ഒരു വ്യക്തിയുടെ ശ്രദ്ധേയത എങ്ങനെയാണ് നിർണ്ണയിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു രേഖയും മലയാളം വിക്കിപീഡിയയിൽ ഇന്ന് നിലവിലില്ല. പലപ്പോഴും ഇംഗ്ലീഷ് വിക്കിയിലേ രേഖകൾ അടിസ്ഥാനമാക്കിയോ മറ്റോ ആണ് ലേഖനങ്ങളിൽ ശ്രദ്ധേയത ഫലകം ചേർക്കുന്നത്. ഈയടുത്ത് മലയാളത്തിലെ ഒട്ടുമിക്ക ഉത്തരാധുനിക കവികളും മേതിൽ രാധാകൃഷ്ണൻ, ടി.പി. രാജീവൻ തുടങ്ങിയ എഴുത്തുകാരുടെ ലേഖനങ്ങളിലും ശ്രദ്ധേയത ഫലകം ചാർത്തപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ അവയിൽ പലതും നീക്കം ചെയ്യാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിൽ മലയാളത്തിലെ പുതിയ കവികളിൽ ഒരാളായ വീരാൻകുട്ടിയുടെ ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളും കാണുക.

അതുകൊണ്ടു തന്നെ മലയാളം വിക്കിപീഡിയയിലെ ശ്രദ്ധേയതാ നയം  ഉടൻ നിർവ്വചിക്കേണ്ടതുണ്ട്. അതിനു എല്ലാവരുടെയും സഹകരണം ആവശ്യമാണ്.

2011/6/22 Sivahari Nandakumar <sivaharivkm@gmail.com>
കൂട്ടരേ,
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു പദ്ധതിയിൽ കെ. ബാഹുലേയനെക്കുറിച്ച് ലേഖനം എഴുതണമെന്ന നിർദേശം കണ്ടിരുന്നു. http://en.wikipedia.org/wiki/Wikipedia_talk:WikiProject_Kerala#Article_on_Dr._Kumar_Bahuleyan_suggested . അതെ തുടര്‍ന്നാണ് കെ. ബാഹുലേയൻ എന്ന ലേഖനം എഴുതിയത്. ഇപ്പോള്‍ അത് ശ്രദ്ധേയതാനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ലേഖനം ശ്രദ്ധേയതാ പരിധിയില്‍ കൊണ്ടുവരാനുള്ളന നിര്‍ദേശം തരാമോ?

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop