On Wednesday 13 November 2013 10:34 AM, Anoop Narayanan wrote:



2013/11/12 Sudhakaran Keezhupara <sudhakarkgopi@gmail.com>
കാര്യനിർവാഹകർക്ക്(- ? നടത്തിപ്പുകാർക്ക് എന്നതിനാണ് കുറച്ചു കൂടെ ഭംഗി )
 മാത്രമായി ഒരു മെയിലിങ് ലിസ്റ്റുണ്ടോ?  
ഉണ്ട്. ഒരു പ്രൈവറ്റ് മെയിലിങ്ങ് ലിസ്റ്റാണത്.
ഈ ലിസ്റ്റിലേക്കയക്കുന്ന
മെയിലുകൾ‌ സാധാരണ വിക്കിപ്പീഡിയ ഉപയോക്താക്കൾക്ക് വായിക്കാൻ
സാധിക്കുമോ?
ഇല്ല. സാധിക്കുകയില്ല. ഈ മെയിലിങ്ങ് ലിസ്റ്റിൽ അംഗങ്ങളായിട്ടു മാത്രമേ ഇത് കാണാനും മെയിലുകൾ  അയക്കാനും സാധിക്കുകയുള്ളൂ.
വിക്കിപ്പീഡിയ സമൂഹം തിരഞ്ഞെടുക്കുന്ന  അഡ്മിനിസ്റ്റ്രേർമാർ
എന്തു തീരുമാനമാണ്  എടുക്കുന്നത് എന്നും  ആ തീരുമാനത്തിൽ എങ്ങിനെയാണ്
എത്തിച്ചേർന്നത് എന്നിവ  അറിയാൻ മറ്റു ഉപയോക്താക്കൾക്ക് അവകാശമില്ലേ?
.നടത്തിപ്പുകാർക്ക് മാത്രമായി ഒരു മെയിലിങ് ലിസ്റ്റ് ഉണ്ടാവുന്നതു
മനസിലാക്കാം. എന്നാൽ ഈ ലിസ്റ്റിൽ എന്തൊക്കെയാണ് ചർച്ച ചെയ്യുന്നത് എന്നു
കാണാനുള്ള അധികാരം മറ്റു ഉപയോക്താക്കൾക്  വേണ്ടതല്ലേ? കമ്യൂണിറ്റി
തീരുമാനങ്ങളെ എതിർക്കാനുള്ള് ഗൂഡാലോചനകൾ‌ ആ പറഞ്ഞ ലിസ്റ്റിൽ
നടക്കുന്നില്ല എന്നതിന് എന്താണ് തെളിവ്  ?

ഒരു ആരോപണം മാത്രമാണിത്. ഈ ലിസ്റ്റിൽ  ഒരു നയരൂപീകരണവും നടക്കുന്നില്ല. നയരൂപീകരണത്തിനു വിക്കിപഞ്ചായത്താണു ഉപയോഗിക്കേണ്ടത്. ഇതുവരെയും അങ്ങനെയാണു ചെയ്തു കൊണ്ടിരുന്നത്. അഡ്‌മിൻ മെയിലിങ്ങ് ലിസ്റ്റോ, ഈ മെയിലിങ്ങ് ലിസ്റ്റോ, സോഷ്യൽ നെറ്റ്വർക്കിംഗ്  ഫോറങ്ങളോ ഒന്നും വിക്കി സംബന്ധമായ നയരൂപീകരണത്തിനു ഉപയോഗിക്കരുത്.
 
 
മിസ്റ്റർ പ്രവീൺ കഴിഞ്ഞ
മെയിലിൽ പറഞ്ഞതുപോലെയുള്ള വിവരങ്ങൾ‌ ആ ലിസ്റ്റിൽ അറിയിക്കുന്നുണ്ട് എന്നു
പറഞ്ഞതിനെ ഞങ്ങൾ കണ്ണടച്ചു  വിശ്വസിക്കണം എന്നാണോ? ആർക്കും കാണാവുന്ന
രീതിയിലുള്ള പബ്ലിക് ആർക്കീവായി ആ ലിസ്റ്റിലെ മുൻകാല മെയിലുകളകടക്കം
എല്ലാവർക്കും വായിക്കാവുന്ന രീതിയിൽ ലഭ്യമാകണം  എന്നതല്ലേ ന്യായം?
കൂടാതെ പ്രിൻസ് മാത്യുവിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായും യോജിക്കുന്നു.
ഇത്തരം വായിച്ചാൽ മനസിലാകുന്ന നല്ല മലയാള പദങ്ങൾ ഉപയോഗിക്കാത്തതും
അത്തരം കാര്യങ്ങൾ ലിസ്റ്റിൽ ചർച്ച ചെയ്ത് തീരുമാനമാക്കാത്തതും  പഴയ
ഉപയോക്താക്കളായ പെരിങ്ങോടൻ, മഞ്ജിത്ത് എന്നിവരായി തുടങ്ങി ഷിജു അലക്സ്,
സാദിക്ക് തുടങ്ങിയവരായി ചെയ്ത് വന്ന രീതിയല്ല അത് എന്നതിനാലായിരിക്കും
അല്ലേ? ഇതിലുള്ള പ്രധിഷേധം എവിടെയാണറിയിക്കേണ്ടത്?  
വിക്കിപീഡിയയെ സംബന്ധിച്ച ഏതു കാര്യവും വിക്കിപഞ്ചായത്തിൽ അറിയിക്കാം. താങ്കൾ പറഞ്ഞ ഇത്തരം പ്രതിഷേധങ്ങൾ വിക്കിപഞ്ചായത്ത്:പലവക എന്ന താളിൽ ചർച്ച ചെയ്യുക. 
വിക്കിപ്പീഡിയയിലെ
രീതികൾ എനിക്കറിയില്ല. എങ്കിലും വിവിധ സ്ഥലങ്ങലിൽ ഞാൻ വായിച്ചറിഞ്ഞ
വിക്കിപ്പീഡിയ  എന്ന ആശയവുമായി യാതൊരു വിധത്തിലും ഇവ യോജിച്ചു
പോവുന്നില്ല എന്ന് വിഷമസമേതം അറിയിക്കട്ടെ.
അതിന്റെയാവശ്യമില്ല. അഡ്മിൻ ലിസ്റ്റിൽ ഒരു നയപരമായ തീരുമാനവും എടുക്കുന്നില്ല. ആ ലിസ്റ്റിൽ ചെയ്ത് വിക്കിയിലോട്ട് വരുന്ന എന്തേലും ഉണ്ടെങ്കിൽ അത് സ്പാം ഫിൽറ്റർ മാത്രമാവണം. നയങ്ങളുടെ നാൾവഴികളും ചർച്ചകളുമൊക്കെ എടുത്തുനോക്കിയാൽ വിഷമം മാറും എന്നെന്റെ അഭിപ്രായം.

സജീവമായ മിക്ക വിക്കി കമ്യൂണിറ്റികൾക്കും ഇത്തരം പ്രൈവറ്റ് മെയിലിങ്ങ് ലിസ്റ്റുകളുണ്ട്. ചില ഉദാഹരണങ്ങൾ ഇവിടെ കാണാം. ആ ആശയം തന്നെയാണു ഞങ്ങളും പിന്തുടരുന്നത്. തൽക്കാലം അഡ്‌മിൻ മെയിലിങ്ങ് ലിസ്റ്റ് പബ്ലിക്ക് ആക്കാൻ സാദ്ധ്യമല്ല.

പ്രവീൺ,

ട്രാൻസലേറ്റ് വിക്കി സംബന്ധമായ വിവരങ്ങൾ ഇനി പ്രധാന മെയിലിങ്ങ് ലിസ്റ്റിൽ കൂടെ അറിയിക്കൂ.

മിക്കവാറും എല്ലാ പരിഭാഷയും ഒരുകൂട്ടം വാക്കുകൾ തിരിച്ചും മറിച്ചും ഉപയോഗിച്ചിരിക്കുകായയതിനാൽ, അവയെല്ലാം വിക്കിപദ്ധതികളിൽ ഉടൻ തന്നെ വരികയും ചെയ്യുന്നതിനാൽ, എത്രയോ അധികം ആൾക്കാർ വരിക്കാരായിട്ടുള്ള മെയിൻ ലിസ്റ്റിലോട്ട് മുട്ടിന് മുട്ടിന് സ്പാം മെയിലുകളായി വരെ കണക്കാക്കാവുന്നവ അയയ്ക്കേണ്ട കാര്യമുണ്ടോ? അല്ലെങ്കിൽ തന്നെ തനിക്കീ പാഴ് മെയിലുകൾ വേണ്ടന്നും, അൺസബ്സ്ക്രൈബ് ചെയ്യൂ എന്നും പറഞ്ഞ് മെയിലുകൾ വരാറില്ലെ. വിക്കി എടുത്തുനോക്കുമ്പോൾ കാണുന്ന തെറ്റുള്ളവ / മെച്ചപ്പെടുത്തേണ്ടവ പഞ്ചായത്തിലോ മറ്റോ മാറ്റാനാവശ്യപ്പെടുന്നതാവും ഉചിതം.


On Monday 11 November 2013 10:46 PM, Sebin Jacob wrote:
ലിങ്ക് - https://www.facebook.com/sebinaj/posts/10152051200884083

ആക്ഷേപമില്ല. അഭിപ്രായമേയുള്ളൂ. തിരുത്താന്‍ വരുന്നില്ല. ഉറക്കെ ചിന്തിച്ചതാണു്.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l