ബാരെയുടെ ടൊറന്റ് സംബന്ധിച്ച അഭിപ്രായത്തെപ്പറ്റി ആദ്യം പറഞ്ഞത് എന്റെ ഓർമയിൽ anoop narayanan ആണ്. അതിനെപ്പറ്റി എന്റെ അഭിപ്രായം പറയുകയും അനിവാർ അതെപ്പറ്റി മറുപടി അയക്കുകയും ചർച്ച ടൊറന്റിന്റെയും കോപ്പിറൈറ്റിന്റെയും ഇന്റർനെറ്റ് നൈതികതയുടെയും വിക്കിപ്പീഡിയരുടെ മൂല്യങ്ങളുടെയും വഴിക്ക് തിരിയുകയുമായിരുന്നു. ഒരു തവണയേ ഞാനും അനിവാറും ഒന്നര പേജ് വീതം പൊതു മെയിലിംഗ് ലിസ്റ്റിൽ ഡയലോഗടിച്ചുള്ളൂ - എന്റെ ഡയലോഗിന് ഞാൻ മാപ്പുചോദിക്കുന്നു. :)

അതിനുശേഷം നടന്ന മെയിൽ സംഭാഷണങ്ങൾ അനിവാറും ഞാനും തമ്മിൽ നേരിട്ടായിരുന്നു. എന്തായാലും ആ വഴിക്ക് ചർച്ച ചെയ്ത് നമ്മുടെ ഊർജ്ജം നഷ്ടപ്പെടുത്തേണ്ടതില്ല.

അജയ്


From: Anivar Aravind <anivar@movingrepublic.org>
To: praveenp <me.praveen@gmail.com>
Cc: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Sunday, 16 December 2012 12:42 PM
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പത്താം വാർഷികം, എറണാകുളം - ചില ആശങ്കകൾ പ്രവീണ്‍,




2012/12/16 praveenp <me.praveen@gmail.com>

On Sunday 16 December 2012 10:00 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി

1.  ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്‍കുന്നില്ല.

അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)

അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍ തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ   ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് .  അജയ് ബാലചന്ദ്രന്റെ ഇടപെടല്‍  ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ  strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന  ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .

അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു കാര്യത്തിനും ഞാൻ പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.  അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ കുറിച്ച് എനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ അനിവാറെന്നെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ വെറുതെ കുറ്റപ്പെടുത്തരുത്, പ്രതിക്കൂട്ടിൽ നിർത്തരുത്.

ദാ വീണ്ടും അടുത്ത സ്ട്രോമാന്‍ വാദം  വന്നു . ഇവിടെ ആരും കമ്മ്യൂണിറ്റിയെ കുറ്റപ്പെടുത്തുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തില്ല. പ്രവീണ്‍ പ്രകാശ് ലോബിയിങ്ങ് നടത്തിയെന്നും പറഞ്ഞില്ല . അങ്ങനെ വ്യാഖ്യാനം ഉണ്ടാക്കിയുമില്ല. ആരും പറയാത്ത ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് പ്രവീണിന്റെ പതിവു സ്ട്രോമാന്‍ മറുപടി

 




 
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള് വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.


കോപ്പിറൈറ്റ് വിഷയത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന ഒന്നരപേജ് മെയിലിനാണ് ഒന്നരപേജ് മറുപടി . അല്ലാതെ ഞാനായിട്ട് പുതിയ ചര്‍ച്ചയൊന്നും ഇവിടെ നടത്തീട്ടില്ല . പ്രകാശ് ബാരെ വരണമെന്നോ വരണ്ട എന്നോ ഞാനിട്ട് പറഞ്ഞിട്ടുമില്ല. അതിഥിയായി ക്ഷണിക്കുന്നതിലെ ഭംഗികേടേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. മീന്‍ വേണ്ടവര് പിടിച്ചാല്‍ മതി .

പ്രകാശ് ബാരെ വന്നാലും വന്നില്ലെങ്കിലുമൊന്നുമില്ല. അനൂപൻ പറഞ്ഞത് കാണുക, ബാരെ വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ് അനൂപൻ ചെയ്തത്. പക്ഷേ ആ ത്രെഡ് പൂർണ്ണമായും മറ്റൊരു വിഷയത്തിനായി മാറ്റിക്കളഞ്ഞ പ്രവൃത്തിയെ എന്താണാവോ വിളിക്കേണ്ടേത്.
 
മാറ്റിയത് അജയ് ബാലചന്ദ്രനാണ് . ഞാനല്ല. പ്രവീണ്‍പ്രകാശിനതു കാണാനാവുന്നില്ലെങ്കില്‍ അതെന്റെ കുഴപ്പമല്ല.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l