വിപിൻ ഇപ്പോഴും ബ്ലാക്&വൈറ്റ് ക്യാമറകൊണ്ടാണ് ഭാഷയെ കാണുന്നത്. വെളുപ്പല്ലാത്തതൊക്കെ കറുപ്പ് എന്ന മട്ടിൽ.
ഭാഷയെ അങ്ങനെ കറുപ്പും, വെളുപ്പും , തെറ്റും , ശരിയുമായി വിഭജിക്കാനാകില്ല.
 
തെലുങ്ക് എന്നത് ഉച്ചാരണ വൈകല്യമല്ല മാറിച്ച് തദ്ഭവമോ, പദവ്യുൽ‌പ്പത്തിയോ ആണ്.
ജപ്പാനെ വിണ്ടും നിപ്പോൺ ആക്കിയെങ്കിലും ഭൂരിപക്ഷം ലോകവാസികൾ ഇപ്പോഴും ജപ്പാൻ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്.
 
മലയാളം വിക്കിയിലാണ് ആർട്ടിക്കിൾ വരുന്നതെങ്കിൽ ഭൂരിപക്ഷ മലയാളികളും ഉൾപ്പെടുത്തുന്ന പദമായ "തെലുങ്ക്" എന്നൂടെ ചേർക്കണം. ആർട്ടിക്കിൾ ടൈറ്റിൽ "തെലുഗ്" എന്ന് തന്നെ കൊടുക്കാം. പക്ഷേ അതിൽ തെലുങ്ക് എന്ന ശൈലീപ്രയോഗം കൂടെ റെഫറൻസായി ചേർക്കണം. പക്ഷേ അത് "തെറ്റായ ഉച്ചാരണം" എന്ന റെഫറൻസാകരുത്. ഇനി തെലുങ്ക് എന്ന പദം "തെലുഗ്" ആർട്ടിക്കിളിൽ വരുന്നതേ ഇല്ല എങ്കിൽ നിലവിൽല ഗൂഗിൾ സെർച്ച് റീസൽട്ടനുസരിച്ച് ആളുകൾ വിക്കി പേജിൽ എത്തില്ല.
 
ഭാഷാ പദപ്രയോഗങ്ങളെ  പറ്റി പറയുമ്പോൾ "മരുമക്കത്തായം നിർത്തീല്ലേ? സതി നിർത്തിയില്ലേ?" എന്നൊക്കെ ചോദിക്കുന്നത് ബാലിശമാണ്

2009/1/17 Anilkumar KV <anilankv@gmail.com>
വിപിന്‍,

ഒന്നു്  ശരിയെങ്കില്‍, മറ്റൊന്നു് തെറ്റു് എന്ന പ്രശ്നം ഇവിടെയില്ല. ഒരു സംജ്ഞയെ പലവാക്കുകള്‍കൊണ്ടു് സൂചിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. തെലുങ്കും തെലുഗും ഒരേ ഭാഷയുടെ വ്യത്യസ്ത പേരുകളാണു്. രണ്ടു പ്രയോഗങ്ങളും ശരിയുമാണു്.

ഔദ്യോഗികനാമം തിരുവനന്തപുരം എന്നാക്കിയതു് കൊണ്ടു്, ഇംഗ്ലീഷു് വിക്കിയില്‍ Trivandrum എന്ന വാക്കു് ഇല്ലാതാകില്ല.

ഭാഷ സൃഷ്ടിക്കുന്നതു് പൊതുസമൂഹമാണു്.  പൊതുസമൂഹത്തിലെ പ്രയോഗങ്ങളെ വിക്കി മാറ്റി നിര്‍ത്തുമ്പോള്‍, ആ പ്രയോഗം ഇല്ലാതാവുകയല്ല ചെയ്യുന്നതു്, മറിച്ചു്, വിക്കിയുടെ വിശ്വാസത കുറയലും, ഒറ്റപ്പെടലുമാണു് സംഭവിക്കുക.

- അനില്‍


_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------