Nothing for English to Malayalam?

മലയാള കൃതികളുടെ പരിഭാഷ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

http://www.mathrubhumi.com/online/malayalam/news/story/1928462/2012-11-07/kerala

കൊച്ചി: മലയാള സാഹിത്യ സൃഷ്ടികള്‍ വിദേശ ഭാഷകളിലേക്ക് പരഭാഷപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് പദ്ധതി തയ്യാറാക്കുമെന്ന് സാഹിത്യകാരന്‍ സേതു പറഞ്ഞു. ഇതിന്റെ പ്രഖ്യാപനം വൈകാതെ നടത്തും. വിദേശ ഭാഷകളിലേക്ക് സാഹിത്യ കൃതികള്‍ തര്‍ജമ ചെയ്യുന്നതിന് ധനസഹായം ഏര്‍പ്പെടുത്തുന്നതു പോലെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി ബുക്‌സ് അന്താരാഷ്ട്ര പുസ്തക മേളയില്‍ അക്ബര്‍ കക്കട്ടില്‍ രചിച്ച '2011 ലെ പെണ്‍കുട്ടി' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം

സേതു രചിച്ച 'പാണ്ഡവപുരം' എന്ന കൃതിയുടെ ഇംഗ്ലീഷ് തര്‍ജമ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഡയറക്ടര്‍ എം. എ. സിക്കന്ദര്‍ പ്രകാശനം ചെയ്തു. കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' എന്ന പുസ്തകം എഴുത്തുകാരി സാറാ ജോസഫ് പ്രകാശനം ചെയ്തു. 

ഇതുകൂടാതെ ആറ് പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കെ.പി.രാമനുണ്ണി, അക്ബര്‍ കക്കട്ടില്‍, കെ.ആര്‍.മീര, ആര്‍.ജയകുമാര്‍, കെ.വി.മോഹന്‍കുമാര്‍, തോമസ് ജോസഫ്, ദേശാഭിമാനി സബ് എഡിറ്റര്‍ എം.അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Rgds,

Sandeep N Das
 +91 999 54 80 198

"Don't ask what your country can do for you.
Ask instead what you had done for your country"