പ്രിയ പത്രാധിപ
ആലപ്പുഴയിൽ നടക്കുന്ന വിക്കിസംഗമോത്സവം സംബന്ധിച്ച രണ്ട് വാർത്തകൾ ഇതോടൊപ്പം അറ്റാച്ച് ചെയ്ത് അയയ്കുന്നു.
ദയവായി അവ താങ്കളുടെ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ
അഡ്വ. ടി.കെ. സുജിത്
ജന.കൺവീന

പത്രക്കുറിപ്പ്
മലയാളം വിക്കിസമൂഹത്തിന്റെ വാര്‍ഷിക സംഗമമായ വിക്കിസംഗമോത്സവത്തിന്റെ വിളംബരമായി വിക്കിസൈക്കിള്‍ യാത്ര ആരംഭിച്ചു. ഡിസംബര്‍ 21 ന് ആലപ്പുഴയില്‍ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ ആദ്യ അനുബന്ധപരിപാടിയാണ് വിക്കിസൈക്കിള്‍ യാത്ര. വിക്കിപീഡിയയെ ഗ്രാമങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് വിക്കിപീഡിയ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചത്.
കണിച്ചുകളങ്ങരയിലെ പൊക്ലാശ്ശേരി എല്‍.പി. സ്‌കൂളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം ഷീബ എസ്. കുറുപ്പ് യാത്രയ്ക്ക് പച്ചക്കൊടി വീശി. പ്രധാനാധ്യാപകന്‍ പി.വി ദിനേശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. എം.പി. മനോജ്കുമാര്‍, അഡ്വ. ടി.കെ. സുജിത് എന്നിവര്‍ സംസാരിച്ചു. എം. ഗോപകുമാര്‍, പി.വി. നാരായണപ്പണിക്കര്‍, ജി. അനില്‍കുമാര്‍, ചന്ദ്രന്‍ തുടങ്ങിയവര്‍ സൈക്കിള്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. അരീപ്പറമ്പ്, അര്‍ത്തുങ്കല്‍, മാരാരിക്കുളം, കാട്ടൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിച്ച ജാഥ തുമ്പോളിയില്‍ സമാപിച്ചു.
വിക്കിയുവസംഗമം
യുവാക്കള്‍ക്കിടയില്‍ വിക്കിപീഡിയയുടെ പ്രാധാന്യം പ്രചരിപ്പിക്കുക, വിക്കിപീഡിയ എഡിറ്റിംഗില്‍ പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ വിക്കിയുവസംഗമം സംഘടിപ്പിക്കുന്നു. ആലപ്പുഴയില്‍ നടക്കുന്ന വിക്കസംഗമോത്സവത്തോടനുബന്ധിച്ച് നവംബര്‍ 30 ന് ആലപ്പുഴ നഗരചത്വരത്തില്‍ നടക്കുന്ന ഏകദിന പരിശീലനത്തില്‍ ഹയര്‍ സെക്കണ്ടറി - കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള യുവാക്കള്‍ക്ക് പങ്കെടുക്കാം. വിക്കിപീഡിയ എഡിറ്റിംഗ്, വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷന്‍, ഇ-മലയാളം എഴുത്ത് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെ യുവപ്രതിഭ ഇ. നന്ദകുമാര്‍ വിക്കിയുവസംഗമം ഉത്ഘാടനം ചെയ്യും.
ഇന്റര്‍ നെറ്റിലെ സ്വതന്ത്ര വിജ്ഞാന കോശമായ മലയാളം വിക്കിപീഡിയയിലെ പ്രവര്‍ത്തകരുടെ വാര്‍ഷിക കൂടിച്ചേരലാണ് വിക്കിസംഗമോത്സവം. ഡിസംബര്‍ 21 ന് ആലപ്പുഴയില്‍ ആരംഭിക്കുന്ന വിക്കിസംഗമോത്സവത്തനായുള്ള രജിസ്‌ട്രേഷന്‍ www.ml.wikipedia.org എന്ന വിലാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്.
നവംബര്‍ 30 ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന വിക്കിയുവ സംഗമത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് 9400203766, 9747014264 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് ചേര്‍ക്കാവുന്നതാണ്.
വിശ്വസ്ഥതയോടെ
അഡ്വ. ടി.കെ. സുജിത്
(9846012841)
ജനറല്‍ കണ്‍വീനര്‍ വിക്കിസംഗമോത്സവം
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841