സുഹൃത്തേ,
ദുബായിലുള്ള വിക്കിപീഡിയന്മാരുടെ ഒരു സംഗമം (വിക്കിപീഡിയ:ദുബൈ മീറ്റപ്പ്-1) ദുബൈയിലെ റാഡിസണ്‍ ബ്ലു ഹോട്ടലിന്റെ പബ്ബില്‍ വെച്ച് 2010 ഡിസംബര്‍ 4 ന് ചേരുകയുണ്ടായി. വൈകീട്ട് 6.30 മുതല്‍ 8.30 വരെയായിരുന്നു സംഗമം. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്‌ പങ്കെടുത്തതെങ്കിലും, ഇന്ത്യ (വിചാരം, ഹിബായത്തുല്ല), ശ്രീലങ്ക (മയൂരനാഥന്‍), പാകിസ്ഥാന് ‍(സാകിബ് ഖയ്യൂം), സിറിയ (ഒറ്യൊനിസ്റ്റ്) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിക്കിപീഡിയരുടെ ഒത്തു ചേരല്‍ വേറിട്ട അനുഭവമായി. വിക്കിമീഡിയ ഫൗണ്ടേഷന്റെ എക്സികുട്ടീവ് ഡയറക്ടര്‍ സ്യു ഗാര്‍ഡനര്‍‍, അസിസ്റ്റന്റ് ജയിംസ് ഓവന്‍ എന്നിവരുടെ പങ്കാളിത്തമായിരുന്നു ഈ സംഗമത്തിലെ ഹൈലൈറ്റ്.

ദുബൈലും ഇതര എമിറേറ്റിലും താമസിക്കുന്ന നിരവധി വിക്കിപീഡിയരുടെ അസാനിദ്ധ്യത്തിനു കാരണം സംഗമത്തിനു വേണ്ടത്രെ പ്രചാരം നല്‍കാതെ പോയതുകൊണ്ടാവാം എന്ന് വിചാരിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങളും മറ്റും കൂട്ടത്തില്‍ സംസാരവിഷയമായി. ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വിക്കിപീഡിയന്‍ മയൂരനാഥന്‍ മലയാളം വിക്കിയിലെ ജുനൈദ് നല്‍കിയ
സേവനങ്ങളെ നന്ദിയോടെ ഓര്‍ത്തു. കൂട്ടത്തില്‍ ഷിജുവിനെ മയൂരനാഥന്‍ പ്രത്യേകം എടുത്തു പരാമര്‍ശിച്ചു.

പ്രതീക്ഷയോടെ,
വിചാരം