ഇതിനായുള്ള ചിത്രങ്ങൾ ഇന്ന് തന്നെ ശേഖരിച്ച് തുടങ്ങുക. നിങ്ങളുടെ കൈയ്യിലുള്ള വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങൾ (അത് എപ്പോൾ എടുത്തതായാലും) ഏപ്രിൽ 2 തൊട്ട് വിക്കി കോമൺസിലേക്കോ മലയാളം വിക്കിപീഡിയയിലേക്കോ അപ്ലോഡ് ചെയ്യൂക.
സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെയും, വിക്കിമീഡിയയെ സ്നേഹിക്കുന്ന മറ്റ് മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന വിക്കിപദ്ധതി ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ.
ഈ പദ്ധതിയുടെ പേര് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാണു്. ഇതിന്റെ ഉദ്ദേശം ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവ് കൊണ്ട് കഴിയുന്നത്ര സ്വതന്ത്ര അനുമതിയും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കിയിൽ എത്തിക്കുക എന്നതാണു്.
ഈ വിക്കി പദ്ധതിയുടെ ഭാഗമാകാനും താങ്കളുടെ കൈവശമുള്ള സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിലെക്ക് അപ്ലോഡ് ചെയ്യാനും ഈ പദ്ധതി ഒരു വിജയമാക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. താലപര്യമുള്ള ഏതൊരാൾക്കും പദ്ധതി താളിൽ താങ്കളുടെ പേര് ചേർത്തുകൊണ്ട് അംഗമാകാവുന്നതാണ്.
പ്രധാനപ്പെട്ട ചില സംഭവങ്ങൾ ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവിൽ കേരളത്തിൽ നടക്കുന്നതിനാലാണ് ഈ തീയതി തിരഞ്ഞെടുത്തത്.
- നിയമസഭാ തിരഞ്ഞെടുപ്പ്
- വിഷു
- പാഞ്ഞാൾ അതിരാത്രം
വേറെയും പരിപാടികൾ ഈ കാലയളവിൽ കേരളത്തിൽ നടക്കുന്നുണ്ടാകാം. ഓരോ പരിപാടിയിൽ നിന്നും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കി നയങ്ങൾക്കും അനുസൃതമായി വിക്കിയിലെക്ക് അപ്ലോഡ് ചെയ്യുക.
വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ പെടുന്നവയാണ്.
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
- ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്ലോഡ് ചെയ്യാവൂ)
ഈ പദ്ധതിയിൽ ചേർന്ന് മലയാളം വിക്കിയിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യാൻ ഈ താളീൽ ഒപ്പ് വെക്കുക.
സഹായം ആവശ്യയമുണ്ടങ്കിൽ help@mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ ലിങ്കിൽ ഞെക്കി ചോദിക്കുകയോ ചെയ്യാവുന്നതാണ്.
സ്നേഹപൂർവ്വം,
മലയാളി വിക്കി സമൂഹം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l