ഇത് എന്താണെന്ന് മനസ്സിലാക്കാത്തവർക്കായി ജുനൈദ് തന്ന വിശദീകരണം താഴെ ചേർക്കുന്നു.

ഇന്ത്യാക്കാരിൽ നിലവിൽ ഈ അവകാശം ജുനൈദിനു മാത്രമേ ഉള്ളൂ. http://svn.wikimedia.org/users.php

അങ്ങനെ ഒരിടത്ത് കൂടി മലയാളം വിക്കിമീഡിയ പ്രവർത്തകർ  മറ്റുള്ളവരേക്കാൾ മുൻപ് സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. വിവിധ ഇന്ത്യൻ ഭാഷാ വിക്കികൾക്കായി ടൈപ്പിങ്ങ് സൊലൂഷൻ വികസിപ്പിച്ചതും ആ ടൈപ്പിങ്ങ് സൊലൂഷൻ ഒരു മീഡിയാവിക്കി എക്സ്റ്റെഷനായി വിപൂലീകരികാനും ജുനൈദ് കാണിച്ച ശുഷ്കാന്തിയും സേവനമനോഭാവവും ആണു് ഇത് ലഭിക്കാൻ ഇടയാക്കിയത്.

ജുനൈദിനു മലയാളം വിക്കിസമൂഹത്തിന്റെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസയും.



ഈ സംഗതി എന്താണെന്ന് വ്യക്തമാക്കുന്ന ജുനൈദിന്റെ വിശദീകരണം താഴെ.
------------------------------------------------------------------------------------

വിക്കിമീഡിയ ഫൗണ്ടേഷന്റെ എല്ലാ പദ്ധതി വെബ്സൈറ്റുകളും മീഡിയവിക്കി[1] എന്ന സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുന്നത് എന്നറിയാമല്ലോ.
ഒരു കൂട്ടം ഡെവലപ്പർമാർ സംഘടിതമായി വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറാണ് അത്. മീഡിയവിക്കി സോഫ്റ്റ്‌വെയറിയിൽ കൂടുതൽ സൗകര്യങ്ങൾ ചേർക്കാനായി എക്സ്റ്റൻഷനുകൾ (അനുബന്ധങ്ങൾ) എന്നറിയപ്പെടുന്ന സഹായ പ്രോഗ്രാമുകൾ കൂടി ഉണ്ട്. ഇവയുടെയൊക്കെ കോഡ് (പി.എച്ച്.പി. പ്രോഗ്രാമിങ്ങ് ഭാഷയിലെഴുതിയ സോഴ്സ് കോഡ്) മീഡിയവിക്കിയുടെ സെർവറിലാണ് നിലകൊള്ളുന്നത്. പ്രത്യേകം അനുവാദം ലഭിച്ച ഡെവലപ്പർമാർക്ക് മാത്രമേ സോഴ്സ്കോഡിൽ മാറ്റം വരുത്താൻ സാധിക്കൂ. ലോകത്തിന്റെ ഏത് കോണിലിരുന്നുകൊണ്ടും ഒന്നിൽ കൂടുതൽ ആളുകളെ  ഇത്തരത്തിൽ മാറ്റങ്ങൾ നടത്താൻ സഹായിക്കുന്നത് അപ്പാച്ചെ സബ്‌വെർഷൻ എന്ന സങ്കേതമാണ്.[2]

നമ്മുടെ വിക്കികളിലൊക്കെ ഉപയോഗിക്കുന്ന എഴുത്തുപകരണത്തിന്റെ എക്സ്റ്റൻഷൻ പതിപ്പ് വികസിപ്പിച്ചതിനാലും മറ്റ് പ്രോഗ്രാമിങ്ങ് പരിചയങ്ങൾ ഉള്ളതിനാലും മീഡിയവിക്കിയുടെ സെർവറിലെ സോഴ്സ്കോഡുകളിൽ സംഭാവന ചെയ്യുന്നതിനും മാറ്റം വരുത്തുന്നതിനുമുള്ള അനുവാദം ലഭിക്കുകയുണ്ടായി. അതായിരുന്നു ഈ കമ്മിറ്റ് ആക്സസ് :)

(എഴുത്തുപകരനത്തിന്റെ എക്സ്റ്റൻഷൻ പതിപ്പ് ഈ പരീക്ഷണ വിക്കിയിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്: http://testwiki.junaidpv.in/ )

[1] http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF
[2] http://en.wikipedia.org/wiki/Apache_Subversion
 

On Wed, Feb 16, 2011 at 8:16 PM, CherianTinu Abraham <tinucherian@gmail.com> wrote:
Congrats to Junaid ! Best wishes.

Regards
Tinu Cherian 

---------- Forwarded message ----------
From: Gerard Meijssen <gerard.meijssen@gmail.com>
Date: Wed, Feb 16, 2011 at 8:01 PM
Subject: [Wikimediaindia-l] When one sheep has gone over the dam, others follow
To: Wikimedia India <wikimediaindia-l@lists.wikimedia.org>


Hoi,
I am really excited that Junaid P V was given commit rights to the MediaWiki code repository. As you may know, he is working on supporting input methods for the Indian languages. There is already an extension that helps for some languages but we are looking for support in MediaWiki itself.

I blogged about this and used a picture of sheep walking over a dam. It is proverbial in my language; my hope is therefore that many Indians will find their way as MediaWiki developers. Not only to support their language but also to make MediaWiki even better then it is today.
Thanks,
     GerardM

http://ultimategerardm.blogspot.com/2011/02/committed-developer-from-india-more.html

_______________________________________________
Wikimediaindia-l mailing list
Wikimediaindia-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikimediaindia-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l