പ്രിയപ്പെട്ടവരേ,
വിക്കിമീഡിയ സംരംഭങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സെപ്തംബർ 1 മുതൽ 2
വരെയുള്ള തീയതികളിൽ വിക്കിഡാറ്റയിൽ 48 മണിക്കൂർ "ഓണം ലേബൽ-എ-തോൺ" എന്ന പേരില്‍
ഓൺലൈൻ തിരുത്തൽ യജ്ഞം സംഘടിപ്പിച്ചിരുന്നു. കേരളവും മലയാളവുമായി ബന്ധപ്പെട്ട
ഇനങ്ങളിൽ മലയാള ഭാഷയിലുള്ള പേരുകൾ (ലേബലുകൾ) ചേർക്കുകയും മെച്ചപ്പെടുത്തുകയും
ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ ആ 48 മണിക്കൂർ തിരുത്തൽ യജ്ഞത്തില്‍
11,564 പുതിയ ലേബലുകൾ ചേർക്കപ്പെട്ടു. നിലവിൽ വിക്കിഡാറ്റയിൽ 491,921 ഇനങ്ങളിൽ
മലയാളത്തിൽ ലേബലുകൾ ഉണ്ട്.
വിക്കിഡാറ്റയിൽ ഒരു ദശലക്ഷം മലയാള ലേബലുകൾ ചേർക്കുക എന്ന ലക്ഷ്യത്തോടെ "*ഒരു
ദശലക്ഷം മലയാളം ലേബലുകൾ*" എന്ന പേരിൽ വീണ്ടും ഒരു
ലേബൽ-എ-തോൺ സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം ഒരു
വർഷത്തിനുള്ളിൽ വിക്കിഡാറ്റയിൽ ശരിയായ ഒരു ദശലക്ഷം മലയാളം ലേബലുകൾ ചേർക്കുക
എന്നതാണ്. കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യാം.
ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. കൂടുതൽ
വിവരങ്ങൾക്ക് പരിപാടിയുടെ വിക്കിഡാറ്റ താൾ[1] സന്ദർശിക്കുകയും
പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും
ചെയ്യുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം
പ്രതീക്ഷിക്കുന്നു.
തീയതി: 30/10/2020 - 29/10/2020
സമയം: 1 വർഷത്തിനുള്ളിൽ
[1]
https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_millio…
സ്നേഹത്തോടെ
ജിനോയ്
Email: jinoytommanjaly(a)gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*