കോമൺസിൽ അപ്ലോഡ് ചെയ്തിരിക്കുന്ന File:Chithira_Thirunal_Balarama_Varma,_last_ruling_maharaja_of_Travancore.jpg എന്ന ചിത്രം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഈ ചിത്രം പ്രസിദ്ധീകരിച്ച വർഷം അറിയില്ലെന്നതാണ് അതിനുള്ള കാരണം.

ഈ ചിത്രം വിക്കിപീഡിയ ഉപയോക്താവായ സന്തോഷ് ജനാർദ്ദനൻ പറഞ്ഞതു പ്രകാരം തിരുവനന്തപുരം സെനറ്റ് ഹാളിൽ ഉള്ള ചിത്രമാണ്. ഈ ചിത്രം കേരള സർവ്വകലാശാല സ്ഥാപിക്കപ്പെട്ട 1937-ൽ തന്നെ അവിടെ സ്ഥാപിച്ചതുമാണ്. എന്നാൽ ഇക്കാര്യത്തിൽ അവിടെ തെളിവ് ചോദിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഭാഗത്തുള്ള ഉപയോക്താക്കൾ ആരെങ്കിലും ഈ വിവരം കൃത്യമാണോ എന്നന്വേഷിക്കുകയോ മറ്റ് ഭാഗത്തുള്ളവർ ആരെങ്കിലും കൊണ്ട് ഇതൊന്ന് അന്വേഷിപ്പിക്കുകയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. ഇക്കാര്യങ്ങൾ അവിടെ എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു ചിത്രം ലഭിച്ചാൽ വളരെ നല്ലത്.

- ശ്രീജിത്ത് കെ.