മനോരമയെ കുറ്റപ്പെടുത്തുന്നതെന്തിന്?  മലയാളം ലോകഭാഷകളിൽ ഒന്നൊഴിച്ചുള്ളവയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ വിവരം കൊടുക്കാൻ ദേശാഭിമാനിക്കു കഴിഞ്ഞോ? ഇനിയിപ്പോൾ രണ്ടു മൂന്നു മില്യൻ ലേഖനങ്ങൾ കൂടി ആയാൽ ഇംഗീഷും പുറകിലാവും:)

ജോർജുകുട്ടി

Date: Tue, 25 Dec 2012 13:29:23 +0530
From: tksujith@gmail.com
To: wikiml-l@lists.wikimedia.org
Subject: Re: [Wikiml-l] Wikiml-l Digest, Vol 52, Issue 90

എന്തായാലും ശിവഹരിക്ക് ക്യാമ്പസില്‍ മറ്റൊരു പേരുകൂടിയായി !
ഈ ചക്കക്കൂട്ടാന്‍ മനോരമയുടെ ഒരു ദൌര്‍ബല്യമാണ്...
അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല,
അവരുടെ വായനക്കാരുടെ നിലവാരത്തിനൊത്തുള്ളതല്ലേ അവര്‍ക്കെഴുതാനാവൂ :)

എന്തൊക്കെയായാലും കാമ്പസ് നാം ഇനിയും കടന്നുകയറേണ്ട മേഖലയാണ്.
സ്കൂളുകളിലെ പ്രയോഗത്തിനോട് അത്രകണ്ട് താല്പര്യം തോന്നുന്നില്ല.
ഒന്നാമതായി അവര്‍ക്ക് മലയാളം ടൈപ്പിംഗും കമ്പ്യൂട്ടറിന്റെയും നെറ്റിന്റെയും അക്സസ്സും
ഒട്ടുമില്ലാത്ത വിഭാഗമായിരിക്കും.
ഇനി ഇതൊക്കെ ഉള്ളവര്‍പോലും മറ്റാരെങ്കിലും പ്രോംപ്റ്റ് കൊടുക്കുന്നതനുസരിച്ചല്ലാതെ,
സ്വന്തമായി ലേഖനം എഴുതാന്‍  വൈഭവം ഇല്ലാത്തവരായിരിക്കും.
(ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, സാമാന്യവല്‍ക്കരിച്ചിട്ട് കാര്യമില്ല)

കോളേജുകളിലെ ഗൌരവപൂര്‍ണ്ണമായ ഇടപെടലിന് എറണാകുളം പരിപാടിയുടെ ഫലമായ
ആലുവ യു.സി കോളേജിലെ പദ്ധതി (ആശയഘട്ടത്തില്‍) സഹായകമായേക്കും.

സുജിത്ത്