പ്രിയപ്പെട്ടവരേ,

വിക്കിമീഡിയ സംരംഭങ്ങള്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി സെപ്തംബർ 1 മുതൽ 2 വരെയുള്ള തീയതികളിൽ വിക്കിഡാറ്റയിൽ 48 മണിക്കൂർ "ഓണം ലേബൽ-എ-തോൺ" എന്ന പേരില്‍ ഓൺലൈൻ തിരുത്തൽ യജ്ഞം സംഘടിപ്പിച്ചിരുന്നു. കേരളവും മലയാളവുമായി ബന്ധപ്പെട്ട ഇനങ്ങളിൽ മലയാള ഭാഷയിലുള്ള പേരുകൾ (ലേബലുകൾ) ചേർക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ ആ 48 മണിക്കൂർ  തിരുത്തൽ യജ്ഞത്തില്‍ 11,564 പുതിയ ലേബലുകൾ ചേർക്കപ്പെട്ടു. നിലവിൽ വിക്കിഡാറ്റയിൽ  491,921 ഇനങ്ങളിൽ മലയാളത്തിൽ ലേബലുകൾ ഉണ്ട്.

വിക്കിഡാറ്റയിൽ ഒരു ദശലക്ഷം മലയാള ലേബലുകൾ ചേർക്കുക എന്ന ലക്ഷ്യത്തോടെ "ഒരു ദശലക്ഷം മലയാളം ലേബലുകൾ" എന്ന പേരിൽ വീണ്ടും ഒരു ലേബൽ-എ-തോൺ സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ വിക്കിഡാറ്റയിൽ ശരിയായ ഒരു ദശലക്ഷം മലയാളം ലേബലുകൾ ചേർക്കുക എന്നതാണ്. കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യാം.

ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പരിപാടിയുടെ വിക്കിഡാറ്റ താൾ[1] സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും ചെയ്യുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

തീയതി: 30/10/2020 - 29/10/2020
സമയം: 1 വർഷത്തിനുള്ളിൽ

[1] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels

സ്നേഹത്തോടെ
ജിനോയ്‌

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!