പേര് നിർദ്ദേശിച്ചയാളുടെ വോട്ട് നിർദ്ദേശിച്ചതിനു നൽകണോ അതോ ഏതിനും നൽകാമോ(ഒരെണ്ണം മാത്രം)

നമ്മുടെ തിരഞ്ഞെടുപ്പ് പോലെ ആണ് നല്ലത്.. (എവിടേം വോട്ട് ചെയ്യാം, ഒരിക്കൽ.)

അതും കൂടെ ഉൾപെടുത്താമായിരുന്നു എന്ന് തോന്നുന്നു.

2012/1/10 Anoop <anoop.ind@gmail.com>
സുഹൃത്തുക്കളേ,

വിവിധ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിക്കി അഭ്യുദയ കാംക്ഷികളുടെയും ഒരു കൂട്ടായ്മ 2012 ഏപ്രിൽ മാസത്തിൽ കൊല്ലത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

ഈ കൂട്ടായമയ്ക്ക് ഒരു പേരു നിർദ്ദേശിക്കുവാൻ  നേരത്തെ ഒരു മെയിൽ അയച്ചിരുന്നല്ലോ. മികച്ച പ്രതികരണമാണ് നമുക്ക് അതിൽ നിന്നു ലഭിച്ചത്. സമയം അവസാനിച്ചപ്പോൾ  31 പേരുകൾ നമുക്ക് ലഭിച്ചു.

ഈ നിർദ്ദേശിച്ച പേരുകളിൽ നിന്ന് മികച്ചൊരു പേര് നമ്മൾ കണ്ടെത്തേണ്ടതുണ്ട്. അതിനായുള്ള ഒരു വോട്ടെടുപ്പ് വിക്കിപീഡിയ:സംഗമം5/പേര്/വോട്ടെടുപ്പ് എന്ന താളിൽ ആരംഭിച്ചിട്ടുണ്ട്. വോട്ട് ചെയ്യുന്നതിനു മുൻപ് വിക്കിപീഡീയയിലെ വോട്ടെടുപ്പ് നയം വായിച്ചു നോക്കി യോഗ്യതയുണ്ടെങ്കിൽ മാത്രം വോട്ട് രേഖപ്പെടുത്തുക.

പൊതുവായ നയം
  • ഐ.പി . വോട്ടിങ്ങ് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും.
  • സോക്ക് പപ്പറ്റുകളുടെ വോട്ട് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും. ഒപ്പം ആരുടെ സോക്ക് ആണോ വോട്ട് ചെയ്തത് പ്രസ്തുത യൂസറുടെ വോട്ടും അസാധുവായിരിക്കും.
  • സോക്ക് പപ്പറ്റുകളെ ഉപയോഗിച്ചു വോട്ട് ചെയ്താൽ (എല്ലാ തരം വോട്ടിങ്ങിലും) പ്രസ്തുത സോക്ക് അക്കൗണ്ട് സ്ഥിരമായി ബ്ലോക്ക് ചെയ്യുന്നതാണ്‌. അതോടൊപ്പം സോക്ക് അക്കൗണ്ട് ഉണ്ടാക്കിയ യൂസറുടെ അക്കൗണ്ട് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഒരാഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യുന്നതാണ്‌. മുന്നറിയിപ്പ് കിട്ടിയിട്ടും സോക്ക് ഉപയോഗിച്ചു വാൻഡലിസം കാണിക്കുന്നതു തുടർന്നാൽ പ്രസ്തുത യൂസറെ മലയാളം വിക്കീപീഡിയയിൽ നിന്നു സ്ഥിരമായി വിലക്കുന്നതാണ്‌.

എല്ലാ വോട്ടെടുപ്പുകളിലും ഒരു വിക്കി ഉപയോക്താവിന്റെ വോട്ട് സാധുവാകാനുള്ള മാനദണ്ഡം

  • മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസമെങ്കിലും ആയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് 30 ദിവസം പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങിയ സമയം വരെ വരുത്തിയ തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി പരിഗണിക്കൂ.

പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : ജനുവരി 14, 2012 രാത്രി 11 മണി (ഇന്ത്യൻ സമയം)


വോട്ട് രേഖപ്പെടുത്തുവാൻ  ഇവിടെ ഞെക്കുക.


ഇപ്പോൾ തന്നെ വോട്ട് രേഖപ്പെടുത്തുകയും, ഈ വിവരം പരമാവധി ജനങ്ങളിലേക്കെത്തിക്കുവാനും ശ്രമിക്കുമല്ലോ.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Best Regards

Vaishak Kallore