രണ്ടു ദിവസം ചാലക്കുടിയിലും പ്രാന്തപ്രദേശങ്ങളിലുമായി ഉണ്ടാകും. തരം കിട്ടിയാൽ എപ്പോഴെങ്കിലും എത്താൻ ശ്രമിക്കാം..

സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം)

On 1 Mar 2013 19:50, "Haby" <lic.habeeb@gmail.com> wrote:
വിക്കിഗ്രന്ഥശാലയിൽ മാത്രമല്ല, വിക്കിപീഡിയയിലും വിക്കിചൊല്ലുകളിലും വിക്കിനിഘണ്ഡുവിലും എല്ലാം സാഹിത്യമെഴുതുന്നവർക്ക് തീർച്ചയായും സംഭാവനകൾ നൽകാനാവും. പ്രസാധകർക്ക് പ്രസിദ്ധീകരിക്കാൻ താല്പര്യമില്ലാത്ത എന്നാൽ താല്പര്യമുള്ള വായനാസമൂഹമുള്ള പുസ്തകങ്ങൾ സ്വതന്ത്രലൈസൻസിലേക്ക് മാറ്റിനൽകുകയാണെങ്കിൽ വിക്കിഗ്രന്ഥശാല വഴി വെളിച്ചം കാണിക്കാനാവുന്നത് മുതൽ പലയിടത്തുനിന്നും സമ്പാദിച്ച രസകരമായ ചൊല്ലുകളും മൊഴികളും നാടൻപാട്ടുകളും വിക്കിചൊല്ലുകളിലേക്ക് ചേർക്കുന്നത് പോലെ ഒരുപാട് കാര്യങ്ങൾ. വാക്ചാതുരിയും പലഭാഷകളിൽ പാണ്ഡിത്യവുമുള്ളവർക്ക് വിക്കിനിഘണ്ഡുവിൽ ചെയ്യാൻ ഒത്തിരിയുമുണ്ട്. പല പ്രമുഖസാഹിത്യകാരന്മാരുടെയും സ്വതന്ത്ര ലൈസൻസിലുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കാൻ ഇന്നും ലഭ്യമല്ല. മുൻ കമന്റുകളിൽ ഉദാഹരണമായി കാണിച്ച ജെ.ദേവികയുടെ കുലസ്ത്രീയും ചന്തപ്പെണ്ണും പോലെ സ്വന്തന്ത്രലൈസൻസിൽ തന്നെ പുറത്തിറക്കുന്ന കൃതികൾ കൂടുതൽ വരുന്നത് സാഹിത്യലോകത്തുള്ളവർ മനസ്സുവച്ചാൽ നടപ്പിലാവുന്നതല്ലെ?
ഒപ്പം സ്വതന്ത്രലൈസൻസ്/ഡിജിറ്റലൈസേഷൻ എന്നൊരു സാധ്യതയെപ്പറ്റി പലയിടത്തും കേൾക്കുതുകൊണ്ട്  തങ്ങളുടെ വളരെ പ്രശസ്തമായ കൃതികളിൽ ഒരെണ്ണമെങ്കിലും - കുറച്ചധികം വർഷങ്ങൾക്ക് മുന്നെ പ്രസിദ്ധീകരിക്കപ്പെട്ടതും മറ്റുമെങ്കിലും - ലൈസൻസ് മാറ്റിത്തരാൻ തോന്നിയാൽ വായനക്കാർക്ക് വളരെ നല്ലതല്ലേ?
ഇത്തരം വിഷയങ്ങൾ ഒരരമണിക്കൂറെങ്കിലും സംസാരിക്കേണ്ടത് സാഹിത്യമെഴുത്തിന്റെ രണ്ട് മാധ്യമങ്ങളിലെഴുതുന്നവരുടെ ചർച്ചാവേദി എന്ന് തലക്കെട്ടിൽ നിന്നും മനസ്സിലായ പരിപാടിയിൽ തന്നെയല്ലേ?

കാര്യമായ സംശയമാണ്
കൂട്ടത്തിൽ പറയാൻ പറ്റിയ പോയന്റുകൾ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ പങ്കുവയ്ക്കുമല്ലോ/വിയോജിപ്പുകളുണ്ടെങ്കിൽ അതും




2013/3/1 Devadas VM <vm.devadas@gmail.com>
ഒരു സംശയം:
 " ബ്ലോഗ് എഴുത്തും, മുഖ്യധാരാ സാഹിത്യവും " എന്ന് തലക്കെട്ടില്‍ തന്നെ ചില പൊരുത്തക്കേടിന്റെ പ്രശ്നങ്ങളുള്ള സാഹിത്യമെഴുത്തിന്റെ ശില്പശാലയില്‍ വിക്കിപീഡിയക്ക് എന്ത് പങ്കാണെന്ന് മനസിലാകുന്നില്ല. വിക്കിയുടെ ഒരു ഭാഗമായി ഗ്രന്ഥശാല വരുന്നുണ്ടെങ്കിലും ‌ഡിജിറ്റൈസ് ചെയ്യുക എന്ന ധര്‍മ്മമല്ലാതെ അതിനും സാഹിത്യ'മെഴുത്തു'മായി ബന്ധമൊന്നുമില്ലല്ലോ. സൈബറിടത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ എല്ലായിടത്തും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും, ബ്ലോഗും, വിക്കിയും ഒക്കെ കുഴച്ചക്ക പരുവത്തില്‍ 'ഒന്നായ നിന്നെയിഹ'യായാണ് അവതരിപ്പിക്കുന്നതു കാണാറുള്ളത് (വിക്കി ശില്പശാലകളെക്കുറിച്ചല്ല ഇപ്പറഞ്ഞത് ) സാഹിത്യമെഴുത്തിന്റെ രണ്ട് മാധ്യമങ്ങള്‍/ഇടങ്ങള്‍ അവകളിലെഴുതുന്നവരുടെ ചര്‍ച്ചാവേദി എന്നാണ് തലക്കെട്ടില്‍ നിന്ന് ഈ പരിപാടിയെക്കുറിച്ച് മനസിലാകുന്നത്. അതില്‍ ‌വിക്കിയ്ക്ക് എന്താണ് പങ്ക്?

പരിഹാസമല്ല; സംശയം കാര്യമായാണ് .
കൂട്ടത്തില്‍ സമയം കളയാന്‍ ‌വിക്കിക്കും ഇരിക്കട്ടെ ഒരര മണിക്കൂര്‍ എന്നാണോ?


 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l