//ഇവിടുത്തെ പ്രശ്നം സ്വന്തം കമ്പ്യൂട്ടറിലെ മീര ഏറ്റവും പുതിയതല്ലെങ്കിൽ/ മീര ഇല്ലെങ്കിൽ വെബ് ഫോണ്ട്സ് നല്ലതായി കാണില്ല //

മീര ഇല്ലെങ്കിൽ, അഞ്ജലി ഉണ്ടോന്ന് നോക്കില്ലേ???

ബഗ്ഗുകൾ ഇല്ലെന്നല്ല.. പക്ഷേ, ബഗ്ഗുകൾ ഇല്ലാതെ, സമ്പൂർണ്ണ സുന്ദരമായി ഒരു പ്രൊജക്റ്റും ഉണ്ടാവുന്നില്ല. ബഗ് ഉണ്ടെങ്കിൽ അവ കണ്ടുപിടിച്ച് കറക്ട് ചെയ്ത് തന്നെയല്ലേ എല്ലാ പ്രൊജക്റ്റുകളും മുന്നോട്ട് പോകുന്നത്??

ഒരു ഫീച്ചർ കൊണ്ടുവരുമ്പോൾ, വരുന്ന പൊട്ടും പൊടിയും ആയിട്ടുള്ള ബഗ്ഗ് ഒക്കെ കുത്തിപ്പൊക്കി, ആ ഫീച്ചർ തന്നെ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുന്നതിനോട് യോജിപ്പില്ല.

ആണവച്ചില്ല് വേണം വേണം എന്ന് പറഞ്ഞ് ഫോണ്ട് മെയിന്റൈനേഴ്സ് അവ ഉള്ള വേർഷൻ ഇറക്കി. എന്നാ പിന്നെ അത് ഉപയോഗിച്ചൂടേ?? അവർ ആണവച്ചില്ല് ഉള്ളത് ഇറക്കാഞ്ഞിട്ടാണ് ഈ കുറ്റം പറയുന്നതെങ്കിൽ മനസ്സിലാക്കാം. ഇതങ്ങനെയല്ലല്ലോ. അല്ല, ഇനി യുഎലെസ്, സിസ്റ്റം ഫോണ്ടുകളെ കാര്യമാക്കാതെ, ഉണ്ടെങ്കിലും ഇല്ലെങ്കിലും, സെർവറിൽ നിന്ന് ഫോണ്ട് എടുത്തോളണമെന്നാണോ?? കുറച്ചേ ഉള്ളൂവെങ്കിലും, അനാവശ്യമായി ഡാറ്റ ( സെർവറിൽ നിന്നുള്ള ഫോണ്ട്) ഡൗൺലോഡ് ചെയ്യണോ?

"ഞാൻ റിപ്പോർട്ട് ചെയ്ത ബഗ്ഗ് എല്ലാം എനിക്കിഷ്ടമുള്ള രീതിയിൽ കറക്ട് ചെയ്തോളണം. അങ്ങനെ ചെയ്യുന്നത് വരെ ഞാൻ റീ ഓപ്പൺ ചെയ്തുകൊണ്ടേ ഇരിക്കും" എന്നൊരു ധ്വനി ബഗ്സില്ലയിലെ ചില വാദങ്ങളിൽ കേട്ടു. ചിലപ്പോൾ എന്റെ കേൾവിയുടെ കുഴപ്പമാകാം.

ഒരു ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ പോലും അറിയാത്ത "പുതിയ" ഉപയോക്താക്കൾക്ക്, ഡീഫോൾട്ട് ആയിട്ട് യുഎലെസ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്?? അവർക്ക് അത് സഹായകമാവുകയല്ലേ ഉള്ളൂ?? പോരാത്തതിന്, അറിവുള്ളവർക്ക്(യുഎലെസ് വേണ്ട എന്നുള്ളവർക്ക്), അത് വേണ്ടെന്ന് വെയ്ക്കാനുള്ള ഓപ്ഷനുമില്ലേ? ഇനി ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ അറിയുന്നവർ ആണെങ്കിൽ, മീരയുടെ പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യാൻ അവർക്ക് അത്ര ബുദ്ധിമുട്ടൊന്നും കാണുമെന്ന് തോന്നുന്നില്ല. "പുതിയ വേർഷൻ ഉപയോഗിക്കണ"മെന്ന് വേണമെങ്കിൽ ഒരു കുറിപ്പ് കൊടുത്താൽ പോരെ? കൂട്ടത്തിൽ ലിങ്കും..

1. ULS തന്നിട്ടുണ്ട്
2. ULS ഡിസേബിൾ ചെയ്യാൻ ഉള്ള ഓപ്ഷൻ തന്നിട്ടുണ്ട്
3. System Fontന് പകരം സെർവർ ഫോണ്ട് ഉപയോഗിക്കാൻ ഉള്ള ഓപ്ഷൻ തന്നിട്ടുണ്ട്
4. സെർവർ ഫോണ്ടിൽ തന്നെ, മീര അല്ലെങ്കിൽ അഞ്ജലി എന്ന് തിരഞ്ഞെടുക്കാൻ ഉള്ള ഓപ്ഷൻ തന്നിട്ടുണ്ട്.

ഇനി ഇതിന്റെ കൂടെ എന്തൊക്കെ വേണമെന്ന് ആരും ബഗ് റിപ്പോർട്ട് ചെയ്ത് കണ്ടില്ലല്ലോ. (ഞാൻ കാണാത്തതാണെങ്കിൽ, ദയവായി ലിങ്ക് തരിക).

Regards,
Balasankar C



2013, ജൂൺ 21 10:28 PM ന്, praveenp <me.praveen@gmail.com> എഴുതി:
സെബിനേ ചുമ്മാ വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ട! മുമ്പ് വൃത്തിയായി വിക്കിസംരംഭങ്ങൾ കണ്ടുകൊണ്ടിരുന്നവർക്കും ഇപ്പോൾ ഇവിടുത്തെ പ്രശ്നം സ്വന്തം കമ്പ്യൂട്ടറിലെ മീര ഏറ്റവും പുതിയതല്ലെങ്കിൽ/ മീര ഇല്ലെങ്കിൽ വെബ് ഫോണ്ട്സ് നല്ലതായി കാണില്ല എന്നതാണ്. ഐ.എം.ഇ. ആകട്ടെ ആകപ്പാടെ ബഗിയും.

On Friday 21 June 2013 10:17:18 PM IST, Anilkumar KV wrote:
2013/6/21 praveenp <me.praveen@gmail.com <mailto:me.praveen@gmail.com>>


    ഉല്ലാസിന്റെ കാര്യത്തിൽ മനോജ് റിപ്പോർട്ട് ചെയ്യുന്നതേ ബഗ് ആയി
    സ്വീകരിക്കുന്നുവുള്ളെന്നതും,  മറ്റുള്ളവർ റിപ്പോർട്ട് ചെയ്യുന്നതെന്തും വോണ്ട്ഫിക്സ്,
    ഇൻവാലിഡ്, വർക്സ്‌ഫോർമി ഒക്കെ ആയി സെറ്റ് ചെയ്യപ്പെടുകയാണ് പതിവെന്നതും
    ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.


അറിയിക്കുന്ന കാര്യങ്ങളുടെ പ്രസക്തി നോക്കിയല്ലെ അതിലു് തീരുമാനമെടുക്കുക. അല്ലാതെ ആരു്
അറിയിക്കുന്നു എന്നു നോക്കിയായിരിക്കില്ല്ലല്ലോ ?

- അനില്


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l