2010 ഏപ്രിൽ 17-നു് നടന്ന മലയാളം വിക്കി പ്രവർത്തക സംഗമത്തോടു് അനുബന്ധിച്ചു് മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലെഖനങ്ങളുടെ സിഡി പതിപ്പ് പുറത്തിറക്കിയല്ലോ.  250 സിഡികളാണു് വിതരണത്തിനു് ലഭ്യമായതു്. ഇതിൽ 125ഓളം സിഡികൾ വിക്കി സംഗമ ദിവസം അവിടെ വന്നവർക്ക് തന്നെ വിതരണം ചെയ്തു.

കേരളത്തിനു് പുറത്തായതിനാൽ വിക്കി പ്രവർത്തക സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സജീവവിക്കിപ്രവർത്തകർക്കായി മാറ്റി വെച്ചതാണു് ബാക്കി വന്ന 125 സിഡികൾ.  വിക്കിപ്രവർത്തക സംഗമത്തിൽ വന്ന സജീവ വിക്കിപ്രവർത്തകർ ഓരോരുത്തരും 5-10 സിഡികൾ അധികമായി എടുത്ത് ബാക്കി വന്ന 125 സിഡികളും കേരളത്തിലെ പലയിടങ്ങളിലും ബാംഗ്ലൂരിലുമായി എത്തിച്ചിട്ടുണ്ടു്.

ബാക്കി വന്ന സിഡികൾ ആവശ്യമുള്ളവർ mlwikimeetup@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക. അവർക്ക് എവിടെ നിന്നു് ഇതു് ഏറ്റു വാങ്ങാൻ പറ്റും എന്നറിയിക്കുക. ഒന്നുകിൽ കേരളത്തിലെ ഏതെങ്കിലും സ്ഥലം അല്ലെങ്കിൽ ബാംഗ്ലൂർ ഇവയിലൊന്നാണു് അനുയോജ്യം. ഒരാൾക്ക് ഒരു സിഡി മാത്രമേ ലഭ്യമാവൂ.

സിഡിയുടെ iso ഇമേജ് http://mlwiki.in/ ഇവിടെ നിന്നു് ഡൗൺ‌ലോഡ് ചെയ്ത് റൈറ്റ് ചെയ്തും താങ്കൾക്ക് മലയാളം വിക്കിപീഡിയ സിഡി പതിപ്പു് 1.0 ഉപയോഗിക്കാവുന്നതാണു്.

ഷിജു