2013/12/28 Prince Mathew <mr.princemathew@gmail.com>
>>പ്രിന്‍സിനു ഉത്തരം മുട്ടുമ്പോള്‍ ഇങ്ങനെ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല . നേരത്തെ വിശദീകരിച്ചതാണു്. സര്‍ക്കാര്‍ സ്ഥാപനമായ SCERT അഭിപ്രായ രൂപീകരണം നടത്തി പാഠപുസ്തകക്കമ്മിറ്റിയും കരിക്കുലം കമ്മിറ്റിയും സ്റ്റൈല്‍ ബുക്കും ഒക്കെയായി ആവശ്യപ്പെടുന്ന ഒരു ഔദ്യോഗിക പ്രോസസ് ഉണ്ട് . ഇവിടെ എസ്.ഇ ആര്‍.ടി യിലെ ഉദ്യോസസ്ഥര്‍ ചര്‍ച്ചകളുടെയും അഭിപ്രായ രൂപീകരണത്തിന്റെയും അടിസ്ഥാനത്തില്‍ അവരുടെ ഔദ്യോഗിക സംവിധാനത്തിലൂടെ മറ്റു സര്‍വ്വകലാശാലകളുടെയും വകുപ്പുകളുടെയും അഭിപ്രായം കേട്ട് കരിക്കുലം കമ്മിറ്റിയില്‍ വെച്ചു ആവശ്യപ്പെടുന്ന കാര്യമായിരുന്നു ലിപി . ഈ ജനാധിപത്യ രീതിയെ രഹസ്യാതമകായി ചിത്രീകരിക്കുന്നതു് ശുദ്ധ വിവരക്കേടും ധാരണയില്ലായ്മയും ആണെന്നു പറയാതെ വയ്യ<<

ഒരു സർക്കാർ ഉത്തരവ് നിലവിലിരിക്കുമ്പോൾ അതിനെ മറികടന്ന് ഒരു സർക്കാർ ഏജൻസിയ്ക്ക് തീരുമാനം എടുക്കാനാവില്ല എന്നത് ഇനി ഏതുഭാഷയിൽ പറഞ്ഞാലാണ് അനിവാറിന് മനസിലാകുക. പാഠപുസ്തകകമ്മറ്റിയ്ക്കോ, കരിക്കുലം കമ്മറ്റിയ്ക്കോ, SCERT-യ്ക്കോ, മലയാള സർവ്വകലാശാലയ്ക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസിയ്ക്കോ ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ അധികാരമില്ല. തീരുമാനം എടുക്കേണ്ടത് കേരളസർക്കാരാണ്. സർക്കാരിനെ അതിനു പ്രേരിപ്പിക്കുക, ശുപാർശ ചെയ്യുക എന്നിവ മാത്രമാണ് സർക്കാർ ഏജൻസികൾക്ക് ചെയ്യാൻ കഴിയുക.

പ്രിന്‍സിന്റെ താല്പര്യം വിഘടിതലിപി എന്നതുമാത്രമാണെന്നറിയാം . സ്വതന്ത്രവിജ്ഞാനപ്രവര്‍ത്തകര്‍ക്കു താല്പര്യമുണ്ടാവേണ്ട ക്രിയേറ്റീവ്  കോമണ്‍സ് ലൈസന്‍സടക്കമുള്ള കാര്യങ്ങളല്ല എന്നും  . മനസ്സിലാവാനായി ക്രിയേറ്റീവ് കോമണ്‍സിനെ ഉദാഹരണമാക്കി പറയാം . സര്‍ക്കാര്‍ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കോപ്പിറൈറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.  അതുകൊണ്ട് സ്വതന്ത്ര ലൈസന്‍സ് പോലുള്ള മാറ്റങ്ങള്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനവും ശ്രമിച്ചുകൂടെന്നു അര്‍ത്ഥമില്ല.  അങ്ങനെയുള്ള മാറ്റങ്ങള്‍ക്കായി ശ്രമിക്കുന്ന ഒരു അംഗീകൃത രീതിയും വഴിയുമുണ്ട് . സമരം ചെയ്യല്‍ മാത്രമല്ല സര്‍ക്കാരിന്റെ കോപ്പിറൈറ്റ് നയം മാറ്റാനുള്ള വഴി .  സര്‍ക്കാര്‍ എന്നതു അനങ്ങാപ്പാറയല്ല. ജനാധിപത്യസംവിധാനത്തില്‍  കരിക്കുലം കമ്മിറ്റീ പോലുള്ളവ മുന്നോട്ടു ഇത്തരം ശുപാര്‍ശകള്‍ അംഗീകരിച്ചു സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറക്കിയാല്‍ മാറുന്നതേ ഉള്ളൂ ഏതു മുന്‍കാല ഓര്‍ഡറിന്റെ  പ്രാബല്യവും . ലിപിക്കാര്യവും ഇങ്ങനെത്തന്നെയാണു്

കരിക്കുലം കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഓര്‍ഡറാക്കിയാണു് കീഴ്വഴക്കവും .

 
SCERT-യ്ക്ക് മാത്രമായി ഒരു ലിപിവ്യവസ്ഥ കൊണ്ടുവരാൻ സാധിക്കില്ല. മാറ്റം വരുന്നെങ്കിൽ അത് സമൂലമായിരിക്കണം. അല്ലാതെ SCERTയ്ക്ക് ഒരുലിപി, KSRTC-യ്ക്ക് വേറൊന്ന് എന്ന രീതി സാധ്യമല്ല.

ഇതു ഒരു നയപരമായ  കാര്യം മാത്രമാണു്. ഗവണ്‍മെന്റുകള്‍ക്ക് അതില്‍ മാറ്റം വരുത്താനും അധികാരമുണ്ട്.



ഇനി ഈ പുസ്തകങ്ങൾ പഴയലിപിയിൽ അച്ചടിക്കപ്പെട്ടിരുന്നു എന്നുതന്നെ ഇരിക്കട്ടെ. ഒറ്റ ഒരു റിട്ട് ഹർജിയുടെ പുറത്ത് ഇവയുടെ ഉപയോഗം നിരോധിയ്ക്കാൻ കോടതിയ്ക്ക് കഴിയും. സർക്കാർ ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ ഏജൻസികളോ തങ്ങളുടെ അധികാരപരിധിയ്ക്ക് പുറത്തുള്ള കാര്യങ്ങൾ ചെയ്യുന്നതിനെ ചോദ്യം ചെയ്യാനാണ് Quo warranto എന്ന റിട്ട് വിവരമുള്ളവർ ഉണ്ടാക്കി വെച്ചിരിക്കുന്നത്. കൂടുതൽ അറിയണമെങ്കിൽ നിയമം അറിയാവുന്നവർ ഇവിടെത്തന്നെയുണ്ടല്ലോ. ചോദിച്ചാൽ പറഞ്ഞുതരും.

ഓര്‍ഡറില്ലാതെ നടപ്പിലാക്കാനല്ലല്ലോ എസ്,ഇ,ആര്‍.ടി ശ്രമിച്ചതു് . ഓര്‍ഡറിലേക്ക് എത്തിക്കുന്ന ശ്രമങ്ങളെ ഒരു കോടതിയും വിലക്കിയിട്ടില്ല. പിന്നെ ഓര്‍ഡറിറാങ്ങാതെ പ്രിന്റ് ചെയ്യുമായിരുന്നെങ്കില്‍ എന്ന തരം താങ്കളുടെ മനോരാജ്യങ്ങള്‍ക്ക് യാതൊരു വിലയുമില്ല  അവര്‍ പ്രിന്റ് ചെയ്യുമെങ്കില്‍ അതു് സര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡറിറക്കിത്തന്നെ ആവുമായിരുന്നു.
പ്രിന്‍സ് ഇവിടെയും ലിപിയില്‍ തന്നെയാണു പിടിക്കുന്നതു് .  സ്വതന്ത്രലൈസന്‍സും യൂണിക്കോഡും ഒന്നും പ്രിന്‍സിന്റെ താല്പര്യമല്ല എന്ന് വിക്കിപ്രവര്‍ത്തര്‍ ശ്രദ്ധിക്കുക

 

>>കൂട്ടക്ഷരമെന്നല്ല , യൂണിക്കോഡിന്റെ മലയാളം കോഡ് ബ്ലോക്കില്‍ ലിപിപരിഷ്കരണത്തില്‍ ഇടം പിടിക്കാത്ത എത്ര അക്ഷരങ്ങളും ഭിന്നങ്ങളുമുണ്ട് . ? ചുരുക്കത്തില്‍ 71 ലെ ലിപി പരിഷകരണം പാലിക്കണെമെന്നു പറഞ്ഞാല്‍  യൂണിക്കോഡ് ഉപയോഗിക്കാനെ പറ്റില്ല.<<

വിവരക്കേട് പറയുന്നതിന് ഒരു പരിധി വേണം. യൂണിക്കോഡിന്റെ മലയാളം കോഡ് ബ്ലോക്കിലുള്ള എല്ലാ അക്ഷരങ്ങളും ഔദ്യോഗിക മലയാളത്തിൽ ഉപയോഗിക്കാനുള്ളവയല്ല. ഇക്കാലത്ത് ഉപയോഗത്തിലില്ലാത്തതും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നതുമായ അക്ഷരങ്ങൾക്കും യൂണിക്കോഡ് അലോക്കേഷൻ അനുവദിക്കാറുണ്ട്. ഗവേഷക ഗ്രന്ഥങ്ങളിലും പ്രാചീനകൃതിയുടെ പുനഃപ്രകാശനങ്ങളിലുമൊക്കെ ഉപയോഗിക്കാൻ വേണ്ടിയാണ് ഇങ്ങനെ അനുവദിക്കുന്നത്. ഇതിനർത്ഥം ഈ അക്ഷരങ്ങൾ എല്ലാം ഔദ്യോഗികഭാഷയിൽ ഉപയോഗിക്കണം എന്നല്ല. ഉദാഹരണം: മലയാളം അക്കങ്ങൾ. ഇവയെ എൻകോഡ് ചെയ്തിട്ടുണ്ടെന്നു കരുതി മലയാളത്തിലുള്ള രേഖകളിലെല്ലാം കണക്കുകൾ മലയാളം അക്കത്തിൽ പ്രദർശിപ്പിക്കണമെന്ന് സുബോധമുള്ള ആരും പറയില്ല. എൻകോഡിംഗ് വേറേ, ഭാഷയുടെ ഔപചാരിക ഉപയോഗം വേറേ.

യൂണിക്കോഡെന്തെന്നു താങ്കളെന്നെ പഠിപ്പിക്കേണ്ടതില്ല .  71ലെ സര്‍ക്കാര്‍ വിലാസം ടൈപ്പ്‌റൈറ്റര്‍ ലിപി നാടുകടത്തിയ നിരവധി അക്ഷരങ്ങള്‍ യൂണിക്കോഡിന്റെ അടിസ്ഥാന ബ്ലോക്കില്‍ തന്നെ വന്നു കഴിഞ്ഞു . ഫോണ്ടിലുണ്ടെങ്കിലും ഉപയോഗിക്കാന്‍ പാടില്ല ഉപയോഗിക്കാനുള്ളവയല്ല എന്ന ന്യായം എങ്ങനെ നടപ്പാവും .  ?  ഇന്നത്തെ ഔദ്യോഗിക മലയാളമെന്നതു് ഔദ്യോഗിക ഭാഷാവകുപ്പാണു് തീരുമാനിക്കുന്നതു് . അവര്‍ ഔദ്യോഗികമായി ഉപയോഗിക്കാന്‍ യൂണിക്കോഡിനു ഒരു സബ്‌സെറ്റുണ്ടാക്കിയതായി അറിവില്ല . യൂണിക്കോഡ് 5.1 നു മുകളിലുള്ളവയാണ് ദേശീയ ഇഗവര്‍ണന്‍സ് സ്റ്റാന്‍ഡേര്ഡ് പ്രകാരം പാലിക്കേണ്ടതും .


 പി ആര്‍ഡി യുടെ ജനപഥം പോലും ഇന്നു് 71ലെ ലിപിപരിഷ്കരണത്തില്‍ പറയുന്നതിനേക്കാള്‍ എത്രയോ കൂട്ടക്ഷരങ്ങള്‍ ആസ്കി ഫോണ്ടുകള്‍ വഴി തന്നെ പ്രിന്റില്‍ ഉപയോഗിക്കുന്നു .  ചുരുക്കത്തില്‍ ഞാന്‍ പറയുന്നതു് പ്രിന്റിനെ വേലി കെട്ടി തിരിച്ചിരിച്ച കാലം അവസാനിക്കുകയായി . കാലത്തിനനുസരിച്ച് സര്‍ക്കാരുകള്‍ മാറേണ്ടതുണ്ട് . ലിപി എന്നതു ഓരോ സ്ഥാപനത്തിനും അവരുടെ സ്റ്റൈല്‍ബുക്കുകളനുസരിച്ച് പിന്തുടരാന്‍ പറ്റുന്നതാവണം . യൂണിക്കോഡ് അധിഷ്ഠിതമാകണം. കഴിയുന്നത്ര പ്രസിദ്ധീകരണങ്ങളും സ്വതന്ത്രമാകണം . ഇത്തരം ശ്രമങ്ങള്‍ക്കു ശക്തി പകരുന്നതിനുപകരം , 40 വര്‍ഷം പഴയ ഓര്‍ഡറും പൊക്കിപ്പിടിച്ച് അവിടന്നു ഒരിഞ്ചു നീങ്ങാന്‍ ഒരു ശ്രമവും നടത്തിപ്പോകരുതു് എന്നതരം വാദങ്ങള്‍ എന്തു സ്വതന്ത്രവിജ്ഞാന താല്പര്യമാണു് പിന്‍പറ്റുന്നതെന്നു് ആലോചിക്കേണ്ടിയിരിക്കുന്നു

 

>>കസ്റ്റമൈസേഷനുകള്‍ കൊണ്ട് സിഡി ഉണ്ടാവുമെന്നല്ലാതെ ഒന്നും അപ്‌സ്ട്രീമിലെത്തില്ല. അതിനാല്‍ ആ സിഡിയുടെ ജീവിതകാലം തീരുന്നതോടെ എഫര്‍ട്ടും സ്വാഹാ. അതുകൊണ്ടാണ് അപ്‌സ്ട്രീം അപ്രോച്ച് വേണമെന്നു പറയുന്നതു്<<

കഷ്ടപ്പെട്ട് ഉബുണ്ടൂവിന്റെയോ മിന്റിന്റെയോ അപ്സ്ട്രീമിൽ ഇതൊക്കെ കയറ്റി എന്നു കരുതുക. അതുകൊണ്ട് എന്തുമെച്ചം? പുതിയ പുതിയ ഡിസ്ട്രിബ്യൂഷനുകൾ നിലവിലുള്ളവയെ പിന്തള്ളി മുന്നേറുന്നത് നാം സ്ഥിരമായി കാണുന്ന കാഴ്ച്ചയാണ്. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ചിലപ്പോൾ പുതിയൊരു ഡിസ്ട്രോ ആയിരിക്കും ടോപ്പ് ലെവലിൽ നിൽക്കുന്നതും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നതും. അവിടെ എന്തൊക്കെ അപ്സ്ട്രീം ചെയ്യണമെന്നും അവർ തീരുമാനിക്കും.

ഇതിനൊക്കെ ഒരു സ്റ്റാന്‍ഡേര്‍ഡ് രീതിയുണ്ട്. 
ഡെബിയന്‍ , മിന്റ് , ആര്‍ച്ച് എന്നിവയില്‍ അധിഷ്ഠിതമാണ് ഇന്നുള്ളതും വരുന്നതുമായ മിക്കവാറും  എല്ലാ ഡിസ്ട്രിബ്യൂഷനും
അപ്സ്ട്രീമില്‍ നിന്നും ഇവയിലേക്കു പാക്കേജ് ചെയ്യപ്പെടുന്നു ആ പാക്കേജുകളെ മറ്റു പ്രൊജക്റ്റുകള്‍ അവയ്ക്കനുസരിച്ച് പാക്കേജ് ചെയ്തെടുക്കുന്നു  അതിനാല്‍ അപ്‌സ്ട്രീം അപ്രോച്ചില്ലെങ്കില്‍ എടുക്കുന്ന ശ്രമം പാഴാവുമെന്നു തന്നെയേ പറയാനുള്ളൂ
 

>>പ്രിന്‍സിന്റെ സാങ്കേതിക ബോധത്തെപ്പറ്റി കഷ്ടം എന്നേ പറയാനുള്ളൂ . @font-face ഉം HTML5 ഉം CSS3 ഉം ഉണ്ടാക്കുന്ന വിപ്ലവങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ പഠിക്കാന്‍ നോക്കൂ. ഒരു സാമ്പിളിനു് വെബ്‌ഫോണ്ടിന്റെ വര്‍ദ്ധിച്ചു വരുന്ന ഒരു പുതു ഉപയോഗമിതാ https://github.com/blog/1106-say-hello-to-octicons<<

>ഡിസൈനർ ഫോണ്ടുകൾ ഉപയോഗിക്കുന്നതിനുവേണ്ടി @font-face ഉപയോഗിക്കുന്നതും വായനക്കാരന്റെ കമ്പ്യൂട്ടറിൽ പറ്റിയ >ഫോണ്ടില്ലാത്തതുകൊണ്ട് വായിക്കാനാവാത്ത അവസ്ഥ ഒഴിവാക്കാൻ വേണ്ടി ഫോണ്ട് എംബഡ് ചെയ്യുന്നതും രണ്ടും രണ്ടാണ്. >രണ്ടാമത്തെ അവസ്ഥയെയാണ് പരിതാപകരം എന്നു ഞാൻ വിളിച്ചത്.

ഓ ഇപ്പോ അങ്ങനെയായി . താങ്കളുടെ വായന കമ്പ്യൂട്ടറില്‍ മാത്രമാണല്ലോ . @font-face ലാറ്റിനേതര ഭാഷകള്‍ക്കു തരുന്ന സാദ്ധ്യതകളറിയണമെങ്കില്‍ മലയാളം ഫോണ്ടില്ലാത്ത ഏതെങ്കിലും മൊബൈലോ ടാബ്‌ലറ്റോ എടുത്ത് ഫോണ്ട് എംബഡ് ചെയ്ത വെബ്‌പേജുകള്‍ വായിച്ചുനോക്കിയാല്‍ മതി


>>SMC-യുമായി നിരന്തരം സഹകരിക്കുന്ന, മറ്റൊരു തരത്തിൽ പറഞ്ഞാൽ SMC-യുടെ ഭാഗമായ ഒരാളാണ് കെവിൻ. അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത് ഫോർക്കിംഗേ ആകുമായിരുന്നില്ല.<<
>>കെവിന്റെ ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപിയാണ് . ന്യൂ ലിപി അല്ല. ന്യൂലിപി എന്നതു് സിബുവിന്റെ ഫോര്‍ക്കാണു്.  കെവിന്റെ ഗ്ലിഫുകള്‍ ഫോര്‍ക്ക് ചെയ്തെന്നു വെച്ച് അത് കെവിന്റെ പ്രൊജക്റ്റ് ആശയമാവുന്നില്ല .<<

>സിബു ഫോർക്ക് ചെയ്ത കാര്യമല്ലല്ലോ മുകളിൽ പറഞ്ഞത്. "അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത്
> ഫോർക്കിംഗേ ആകുമായിരുന്നില്ല" എന്നല്ലേ? അനിവറിന് മലയാളം മനസിലാക്കുന്നതിൽ വിഷമം എന്തെങ്കിലും ഉണ്ടോ?

മലയാളം പ്രിന്‍സിനു മനസ്സിലാവില്ലെന്നു വളരെ വ്യക്തമായി ഇപ്പോള്‍.  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് റെപ്പോസിറ്ററികളില്‍ ഡെവലപ്പര്‍മാര്‍ അവരുടെ താല്പര്യാര്‍ത്ഥം ഏല്‍പ്പിക്കുന്ന പ്രൊജക്റ്റുകള്‍ കൂട്ടായി നടത്തുന്ന അവരുടെ ഉടമസ്ഥതയിലുള്ള ഒരു സംഘമാണ് ഇത്, അതു് ഒരു പ്രൊജക്റ്റും ഏറ്റെടുക്കാനായി അന്വേഷിക്കാറില്ല. ഇങ്ങോട്ടുവരുന്ന റിക്വസ്റ്റുകളില്‍ താല്പര്യവും നടത്താനുള്ള സമയവും ഉള്ളവരുണ്ടെങ്കില്‍ ചെയ്തുകൊടുക്കുമെന്നല്ലാതെ. സിബു ഫോര്‍ക്ക് ചെയ്ത് ന്യൂലിപി ഉണ്ടാക്കിയതു് സിബുവിന്റെ ഇഷ്ടം. അതു അദ്ദേഹം മാനേജ് ചെയ്യുകയും ചെയ്തോളും , അതിലേക്ക് ഒരാവശ്യവുമില്ലാതെ എസ്സെംസിയെ കൊണ്ടുവരേണ്ടതില്ല .



>>കമ്മിറ്റിക്കാര്‍ പ്രിന്‍സിന്റെ പ്രിയപ്പെട്ട നോട്ടോയും തോട്ടില്‍ കളഞ്ഞല്ലോ . അവരുടെ തീരുമാനം തനതുലിപിയില്‍ അച്ചടിക്കാനായിരുന്നെന്നും വ്യക്തമാക്കിയല്ലോ.<<

> ഇതൊരു വ്യാജപ്രചരണം മാത്രമാണ്. രണ്ടേ രണ്ടു ഫോണ്ടുകളിലാണ് ടൈപ്പ് സെറ്റ് ചെയ്ത് കാണിച്ചതെന്ന് ഈ വിഷയത്തിൽ > മുൻപ് പ്രതികരിച്ചവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഇപ്പോൾ പുതിയ കഥകൾ കെട്ടിച്ചമയ്ക്കുന്നതിനു പിന്നിലെ ഉദ്ദേശം
> വ്യക്തമാണ്.

ചെയ്തുകൊടുത്ത ഋഷികേശിനേക്കാളും , കമ്മിറ്റിയിലുണ്ടായിരുന്നവരേക്കാളും എല്ലാം കൂടുതലായി അറിയാവുന്നതു് കേട്ടറിവു മാത്രമുള്ള പ്രിന്‍സിനാണുല്ലോ . 2013 മാര്‍ച്ചിലെ മീറ്റിങ്ങില്‍ രണ്ടു ലിപികളിലും ചെയ്ത് വേണ്ടതെടുക്കട്ടെ എന്നായിരുന്നു ധാരണ. അതിന്റെ പുറത്തിട്ട എന്റെ കമന്റുകളില്‍ നിന്നാണു് ഈ രണ്ടു ഫോണ്ടുകള്‍ എന്ന തെറ്റിദ്ധാരണ വന്നതും . പുസ്തകനിര്‍മ്മാണത്തിലെ സാങ്കേതികസഹായം സെപ്റ്റംബറില്‍ വന്ന റിക്വസ്റ്റിന്റെ പുറത്ത് ഋഷികേശിനെ അയച്ചാണു തുടങ്ങുന്നതും . നിലനില്‍ക്കുന്ന എല്ലാ ഫോണ്ടുകളിലും  ഉള്ളടക്കങ്ങള്‍ സാമ്പിള്‍ നല്‍കിയാണ് അവിടെ അവര്‍ തീരുമാനമെടുത്തതെന്നു പലതവണ വിശദീകരിച്ചതുമാണു്.


രഘു മലയാളം ഫോണ്ടിനെപ്പറ്റിയാണെങ്കില്‍  സിഡാക് ജിപിഎല്ലായി പുറത്തിറക്കിയ ഏക ഫോണ്ട് എന്ന പ്രത്യേകതയുള്ള ഫോണ്ടാണു് ഇതു്.  ഇന്‍ഡിക്സ് പ്രൊജക്റ്റിന്റെ ഭാഗമായിരുന്ന ഒരുപാടു ബഗ്ഗുകളുണ്ടായിരുന്ന ഈ ഫോണ്ടിനെ ഉപയോഗിക്കാനാവുന്ന രീതിയിലില്‍ മെരുക്കിയെടുത്തതു് പി. സുരേഷ് ആണു്. ആര്‍.കെ ജോഷി എന്ന ഡിസൈന്‍ മാസ്റ്ററുടെ വലിയ ആഗ്രഹത്തിന്റെ പുറത്താണു് ഒരു ഫോണ്ടെങ്കിലും സ്വതന്ത്രലൈസന്‍സില്‍ പുറത്തിറക്കാന്‍ സിഡാക്ക് തയ്യാറായതും . അദ്ദേഹത്തിന്റെ മരണശേഷവും അവ ഉപയോഗയോഗ്യമല്ലാതെ തുടരുന്ന അവസ്ഥയില്‍ അവയെ ഉപയോഗയോഗ്യമാക്കി മാറ്റുക എന്ന കര്‍മ്മമായിരുനു ഇതു് . ഒരു ഡെവലപ്പറുടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കോണ്ട്രിബ്യൂഷന്‍ എങ്ങനെ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നു എന്നതുകൂടിയാണ് ഈ ചര്‍ച്ചയും . സ്വതന്ത്ര ലൈസന്‍സില്‍ സിഡാക്ക് ഫോണ്ടുകള്‍ പുറത്തിറക്കുകയാണെങ്കില്‍ അവയെ എങ്ങനെ ഉപയോഗയോഗ്യമാക്കി മാറ്റാമെന്നതിനു ഒരു ഉദാഹരണം കൂടിയായിരുന്നു രഘു .


ഈ മറുപടിയോടെ ഞാന്‍ ഈ ത്രെഡില്‍ ഇടപെടല്‍ നിര്‍ത്തണമെന്നാഗ്രഹിക്കുന്നു.
ജ്യോതിസ്സ് ശ്രദ്ധിക്കുമല്ലോ .

 ലിസ്റ്റ് പോളിസികളെ അംഗീകരിക്കണമെന്നുവെക്കുന്നതു് സംവാദത്തില്‍ നിന്നുള്ള പിന്മാറ്റമായി വ്യാഖ്യാനിക്കാന്‍ ഉള്ള ശ്രമങ്ങളുണ്ടായാല്‍ വീണ്ടും മടങ്ങി വരേണ്ടിവന്നേക്കും .

അനിവര്‍