാഷ് സമകാലിക മലയാളം വാരികയില്‍ ( vol 15, issue 18, September 30, 2011) എഴുതിയ ലേഖനം ഈയവസരത്തില്‍ ഓര്‍ക്കുന്നതു് നന്നായിരിക്കും.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
http://lists.smc.org.in/pipermail/discuss-smc.org.in/2011-September/013064.html
ലേഖനത്തില്‍ നിന്നു്:

"തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ മലയാളലിപി പരിഷ്കരിക്കാനുള്ള രണ്ടാം ശ്രമം അരങ്ങേറി. മലയാളത്തില്‍ അക്ഷരങ്ങളുടെ എണ്ണം വളരെയധികം കൂടുതലാണെന്നും വിദേശികള്‍ക്കു് മലയാളം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ കണ്ടെത്തി. ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ സുസജ്ജരാക്കാന്‍ മലയാളത്തില്‍ ഋകാരവും റകാരവും ആവശ്യമില്ലെന്നു് അവര്‍ വാദിച്ചു. 'ഋഷി', 'ചന്ദ്രന്‍' എന്നീ വാക്കുകള്‍ 'റ്ഷി', 'ചന്ദ്രന്‍' എന്നു് എളുപ്പത്തില്‍ എഴുതണം എന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നപ്പോള്‍ രൂപംകൊണ്ട 'മലയാളത്തനിമ' എന്ന പ്രോജക്ടിന്റെ സാരഥി ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. 1999ല്‍ ആര്‍. ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി രൂപീകരിക്കുകയും മലയാളത്തിന്റെ സമഗ്ര ലിപിസഞ്ചയം (പഴയ/തനതു ലിപി) കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കുകയും ചെയ്തതോടെ 'മലയാളത്തനിമ'യുടെ വാദങ്ങള്‍ പൊളിയുകയും ഭാഷാകമ്പ്യൂട്ടിംഗിന്റെ അരങ്ങില്‍നിന്നു് പരിഹാസ്യമായി പുറത്താകുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു് തിരിച്ചെത്തിയതോടെ മലയാളത്തനിമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു."

ആ ചര്‍ച്ചയില്‍ തന്നെ മഹേഷ് മംഗലാട്ട് തമ്പാനു മറുപടിയായി എഴുതിയ ലേഖനം ഇവിടെ
http://mayyazhi.blogspot.in/2012/09/blog-post.html

ഇതിന്റെ വെടിക്കെട്ട് നവമ്പര്‍ 1ന് തിരുവനന്തപുരത്ത് പൊട്ടുകയാണ് . അനൌണ്‍സ്മെന്റ് ഇവിടെ

http://viswamalayalam.com/news/?page_id=210

ഉച്ചക്ക് 2.30 – മലയാളത്തനിമ
കേര-ള-ഭാഷാ ഇന്‍സ്റ്റി-റ്റ്യൂ-ട്ടിന്‍റെ മല-യാ-ള-ത്ത-നിമ രണ്ടാം-ഘട്ടം
പ്രവര്‍ത്ത-ന-ങ്ങ-ളുടെ തുടക്കം
ഉദ്ഘാ-ടനം – കെ.വി.തോമസ് (കേന്ദ്ര ഭക്ഷ്യ-വ-കുപ്പുമന്ത്രി)
ഭാഷാ കംപ്യൂട്ടിംഗ് – സെമി-നാര്‍
പദ്ധതി രൂപ-രേഖ – ഡോ.-എം.-ആര്‍.-ത-ന്പാന്‍
പങ്കെ-ടു-ക്കു-ന്ന-വര്‍ – ഡോ.അച്യുത് ശങ്കര്‍.എ-സ്.-നാ-യര്‍
കെ. അശോക് കുമാര്‍
വി.-കെ.-ഭ-ദ്രന്‍
ഡോ.-ഗോ-വി-ന്ദരു

അക്ഷരങ്ങൾക്കിടയിൽ വരകളും അക്ഷരപ്പിശകുകളും അതേ പടി പകര്‍ത്തിയിട്ടതാണു്.
എന്റെ വകയല്ല :)

ഈ ഭാഷേടെ പരിപ്പെടുക്കലിന്റെ (മലയാളത്തനിമ) രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനത്തിനുമുമ്പ് ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ഒരു കണ്‍സള്‍ട്ടേഷന്‍ പോലും ഈ പരിപാടിയെപ്പറ്റി ഇവര്‍ നടത്തിയതായി അറിവില്ല. തമ്പാന്‍  ഈ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കളും "ടൈപ്പ്‌റൈറ്റര്‍ ലിപി" ക്കുശേഷം "കമ്പ്യൂട്ടര്‍ ലിപി"യെന്ന പേരില്‍ കൊണ്ടുവരുന്ന അടുത്ത "മലയാളത്തനിമ"യെ തുറന്നു കാട്ടണമെന്നഭ്യര്‍ത്ഥിക്കുന്നു  (മൊബൈലിന്  QWERTY കീബോര്‍ഡ് വന്നതു ഭാഗ്യം . അല്ലെങ്കില്‍ മൊബൈല്‍ ലിപിയും ഇവരു കൊണ്ടുവന്നേനെ)

തിരുവനന്തപുരത്തുകാര് പ്രത്യേകം ശ്രദ്ധിക്കുമല്ലോ :-) ഇതു ഷെയറുചെയ്ത് കൂടുതല്‍ പേരിലേക്ക് ഈ വിവരം എത്തിക്കാനും താല്പര്യപ്പെടുന്നു


 


On 10/31/12, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
> ഇതിനൊക്കെ സഭ്യമായ രീതിയിൽ മറുപടി നൽകാൻ കഴിവില്ല.. അതിനാൽ മലയാള ഭാഷയുടെ ഈ
> അവസ്ഥയെ ഓർത്ത് സഹതപിക്കുന്നു.. അത്രമാത്രം....
>
> 2012/10/30 manoj k <manojkmohanme03107@gmail.com>
>
>> Manoramaonline Tuesday, October 30, 2012
>> <http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12718897&programId=1073753760&channelId=-1073751706&BV_ID=%40%40%40&tabId=11>
>> തിരുവനന്തപുരം: ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ തലസ്ഥാനത്ത്
>> വിശ്വമലയാള സമ്മേളനവും നവംബര്‍ ഒന്നിനു തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ
>> ഉദ്ഘാടനവും നടക്കുമ
>> ്പോള്‍ വിവാദങ്ങളും പിന്നാലെ കൂടിയിയിരിക്കുന്നു. സര്‍ക്കാരിന്റെ സാംസ്കാരിക
>> വകുപ്പും സാഹിത്യ അക്കാദമിയും ചേര്‍ന്നു നടത്തുന്ന വിശ്വ മലയാള സമ്മേളനം
>> സംഘാടനത്തിലെ അബദ്ധ- പിഴവുകള്‍ കൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. പറ്റിയ
>> തെറ്റുകള്‍ക്ക് പത്ര സമ്മേളനം വിളിച്ചു വകുപ്പുമന്ത്രി മാപ്പു പറഞ്ഞു.
>>
>> മലയാള സാഹിത്യത്തിലെ പ്രമുഖരുടെ താല്‍ക്കാലിക പ്രതിമകള്‍ സമ്മേളനത്തിന്റെ
>> ഭാഗമായി തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ സി. വി രാമന്‍
>> പിള്ള സി.വി രാമനായി. ബഞ്ചമിന്‍ ബെയിലി മതപരിവര്‍ത്തകനായി. മുപ്പത്തിയേഴാം
>> വയസില്‍ ഇഹലോകവാസം വെടിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രതിമയില്‍ എഴുപതുകാരനായി.
>> ആറു മാസം മുമ്പു മരിച്ചയാളിന്റെ പേര് സമ്മേളന ബ്രോഷറില്‍ പ്രസംഗകരുടെ
>> പട്ടികയില്‍ ഇടം പിടിച്ചു. ഇതു കൂടാതെ അടിക്കുറിപ്പുകളില്‍ പലവിധ ശൈലീ പ്രയോഗ
>> പിഴവുകളും അക്ഷരത്തെറ്റുകളും കടന്നുകൂടി. സംഘാടനത്തിലെ പിഴവുകളും ചിലരുടെ
>> സ്വകാര്യതാത്പര്യങ്ങളും സമ്മേളനത്തിന്റെ നിറം കെടുത്തിയതിനാല്‍ തങ്ങള്‍
>> സഹകരിക്കുന്നില്ലെന്ന് സാഹിത്യ അക്കാദമിയിലെ അഞ്ചംഗങ്ങള്‍
>> പ്രസ്താവനയുമിറക്കി.
>>
>> ഈ വിവാദങ്ങള്‍ക്കപ്പുറം മലയാള ഭാഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ്
>> മലയാളത്തനിമ എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാള
>> സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മലയാള
>> ഭാഷാ
>> കംപ്യൂട്ടിങ്ങിന്റെ പേരില്‍ കോടികള്‍ ചെലവാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി
>> ലോകമാകെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇന്റര്‍നെറ്റ് ഭാഷാ വിനിമയ
>> സംവിധാനമായ യൂണികോഡിനും സംസ്ഥാന സര്‍ക്കാര്‍ തന്നെ
>> നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ ടി അറ്റ് സ്കൂള്‍ പദ്ധതിക്കും
>> കടകവിരുദ്ധമാണെന്ന് ഈ മേഖലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു
>> ചുവടുപിടിച്ചു കൊണ്ടുള്ള ഭാഷാഗവേഷണമാണ് പുതിയ മലയാളം സര്‍വകലാശാലയിലും
>> വരുന്നതെന്ന് നിയുക്ത വൈസ് ചാന്‍സലറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതായി ഇവര്‍
>> ചൂണ്ടിക്കാട്ടുന്നു.
>>
>> ലോക വ്യാപകമായി വിക്കിപീഡിയയും ഗൂഗിളും മോസില്ലയും മാക്കിന്റോഷുമൊക്കെ
>> സ്വീകരിച്ച ഭാഷാകമ്പ്യൂട്ടിങ്ങിനു നിരക്കാത്തതാണ് നമ്മുടെ ഭാഷാ
>> ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെന്ന് മലയാളം കംപ്യൂട്ടിങ്ങില്‍ ഏറെ പ്രചാരം
>> നേടിയ ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമായ രചന വികസിപ്പിച്ചെടുത്ത കെ.എച്ച്
>> ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഐ ടി സ്കൂള്‍ പദ്ധതിയില്‍ നമ്മുടെ 13 ലക്ഷം
>> കുട്ടികള്‍ നാലു വര്‍ഷമായി പഠിച്ചു വരുന്ന ഭാഷാ കംപ്യൂട്ടിങ്ങിനും നിരക്കാത്ത
>> പദ്ധതിയാണിതെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഇതു തലതിരിഞ്ഞ ഭാഷാഗവേഷണ
>> പ്രവര്‍ത്തനമാണെന്നും ഗൌരവമായ ഇടപെടലിലൂടെ നേര്‍വഴിക്കു തിരിച്ചു വിടണമെന്നും
>> അദ്ദേഹം ആവശ്യപ്പെട്ടു.
>>
>> ഇതിനു സമാനമായ തല തിരിഞ്ഞ ഭാഷാ കംപ്യൂട്ടിങ് നടന്നതു ജര്‍മന്‍
>> ഭാഷയിലായിരുന്നു- വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിലെ അബദ്ധം മനസിലാക്കി ജര്‍മനി
>> പിന്നീടത് ഉപേഷിക്കുകായായിരുന്നു. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍
>> സംവിധാനങ്ങളെല്ലാം
>> യൂണികോഡിലേക്ക് മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ
>> വകുപ്പുകളും യൂണികോഡിനെ തന്നെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍
>> ഇതൊന്നും പരിഗണിക്കാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ മലയാളം
>> സര്‍വകലാശാലയും അതിനു നേരെ വിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകുന്നത്
>> ചിലരുടെ
>> നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലമാണെന്ന് ആക്ഷേപം ഉയരുന്നു
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 8590312340|9645722142*
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
---
Regards,
Hrishi | Stultus
http://stultus.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l




--
---
Regards,
Hrishi | Stultus
http://stultus.in