ഞാനിതിനു ആശ്രയിക്കുന്നത് വിക്കിമാപ്പിയയെ ആണ്. ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ആലക്കോട് പഞ്ചായത്തിന്റെ ലേഖനത്തിൽ അക്ഷാംശവും രേഖാംശവും കണ്ടു പിടിക്കാനും ഞാൻ ആശ്രയിച്ചത് വിക്കിമാപ്പിയയെ ആണ്.

ഇതിനാദ്യം വിക്കിമാപ്പിയയുടെ http://wikimapia.org എന്ന വെബ്സൈറ്റിലേക്ക് പോകുക. അതിനു ശേഷം സെർച്ച് എന്ന ബട്ടണിൽ ഏതു പ്രദേശത്തിന്റെ അക്ഷാംശവും രേഖാംശവുമാണോ അറിയേണ്ടത് , ആ പ്രദേശത്തിന്റെ പേരു സെർച്ച് ചെയ്യുക വരുന്ന റിസൽട്ടിൽ അനുയോജ്യമായ റിസൽട്ടിൽ ഞെക്കുക. ഇപ്പോൾ വരുന്ന ബ്രൗസർ യു.ആർൽ.എല്ലിൽ അക്ഷാംശരേഖാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഉദാ: http://wikimapia.org/#lat=12.245803&lon=75.462749&z=16&l=0&m=b


അനൂപ്

2010/6/27 Habeeb | ഹബീബ് <lic.habeeb@gmail.com>
ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തപ്പെടാത്ത പഞ്ചായത്തുകളുടെ അക്ഷാംശ രേഖാംശങ്ങൾ എങ്ങനെ കണ്ടുപിടിക്കാം എന്ന് പറഞ്ഞുതരാമോ..

--- ഹബീബ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P
www.anoopp.in