ശ്രദ്ധേയതയെ നേർവഴിനടത്താനുള്ള ചർച്ച നാലുപാടും നടക്കുന്നതിൽ സന്തോഷമുണ്ട്.പക്ഷേ നയം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും ഉണ്ടാവുന്നില്ല എന്നതു ഖേദകരമാണ്.കുഴൂർ "വിൽസനെപ്പോലെയുള്ള കവികളെ" ഒഴിവാക്കുന്ന ശ്രദ്ധേയതാനയത്തോടുള്ള അമർഷം മനസ്സിലാക്കാം, എന്നാൽ അതുകൊണ്ടായില്ലല്ലോ,നയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ കാരണസഹിതം ചർച്ചയ്ക്കു വച്ച് രോഷത്തെ ക്രിയാത്മകമായി വഴിതിരിച്ചു വിടുകയും വേണ്ടേ?
 
നിലവിലെ ശ്രദ്ധേയതാനയത്തിന് അപര്യാപ്തതകളുണ്ടെന്ന അഭിപ്രായം എനിക്കുമുണ്ട്.അത് അതിന്റെ സംവാദത്താളിൽ  അക്കമിട്ട് അവതരിപ്പിക്കുന്നുണ്ട്,തുടർചർച്ചയ്ക്കായി.


2013/11/9 manoj k <manojkmohanme03107@gmail.com>
അത് വിഎംന്റെ ഫേസ്ബുക്ക് പോസ്റ്റ് റീപബ്ലിഷ് ചെയ്തതല്ലേ..

എന്തായാലും ഓണ്‍ലൈന്‍ സ്പേസില്‍ ഇത്ര വിപുലമായൊരു ചര്‍ച്ച വിക്കിയെക്കുറിച്ച് നടക്കുന്നത് ആദ്യമാണെന്ന് തോന്നു. പത്താം വാര്‍ഷികത്തിന് പോലും ഇങ്ങനെ ഒരു ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. വിക്കിപീഡിയ എന്തായിരിക്കണം, നിലവിലെ പൊതുജനങ്ങളുടെ ധാരണകള്‍ എന്താണ് എന്നതിന്റെ രസകരമായ കുറേ നിരീക്ഷണങ്ങള്‍ എല്ലാ പോസ്റ്റിന്റേയും കമന്റുകളില്‍ പ്രതിഫലിക്കുന്നുണ്ട്. :)

-----------
Prasanth S Sarangadharan എന്റെ സംശയം അതൊന്നുമല്ല, കുഴൂർ വിത്സണ്‍ കാതിക്കൂടം സമരത്തിൽ പങ്കെടുക്കുകയും ,സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പം ശക്തമായി കമ്പനിയ്ക്കെതിരെ നിലപാട് എടുത്ത ഒരു കവിയാണ്‌ .കമ്പനി യ്ക്ക് അനുകൂലമായി നില്ക്കുന്ന ട്രേഡ് യൂണിയൻ പറ്റിച്ച (ആരെയെങ്കിലും കുഴൂരിന്റെ പേര് വിക്കിയിൽ നിന്ന് നീക്കം ചെയ്യാൻ ചട്ടം കെട്ടിയതാകനും )പണിയാകുമോ ?
22 hours ago · Like · 1
-------------
Roopesh Chathoth ആല്ബര്ട്ട് കമ്യു ന്റെ ‘പതനം’ മനസ്സിലാക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.
മറ്റു ഭാഷകളോടു ,വിശേഷിച്ചു ആംഗലേയം, ‘ചില’ ഭാഷാ പ്രേമികളുടെ മനോഭാവം മനസ്സിലായത് കൊണ്ടു ,അതിലെ ഒന്നാം അദ്ധ്യായത്തിലെ രണ്ടാം ഖണ്ടിക മനസ്സില്‍ തറച്ചു.
ഭാഷയില്‍ അത്ര പരിജ്ഞാനം ഇല്ലാത്തത് കൊണ്ടു ഗൂഗിളിന്റെ ഭാഷാ തര്‍ജ്ജമ എന്ന വിഭാഗം നോക്കിയെങ്കിലും ഫലം കണ്ടില്ല.

ഗൂഗിള്‍ ട്രാന്സ്ലെഞട്ടരില്‍,വിശ്വ സാഹിത്യത്തിലെ പ്രമുഖ കൃതികള്‍ ഒക്കെ തര്ജ്ജ മ ചെയ്യപ്പെട്ട ഒരു ഭാഷയായിട്ടും ,നമ്മുടെ സ്വന്തം മലയാളം ഇത് വരെ സ്ഥാനം പിടിക്കാഞ്ഞതിന്റെ കാരണം എന്ത്? വിഷ്ണു പ്രസാദിന്റെ പ്രൊഫൈല് വിളിച്ചു പറയുന്നത് പോലെ ഈ ജാഡ തെണ്ടികളെ ഒരു പാഠം പഠിപ്പിച്ച്ചേക്കാം എന്ന് വികി യും ഗൂഗിളും ഒക്കെ മനസ്സില്‍ കരുതിക്കാണും.

വികി ആയാലും കൊല്ലം ഗൂഗി ആയാലും കൊള്ളാം .നമുക്കെന്തു
6 hours ago · Like
---------
 Unmesh Senna Dasthakhir പലയിടത്തും നടക്കുന്ന വിക്കി ചർച്ചകളിൽ നിന്നും എനിക്കു മനസ്സിലായത്: വിക്കി മലയാളത്തെകുറിച്ച് വിമർശനാത്മകമായ എന്തു അഭിപ്രായവും നിർദ്ദേശവും കണ്ടാലുടൻ വിക്കിപ്രവർത്തകർക്കുള്ള ഒരേയൊരു പ്രതികരണം. ആർക്കു വേണമെങ്കിലും വിക്കിയിൽ ലേഖനമെഴുതാം, എഡിറ്റാം. ഈ അഭിപ്രായങ്ങൾ പറയുന്ന നേരത്ത് നിങ്ങൾക്കതു വന്നു ചെയ്യാൻ പാടില്ലേ എന്ന അറൊഗന്റ് ആറ്റിറ്റ്യൂഡാണ്.

അതായത് മഹാമനസ്കരായ വിക്കിപ്രവർത്തകർ മടിയന്മാരായ നമ്മളെപ്പോലുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഒരു ഔദാര്യമാണ് വിക്കി പേജുകൾ. ദാനം കിട്ടുന്ന പശുവിന് പല്ലുണ്ടോന്ന് നോക്കാൻ നമ്മൾക്കൊന്നും അവകാശമില്ലാന്ന് ചുരുക്കം.
14 minutes ago · Like

------------
ഇനിയും ഇതുപോലുള്ളവ ഒരുപാടുണ്ട്.


On Sat, Nov 9, 2013 at 5:29 PM, kannan shanmugam <fotographerkannan@gmail.com> wrote:


On Sat, Nov 9, 2013 at 2:27 PM, Sebin Jacob <sebinajacob@gmail.com> wrote:
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l