2015-02-09 16:43 GMT+05:30 Sivahari Nandakumar <sivaharivkm@gmail.com>:
https://gitlab.com/groups/atps-projects

ഇവിടെ ഫോണ്ടുകള്‍ ഇട്ടിട്ട് ഒരു മാസമായി കേട്ടോ.

മറന്നിട്ടില്ല ശിവഹരി . ചൂണ്ടിക്കാട്ടിയവയില്‍ സമ്മതിച്ചവ പോലും ഇതുവരെ തിരുത്തപ്പെട്ടിട്ടും ഇല്ലല്ലോ . (ഉദാ ദേശാഭിമാനി ലൈസന്‍സ് വയലേഷന്‍)
ബഗ്ഗുകള്‍ ചൂണ്ടിക്കാട്ടുമ്പോ അതു മനസ്സിലാക്കാന്‍ കഴിയുക എന്നതു വളരെ  പ്രധാനമാണല്ലോ.  അതിനാല്‍  പ്രോഗ്രാമിങ്ങ് തീരുമാനങ്ങളിലെത്തിച്ചേരുന്നതിന്റെ സാങ്കേതിക കാരണങ്ങളും അതെന്തുകൊണ്ടെന്നതും കൂടി മനസ്സിലാക്കുന്നതു നന്നാവും . ആ പ്രോഗ്രാമിങ്ങ് നിര്‍ദ്ദേശങ്ങള്‍ അവയുടെ ലൈസന്‍സും കോപ്പിറൈറ്റും ബഹുമാനിയ്ക്കാതെ പകര്‍ത്തപ്പെടുന്നതിന്റെ  പ്രശ്നവും കാണാം .

സ്വമക ബ്ലോഗില്‍ മലയാളം ഫോണ്ടുകളുടെ ഫീച്ചര്‍ ടേബിളുകളുകളെങ്ങനെ നിര്‍മ്മിയ്ക്കപ്പെട്ടു എന്നതും എങ്ങനെ ഓരോ ദുര്‍ഘടമായ അക്ഷരങ്ങളുടെയും പ്രോഗ്രാമിങ്ങ് നിര്‍ദ്ദേശവും ഉരുത്തിരിഞ്ഞുവന്നു വന്നു എന്നതും വ്യക്തമാക്കുന്ന ഒരു പരമ്പര തുടങ്ങിയതു ശ്രദ്ധിച്ചുകാണുമല്ലോ . ചൂണ്ടിക്കാട്ടിയേ തിരുത്തൂ എന്നതിനേക്കാള്‍ എങ്ങനെ ലൈസന്‍സ് പാലിയ്ക്കാതെ കോപ്പിയടിച്ച നിര്‍ദ്ദേശങ്ങള്‍ സ്വയമറിഞ്ഞു ലൈസന്‍സ് പാലിയ്ക്കാനുള്ള ശ്രമം ATPS ന്റെ ഭാഗത്തുനിന്നുണ്ടാകുമെങ്കില്‍ നല്ലതാകുമെന്നു കരുതി . ആ പരമ്പര ഒന്നു ഇരുത്തിവായിയ്ക്കൂ. സ്വയം തിരുത്താന്‍ ശ്രമിയ്ക്കൂ. ഫോണ്ട് നിര്‍മ്മാണത്തിന്റെ ലേണിങ്ങ് കര്‍വ്വും ഓരോ പ്രാഗ്രാമിങ്ങ് നിര്‍ദ്ദേശവും (അതെ ഓരോ നിര്‍ദ്ദേശവും കോപ്പിറൈറ്റുള്ളതാണ് . എന്നാല്‍ സ്വതന്ത്രലൈസന്‍സ് പാലിച്ച് ഉപയോഗിയ്ക്കാവുന്നതുമാണ്) മനസ്സിലാക്കാത്തവരോട്  (ദാ പുതിയ ഫീച്ചര്‍ ടേബിള്‍ ഞങ്ങളിപ്പോ ഉണ്ടാക്കി എന്ന മട്ടില്‍ തെറ്റിദ്ധാരണാ ജനകമായ ന്യായങ്ങള്‍ വരുന്നതു കണ്ടതുകൊണ്ടാണ്  ഇതു പറയുന്നതു് ) സംസാരിയ്ക്കുമ്പോള്‍ ക്രോസ് റഫറന്‍സ് ചെയ്യുന്ന ഒരു ഡോക്യുമെന്റേഷന്‍ ഉണ്ടാവുന്നത് ഗുണം ചെയ്യുമെന്നതിനാല്‍ ആ പരമ്പര അല്പം കൂടി മുന്നോട്ടുനീങ്ങിയിട്ടാവാം ലംഘനം ചൂണ്ടിക്കാട്ടാന്‍ എന്നതു അതിനാല്‍ വ്യക്തിപരമായി എടുത്ത തീരുമാനമാണ്.

സ്വയം മനസ്സിലാക്കിത്തിരുത്താനുള്ള ഒരവസരം കൂടി എന്നതും മുടന്തന്‍ ന്യായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തിരികെ വരാതിരിക്കാനുള്ള അവസരം കുറയ്ക്കുക എന്നതുമായി ഇതിനെ വായിച്ചാല്‍ മതി .

ഈ സീരീസിലെ ലേഖനങ്ങള്‍ വായിച്ചില്ലെങ്കില്‍ വായിയ്ക്കാന്‍