സെബിനേ ഇതു തന്നെയാണ് കുഴപ്പം നിങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം, പരസ്യമായി അവഹേളിക്കാം. തെറിവിളികളെ പിന്തുണയ്കാം. വിക്കിപീഡിയയിലെ അഡ്മിന്‍മാരെ ഫേസ്ബുക്കില്‍ അഡ്മൈരന്മാരെന്നതടക്കമുള്ള തെറിവിളികള്‍ കേള്‍പ്പിക്കാനുള്ള അസംബന്ധജടിലമായ പോസ്റ്റിടുകയും അത്തരം ഭള്ളുപറച്ചിലുകളെ സ്വന്തം പോസ്റ്റുകളില്‍ പ്രോത്സാഹിപ്പിക്കുകയും നിങ്ങള്‍ ചെയ്യുന്നു.

വിക്കിപീഡിയ അഡ്മിന്‍മാര്‍ ബോട്ടുകളല്ല, ചോരയും നീരുമുള്ള മനുഷ്യന്‍മാര്‍ തന്നെയാണെന്ന് നിങ്ങളാരും ഈ സമയങ്ങളില്‍ ഓര്‍ക്കാറുമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണല്ലോ അവര്‍.

പക്ഷേ, നിങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍, കുറ്റപ്പെടുത്തിയാല്‍, തെറിവിളിച്ചാല്‍ അവന്റെ ജാതിയും ജാതകവും ചരിത്രവും ഭൂമിശാസ്ത്രവും നോക്കി അപമാനിച്ച്, വലിച്ചുകീറുകയാണ് നയം. ചിലരാവട്ടെ പ്ലൂരല്‍, ജനാധിപത്യ, ഫാസിസ്റ്റുവിരുദ്ധ പ്രസംഗങ്ങള്‍ വാതോരാതെ നടത്തുമ്പോഴു അവര്‍ക്കസഹ്യമായതെന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യും, അണ്‍ഫ്രണ്ട് ചെയ്യും !

വിമര്‍ശനങ്ങളോട് ഇത്രയും അസഹിഷ്ണതയുള്ളവര്‍, ദുര്‍ബലമാനസരായവര്‍ എന്തിനീ പണിക്കിറങ്ങണം.

സുജിത്ത്


2013, നവംബർ 10 7:59 AM ന്, Sebin Jacob <sebinajacob@gmail.com> എഴുതി:
മേലാല്‍ എന്ന ഭീഷണിയുടെ സ്വരം എന്റെയടുത്തെടുക്കേണ്ട. അതു പറയാന്‍ പ്രവീണ്‍പി വേറെ ആളെ നോക്കിയാല്‍ മതി. വെളിപാടുണ്ടാവുന്നതിനു് അവിടുത്തെ മുഖദാവില്‍ വന്നു് കണ്ടു് സമയം കുറിപ്പിക്കണം എന്നറിയില്ലായിരുന്നു. ദീപു ജി നായര്‍ പുറകേ നടന്നു് ചൊറിയുന്നതുകൊണ്ടുതന്നെയാണു് ആ ഭാഷ. പുറകേനടന്നു ചൊറിഞ്ഞാല്‍ ആ ഭാഷ ഇനിയും വരും. ആര്‍ക്കു് എവിടെ ഉത്തരംമുട്ടിയെന്നാണു്? പ്രവീണാണോ അക്കാര്യം നിശ്ചയിക്കുന്നതു്? മെയിലിങ് ലിസ്റ്റിനു പുറത്തും ലോകമുണ്ടെന്നു് വിസ്മരിക്കരുതു്. എനിക്കു് പറയാനുള്ളതു് പറയാന്‍ ലിസ്റ്റ് വേണമെന്നില്ല. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841